ക്ലബ് വിടാനൊരുങ്ങി പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരം

ഇ സീസൺ അവസാനിക്കുന്നതോടെ പിഎസ്ജി വിടുമെന്ന് ഫ്രഞ്ച് സൂപ്പർ താരം കെയ്‌ലിയൻ എംബപ്പേ.പാരീസ് സെന്റ് ജെർമെനെ എംബപ്പേ ക്ലബ് വിടുന്ന കാര്യം മുൻകൂട്ടി അറിയിച്ചിരുന്നു.2021 സീസണിന്റെ അവസാനത്തിൽ സൂപ്പർ സ്റ്റാർ ക്ലബ് വിടാൻ ആഗ്രഹിക്കുന്നുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു . 2022 വരെയാണ് പിഎസ്ജിക്ക് എംബപ്പേമായുള്ള കരാർ.

ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബുകൾ ഫ്രഞ്ച് താരത്തെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു , എന്നാൽ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിൽ ചേരാനാണ് എംബപ്പേയുടെ ആഗ്രഹം. നേരത്തെ ക്ളോപ്പിന്റെ കീഴിലുള്ള ലിവർപൂളിലെ താൻ ഏറെ ഇഷ്ടപെടുന്നുവെന്നും എംബപ്പേ പറഞ്ഞിരുന്നു .ഇത് ബന്ധപ്പെടുത്തി താരം ലിവർപൂളിൽ പോകാൻ ആഗ്രഹിക്കുന്നെണ്ടന്ന തരത്തിലുള്ള വാര്ത്തകളും ഉയരുന്നുണ്ട്. പായമായി വരുന്ന ലിവർപൂൾ മുന്നേറ്റ നിരക്ക് പകരമായി യുവ മുന്നേറ്റ താരത്തെ ടീമിലെടുക്കാൻ പദ്ധതിയുണ്ട് .

അടുത്ത സീസണിൽ ക്ലബ് വിടുമെന്ന് പറഞ്ഞ മെസ്സിക്ക് പകരക്കാരനായി എംബപ്പേയെ ടീമിലെടുക്കാൻ ബാഴ്സലോണയും ശ്രമിക്കാനിടയുണ്ട്. 2018 ൽ ഫ്രഞ്ച് ക്ലബ് മോണോക്കയിൽ നിന്നും 165 മില്യണിനാണ് എംബപ്പേയെ പാരീസ് ക്ലബ് സ്വന്തമാക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച താരത്തെ സ്വന്തമാക്കാൻ ക്ലബ്ബുകൾ റെക്കോർഡ് തുക തന്നെ മുടക്കേണ്ടി വരും.