❝സ്പാനിഷ് ലീഗിൽ🏆😍2021ലെ ഏറ്റവും💪⚽മികച്ച താരങ്ങളെ
✌️🤩അണിനിരത്തി കൊണ്ടുള്ള ⚽🔥ബെസ്റ്റ് ടീം തിരഞ്ഞെടുത്തു ❞

ലാലിഗയിൽ 2021 ബാഴ്സലോണയുടെയും സൂപ്പർ താരം മെസ്സിയുടെയും ആയിരുന്നു. 2021 തുടങ്ങിയത് മുതൽ ലാ ലീഗയിൽ തോൽവി അറിയാതെ മുന്നേറുന്ന ബാഴ്സ റയൽ മാഡ്രിഡിനെ മറികടന്നു രണ്ടാം സ്ഥാനത്തേക്കുകയും ചെയ്തു. ഒന്നാം സ്ഥാനത്തുള്ള അത്ലറ്റികോ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം നാലാക്കി കുറക്കാനും കിരീട പോരാട്ടത്തിൽ അവർക്ക് വലിയ വെല്ലുവിളി ഉയർത്താനുമായി. 2021 അന്താരാഷ്ട്ര മത്സരങ്ങളുടെ ഇടവേള വരെയുള്ള സമയത്തെ ഏറ്റവും മികച്ച ഇലവൻ ഏതാണെന്നു പരിശോധിക്കാം.

ഡാറ്റാ പെർഫോമൻസ് വെബ്‌സൈറ്റായ വോസ്‌കോർഡ്.കോം ആണ് 2021 ലെ ഏറ്റവും ശക്തമായ ലാ ലിഗ ഇലവനെ തെരഞ്ഞെടുത്തത്. റയൽ മാഡ്രിഡിൽ നിന്നാണ് കൂടുതൽ പേര് ടീമിൽ ഉൾപ്പെട്ടിരിക്കുന്നത്. മൂന്നു പേരാണ് റയലിൽ നിന്നും ടീമിലെത്തിയത്. ബാഴ്സലോണ ,റിയൽ ബെറ്റിസ്‌ ,സെവിയ്യ എന്നി ക്ലബ്ബുകളിൽ നിന്നും രണ്ടു വീതം താരങ്ങളും ടീമിലെത്തി.ഹ്യൂസ്കയിൽ നിന്നും അത്ലറ്റികോ മാഡ്രിഡിൽ നിന്നും ഒരു താരങ്ങളും ടീമിൽ ഇടം നേടി.


ഗോൾകീപ്പറായി സെവിയ്യയുടെ മോറോക്കാൻ താരം യാസിൻ ബോണോയെ തെരഞ്ഞെടുത്തു. വലതു ബാക്കായി റിയൽ ബെറ്റിസിന്റെ 22 കാരനായ ബ്രസീലിയൻ താരം എമേഴ്സണും, ഇടതു ബാക്കായി ഹ്യൂസ്‌കയുടെ സ്പാനിഷ് ഡിഫൻഡർ ജാവി ഗാലൻ ഇടം നേടി. സെൻട്രൽ ഡിഫെൻഡർമാരായി സെവിയ്യയുടെ 22 കാരൻ ഫ്രഞ്ച് താരം ജൂൾസ് കൊണ്ടെയും, അവസാന മത്സരങ്ങളിൽ ബാഴ്സക്കായി ഡിഫെൻസിൽ മികച്ച പ്രകടനം പുറത്തെടുത്ത ഡച്ച് മിഡ്ഫീൽഡർ ഡി ജോങ്ങും അണിനിരക്കും.

മിഡ്ഫീൽഡിൽ റയൽ മാഡ്രിഡ് താരങ്ങളായകസമെറോയും, ടോണി ക്രൂസിനൊപ്പം , ഈ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച അത്ലറ്റികോ മാഡ്രിഡ് മിഡിഫൻഡർ മാർക്കോസ് ലോറിന്റെയും , റിയൽ ബെറ്റിസിന്റെ ഫ്രഞ്ച് താരം നബീൽ ഫേക്കിറും ഇടം കണ്ടെത്തി. സ്‌ട്രൈക്കർമാരായി ബാഴ്സ സൂപ്പർ താരം ലയണൽ മെസ്സിയും , റയലിന്റെ കരിം ബെൻസിമയും അണിനിരക്കും.

2021 ൽ ലാ ലീഗയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച കളിക്കാരൻ – ബാഴ്സലോണ താരം ലയണൽ മെസ്സിയാണ് അദ്ദേഹത്തിന്റെ റേറ്റിംഗ് 10 ൽ 9.06 ഉം, രണ്ടാം സ്ഥാനത്തുള്ള കരീം ബെൻസെമ 10 ൽ നിന്ന് 7.77 ഉം ആണ്. ലാ ലീഗയിൽ 2021 12 മത്സരങ്ങളിൽ നിന്നും 15 ഗോളുകളും 7 അസിസ്റ്റുകളും മെസ്സി സ്വന്തമാക്കിയിട്ടുണ്ട്, കൂടാതെ 11 മാൻ ഓഫ് ദി മാച്ച് അവാർഡുകളും നേടി.