❝ ലയണൽ ⚽🦁 മെസ്സിയോട് മുട്ടാനാളില്ല
ഗോൾഡൻ ബൂട്ട് 💪👑 ആ കാലുകളിൽ ഭദ്രം ❞

സെൽറ്റ വിഗോയോട് പരാജയപ്പെട്ടതിന് ശേഷം ബാഴ്സലോണയുടെ പരിശീലകൻ റൊണാൾഡ് കൂമാൻ ആശങ്ക പ്രകടിപ്പിച്ചത് ലയണൽ മെസി പോയാൽ ഈ ടീമിന് വേണ്ടി ആര് ഗോളടിക്കുമെന്നാണ്. ലാലിഗയിൽ ബാഴ്സ മൂന്നാം സ്ഥാനത്താണെങ്കിലും ഗോളടി മികവിൽ മെസിയെ മറികടക്കാൻ തൽക്കാലം മറ്റൊരാളില്ല. അവസാനമുള്ള മത്സരങ്ങളിൽ മെസിയെ മറികടന്ന് ഗോൾഡൻ ബൂട്ട് നേടുകയെന്നത് അത്ര പ്രാപ്യമായ കാര്യമല്ല.30 ഗോളുകൾ നേടിയിട്ടുള്ള ലയണൽ മെസി നിലവിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 9 അസിസ്റ്റുകളും താരത്തിൻെറ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്.

വില്ല റയലിൻെറ ജെറാ‍ർഡ് മൊറീനോ 23 ഗോളുകളുമായി രണ്ടാം സ്ഥാനത്തുണ്ട്. 22 ഗോളുകളുമായി റയൽ മാഡ്രിഡിൻെറ കരീം ബെൻസിമയാണ് മൂന്നാം സ്ഥാനത്ത്. ഇരുവ‍ർക്കും ഇനി മെസിയെ മറികടക്കാനുള്ള സാധ്യതയില്ല. യൂറോപ്പിലെ ഗോൾഡൻ ബൂട്ടിനുള്ള പട്ടികയിലും മെസി മുന്നിലുണ്ട്. എന്നാൽ ബയേൺ മ്യൂണിക്കിൻെറ റോബ‍ർട്ട് ലെവൻഡോസ്കിയാണ് നിലവിൽ ഒന്നാം സ്ഥാനത്ത്. ബുണ്ടസ്ലിഗയിൽ 28 മത്സരങ്ങളിൽ നിന്ന് 40 ഗോളുകളാണ് ലെവൻഡോസ്കി ഇത് വരെ നേടിയത്. കഴിഞ്ഞ സീസണിൽ നേരിയ വ്യത്യാസത്തിലാണ് പോളിഷ് താരത്തിന് പുരസ്കാരം നഷ്ടമായത്.


കഴിഞ്ഞ നാല് വർഷവും ലാ ലീഗയിലെ ടോപ് സ്കോറർക്കുള്ള പിച്ചിച്ചീ അവാർഡ് സ്വന്തമാക്കിയ മെസ്സി തുടർച്ചയായ അഞ്ചാമത്തെ അവാർഡ്ണ് ലക്ഷ്യമാക്കുന്നത്. ഏഴു തവണ മെസ്സി ഈ ട്രോഫി കരസ്ഥമാക്കിയിട്ടുണ്ട്. 2009 -10 മുതലുള്ള എല്ലാ ലാ ലീഗ്‌ സീസണുകളിലും 25 ഗോളിന് മുകളിൽ നേടാൻ മെസ്സിക്കായിട്ടുണ്ട്. 2012 -13 സീസണിൽ 50 ഗോളുകളാണ് മെസ്സി ലാ ലീഗയിൽ നേടിയത്. ഇതുവരെ 520 ലാ ലീഗ്‌ മത്സരങ്ങളിൽ നിന്നും 474 ഗോളുകളാണ് മെസ്സി നേടിയത്.

ഈ സീസൺ അവസാനത്തോടെ മെസ്സി വിടുകയാണെങ്കിൽ അത് എല്ലാ തരത്തിലും ബാഴ്‌സലോണയെ ബാധിക്കും. ലോകത്തെ ഏറ്റവും മികച്ച താരം എന്നതിലുപരി 33 കാരനെ പോലെ ഒരു ഗോൾ സ്കോറാരെ ബാഴ്സക്ക് കണ്ടെത്താൻ പാടുപെടും. ബാഴ്സയിലെ ഇതിഹാസ മിഡ്‌ ഫീൽഡര്മാര് കളമൊഴിഞ്ഞപ്പോൾ അവരുടെ ജോലി കൂടി ഏറ്റെടുത്ത മെസ്സി ഈ സീസണിൽ സ്‌ട്രൈക്കർ സുവാരസ് ക്ലബ് വിട്ടതോടെ ടീമിലെ പ്രധാന ഗോൾ സ്‌കോറർ എന്ന അധിക ജോലിയും ഏറ്റെടുക്കേണ്ടി വന്നു . ഈ സീസണിൽ ലാ ലീഗയിൽ മെസ്സി കഴിഞ്ഞ കൂടുതൽ ഗോൾ നേടിയിരിക്കുന്നത് ഫ്രഞ്ച് സ്‌ട്രൈക്കർ ഗ്രീസ്മാനാണ് 12 ഗോളുകളാണ് താരം നേടിയത്.

മെസ്സിക്ക് ഒത്ത ഒരു കൂട്ടാളിയായി മാറാൻ ഗ്രീസ്മാന് ഒരിക്കലും സാധിച്ചില്ല. നിർണായക മത്സരങ്ങളി അവരുടെ ഫോമിന്റെ അടുത്തെത്താൻ പോലും സ്‌ട്രൈക്കർമാരായ ഡെംബലക്കും ഗ്രീസ്മാനും സാധിച്ചില്ല. 2021 ൽ മികച്ച ഫോമിലേക്കുയർന്ന മെസ്സിയുടെ ഒറ്റയാൻ ഗോളടി മികവ് കൊണ്ട് മാത്രമാണ് ബാഴ്സ ലീഗിൽ ആദ്യ മൂന്നിൽ എത്തിയത്. അടുത്ത സീസണിൽ മെസ്സി ബാഴ്സയിൽ തുടരുകയാണെങ്കിൽ 33 കാരനുമായി ഒത്തുചേർന്നു പോകുന്ന അഗ്യൂറോയെ പോലെയുള്ള ഒരു സ്‌ട്രൈക്കർ ടീമിലെത്തിക്കേണ്ടത് അത്യാവശ്യമാണ്.