❛ഇടം വലം നോക്കാതെ കിരീടത്തിലേക്ക്
കുതിക്കുന്നു അത്ലറ്റികോ മാഡ്രിഡ്❜

സ്പാനിഷ് ലാ ലീഗയിൽ ബാഴ്സയുടെയും ,റയലിന്റെയും അപ്രമാദിത്തത്തിനു അവസാനം ഇടാൻ രണ്ടു കൽപ്പിച്ചു തന്നെയാണ് അത്ലറ്റിക്കോ മാഡ്രിഡ് ഈ സീസണിൽ ഇറങ്ങിയത്. ബാഴ്‌സലോണയിൽ നിന്നും സുവാറസിനെയും കൂടി ടീമിലെത്തിച്ചതോടെ ഇരട്ടി ശക്തി പ്രാപിച്ചിരിക്കുകയാണ് സിമിയോണിയുടെ അത്ലറ്റികോ.ലാലിഗയിൽ 16 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഒരു തോൽവി മാത്രം നേരിട്ട അത്ലറ്റിക്കോ മാഡ്രിഡ് ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇന്നലെ നടന്ന മത്സരത്തിൽ ശക്തരായ സെവിയ്യയെ ആണ് അത്ലറ്റിക്കോ മാഡ്രിഡ് തോൽപ്പിച്ചത്‌.

മെട്രൊപ്പൊളീറ്റാനോയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു അത്ലറ്റിക്കോയുടെ വിജയം. മത്സരം തുടങ്ങി 17ആം മിനുട്ടിൽ തന്നെ അതെറ്റിക്കോ മുന്നിലെത്തി . ട്രിപ്പിയ ഒരുക്കിയ അവസരം അര്ജന്റീന താരം കൊറെയ ലക്ഷ്യത്തിൽ എത്തിക്കുക ആയിരുന്നു.രണ്ടാം പകുതിയിൽ 76ആം മിനുട്ടിൽ സോളിലൂടെ അത്ലറ്റിക്കോ മാഡ്രിഡ് വിജയം ഉറപ്പിച്ച രണ്ടാം ഗോളും നേടി. ലോറെൻറെയുടെ പാസിൽ നിന്നായിരുന്നു സോളിന്റെ ഗോൾ. ഇതോടെ മൂന്ന് പോയിന്റ് അവർക്ക് സ്വന്തമായി.

ഈ വിജയത്തോടെ 16 മത്സരങ്ങളിൽ 41 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ് അത്ലറ്റിക്കോ മാഡ്രിഡ്. ഇത് സിമിയോണിയുടെ ടീമിന്റെ തുടർച്ചയായ ആറാം വിജയമാണ്. രണ്ടമാതുള്ള റയൽ മാഡ്രിഡിനേക്കാൾ 4 പോയിന്റ് ലീഡ് ഉള്ള അത്ലറ്റിക്കോ മാഡ്രിഡ് വൈരികളായ റയലിനെക്കാൾ രണ്ട് മത്സരം കുറവാണ് കളിച്ചത്. ബാഴ്സലോണയുമായി 8 പോയിന്റിന്റെ വ്യത്യാസമുണ്ട്. ഇന്നലെ പരാജയപ്പെട്ട സെവില്ല 30 പോയിന്റുമായി ലീഗിൽ ആറാം സ്ഥാനത്ത് നിൽക്കുകയാണ്

Leave A Reply

Your email address will not be published.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications