‘ലയണൽ മെസ്സി വിരമിക്കുമ്പോൾ, കൈലിയൻ എംബാപ്പെ നിരവധി ബാലൺ ഡി ഓർ അവാർഡുകൾ നേടുമെന്ന് എനിക്ക് ഉറപ്പുണ്ട്’: എമിലിയാനോ മാർട്ടിനെസ്

ഖത്തർ ലോകകപ്പിന് ശേഷം ഒട്ടനവധി വിമർശനങ്ങൾ ഏറ്റു വാങ്ങിയ താരമാണ് അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്. അർജന്റീന കിരീടം നേടുന്നതിൽ നിർണായക പങ്ക് വഹിച്ച താരം ടൂർണമെന്റിലെ മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ നേടിയെങ്കിലും അതിനു ശേഷം താരം നടത്തിയ ആഘോഷങ്ങളും ഫ്രഞ്ച് താരമായ എംബാപ്പെക്ക് നേരെ നടത്തിയ അധിക്ഷേപങ്ങളുമാണ് വിമർശനങ്ങൾക്ക് കാരണമായി തീർന്നത്.

ലോകകപ്പിന് ശേഷം എംബാപ്പെയുമായി തനിക്ക് പ്രശ്‌നമൊന്നുമില്ലെന്നാണ് എമിലിയാനോ മാർട്ടിനെസ് ഇപ്പോൾ പറയുന്നത്. എംബാപ്പെയോട് തനിക്ക് വലിയ ബഹുമാനമുണ്ടെന്ന് പറഞ്ഞ എമിലിയാനോ മാർട്ടിനെസ്, ഫൈനലിൽ ഫ്രഞ്ച് താരം തനിക്കെതിരെ നാല് ഗോളുകൾ നേടിയതും അനുസ്മരിച്ചു. ലിയോ മെസ്സിക്ക് ശേഷം എംബാപ്പെ നിരവധി ബാലൺ ഡി ഓർ പുരസ്‌കാരങ്ങൾ നേടുമെന്നും എമിലിയാനോ മാർട്ടിനെസ് പറഞ്ഞു.

‘എങ്ങനെയാണ് എനിക്ക് കിലിയൻ എംബപ്പേയെ പരിഹസിക്കാൻ സാധിക്കുക. അദ്ദേഹം ഫൈനലിൽ എനിക്കെതിരെ നാല് ഗോളുകളാണ് നേടിയത്. ഞാനാണ് അദ്ദേഹത്തിന്റെ ഡോൾ എന്നുള്ളത് എംബപ്പേ ചിന്തിച്ചിട്ടുണ്ടാവും. ഞാൻ ഒരിക്കൽ കൂടി ആവർത്തിക്കുന്നു.എനിക്ക് എംബപ്പേയോട് വളരെയധികം ബഹുമാനമുണ്ട്.ഞാൻ കണ്ടിട്ടുള്ള എക്കാലത്തെയും മികച്ച ഫ്രഞ്ച് താരം,അത് കിലിയൻ എംബപ്പേയാണ്. അദ്ദേഹത്തിന് എതിരെ ഉണ്ടായതെല്ലാം അപ്പോൾ സംഭവിച്ച കാര്യങ്ങൾ മാത്രമാണ്.അതൊന്നും പേഴ്സണൽ അല്ല’ എമിലിയാനോ മാർട്ടിനസ് പറഞ്ഞു

“എംബപ്പേക്ക് അപാരമായ കഴിവുണ്ടെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. മെസ്സി വിരമിക്കുമ്പോൾ, കൈലിയൻ നിരവധി ബാലൺ ഡി ഓർ അവാർഡുകൾ നേടുമെന്ന് എനിക്ക് ഉറപ്പുണ്ട്.ലോകകപ്പിന് ശേഷം എമിലിയാനോ മാർട്ടിനെസ് എംബാപ്പെയെ കളിയാക്കി, എന്നാൽ അന്തിമ വിജയത്തിന് ശേഷം അതെല്ലാം സ്വാഭാവികമായി സംഭവിച്ചുവെന്നും വ്യക്തിപരമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നുമുള്ള താരത്തിന്റെ പ്രതികരണം അംഗീകരിക്കുകയാണ് അർജന്റീന ആരാധകർ. പ്രകോപനപരമായ ആംഗ്യം ആവർത്തിക്കില്ലെന്ന് എമിലിയാനോ മാർട്ടിനെസ് പറഞ്ഞു.

Rate this post