തോൽവിയിലും ആരാധകരുടെ മനം കവർന്ന് കിലിയൻ എംബപ്പേ |Qatar 2022 |Kylian Mbappe

പെനാൽറ്റി ഷൂട്ട് ഔട്ട് വരെ നീണ്ട ആവേശകരമായ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ കീഴടക്കി അര്ജന്റീന കിരീടം ഉയർത്തിയിരിക്കുകയാണ്. സൂപ്പർ താരങ്ങളായ ലയണൽ മെസിയും കിലിയൻ എംബപ്പേയും നേർക്കുനേർ ഏറ്റുമുട്ടിയ പോരാട്ടത്തിൽ ഇരു താരങ്ങളും മിന്നുന്ന പ്രകടനമാണ് നടത്തിയത്.

ലയണൽ മെസ്സി ഇരട്ട ഗോളുകൾ നേടിയപ്പോൾ എംബപ്പേ ഹാട്രിക്ക് നേടുകയും ചെയ്തു. തോൽവിയിലും ആരാധകരുടെ കയ്യടി നേടുന്ന പ്രകടനമാണ് സൂപ്പർ താരം പുറത്തെടുത്തത്. എട്ടു ഗോളുമായി ലോകകപ്പിലെ ഗോൾഡൻ ബൂട്ട് സ്വന്തമാക്കുകയും ചെയ്തു. ലോകകപ്പ് ഫൈനലിൽ ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ മാത്രം കളിക്കാരനായി എംബപ്പേ മാറുകയും ചെയ്തു .118-ാം മിനിറ്റിൽ പെനാൽറ്റിയിൽ നിന്നും ഗോൾ നേടിയാണ് എംബപ്പേ ഹാട്രിക്ക് തികച്ചത്.എംബാപ്പെയുടെ ലോകകപ്പിലെ 12-ാം ഗോളായിരുന്നു ഇത്.ഗോൾ സ്കോറിംഗ് ചാർട്ടിൽ പെലെയ്‌ക്കൊപ്പം എംബാപ്പെ എത്തുകയും ചെയ്തു.24 വയസ്സിൽ താഴെയുള്ള ഒരു കളിക്കാരനും ഫ്രഞ്ച് താരത്തേക്കാൾ കൂടുതൽ ഗോളുകൾ നേടിയിട്ടില്ല.

1966-ൽ ഇംഗ്ലണ്ടിനായി ജർമ്മനിക്കെതിരെ ഫൈനലിൽ ട്രിബിൾ നേടിയതോടെ ഹാട്രിക് നേടിയ ഒരേയൊരു കളിക്കാരൻ ജെഫ് ഹർസ്റ്റ് ആയിരുന്നു. ആദ്യ പകുതിയിൽ കുരണ്ടു ഗോളിന് മുന്നിട്ട് നിന്ന അര്ജന്റീന വിജയത്തിലേക്ക് നീങ്ങും എന്ന് തോന്നിച്ച നിമിഷത്തിലാണ് 81-ാം മിനിറ്റിൽ എംബപ്പേ ഫ്രാൻസിനായി ആദ്യ ഗോൾ നേടുന്നത്.ഒറ്റമെൻഡി മുവാനിയെ വീഴ്ത്തിയതിന് ലഭിച്ച പെനാൾട്ടി എംബപ്പെ ലക്ഷ്യത്തിൽ എത്തിച്ചു.

തൊട്ടടുത്ത മിനുട്ടിൽ മാർക്കസ് തുറാം കൊടുത്ത പാസിൽ നിന്നും മികച്ചൊരു ഷോട്ടിലൂടെയാണ് എംബപ്പേ രണ്ടാമത്തെ ഗോളും നേടി. പെനാൽട്ടി ഷൂട്ട് ഔട്ടിൽ ആദ്യ കിക്കെടുത്ത എംബപ്പേ ഗോൾ നേടുകയും ചെയ്തു.2018 ഫിഫ ലോകകപ്പ് ഫൈനലിൽ ഫ്രാൻസ് ക്രൊയേഷ്യയെ തോൽപ്പിച്ചപ്പോൾ 19-ാം വയസ്സിൽ, ഫിഫ ലോകകപ്പ് ഫൈനലിൽ ഗോൾ നേടുന്ന ആദ്യ കൗമാരക്കാരനായി എംബപ്പേ മാറിയിരുന്നു.

Rate this post