സ്പാനിഷ് ല ലിഗയിൽ വലൻസിയക്ക് വിജയ തുടക്കം

സ്പാനിഷ് ലീഗിൽ മുൻ നിര ടീമായ വലൻസിയക്ക് വിജയ തുടക്കം .ഇന്നലെ നടന്ന മത്സരത്തിൽ ലെവന്റയെ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. എന്നാൽ പ്രമുഖ താരങ്ങളെ വിറ്റഴിച്ച വലൻസിയ ബോര്ഡിനെതിരെ സ്റ്റേഡിയത്തിനു പുറത്ത് ആരാധകർ പ്രതിഷേധ പ്രകടനം നടത്തി .പ്രമുഖ താരങ്ങളായ സ്‌ട്രൈക്കർ റോഡ്രിഗോ ലീഡ്‌സ് യുണൈറ്റഡിലും , ക്യാപ്റ്റൻ ഡാനി പാരെജോ, ഫ്രാൻസിസ് കോക്വെലിൻ എന്നിവർ വില്ലാറയലിലേക്കും , ഫെറൻ ടോറസ് മാഞ്ചസ്റ്റർ സിറ്റിയിലേക്കും പോയിരുന്നു.

മത്സരത്തിന്റെ ഒന്നാം മിനുട്ടിൽ തന്നെ ലെവന്റെ ഗോൾ നേടി മൊറാലെസാണ് ഗോൾ നേടിയത്. 12 മിനുട്ടിൽ വലൻസിയ ഗോൾ മടക്കി. 36 ആം മിനുട്ടിൽ മൊറാലസിലൂടെ വീണ്ടും ലവന്റെ ലീഡ് നേടി എന്നാൽ 39 ആം മിനുട്ടിൽ മാക്സി ഗോമസിലൂടെ വലൻസിയ സമനില നേടി. രണ്ടാം പകുതിയുടെ 75 മിനുട്ടിൽ സ്പാനിഷ് താരം വല്ലയോ വലൻസിയയുടെ മൂന്നാം ഗോൾ സ്വന്തമാക്കി. ഇഞ്ചുറി ടൈമിൽ വല്ലെയോ മത്സരത്തിൽ തന്റെ രണ്ടാം ഗോളും നേടി സ്കോർ 4 -2 എന്നാക്കി വിജയമുറപ്പിച്ചു .

picture source /GETTYIMAGES

മറ്റു മത്സരങ്ങളിൽ റയൽ ബെറ്റിസ്‌ ക്രിസ്ത്യൻ ടെല്ലോ നേടിയ ഏക ഗോളിന് ഡീപോർട്ടീവോ അലാവാസിനെ പരാജയപ്പെടുത്തി. ഒസാസുന കാഡിസ് സിഎഫ് നെ രണ്ടു ഗോളുകൾക്കും, ഗ്രനാഡ അത്ലറ്റികോ ബിൽബാവോനെ രണ്ടു ഗോളുകൾക്കും, പരാജയപ്പെടുത്തി.ഐബർ സെൽറ്റ വീഗൊ മത്സരം ( 0 -0 ),റയൽ വല്ലഡോലിഡ് റയൽ സോസിഡാഡ് ( 1 -1 ),വിയ്യ റയൽ ഹ്യുസ്‌ക ( 1 -1 ) മത്സരവും സമനിലയിൽ അവസാനിച്ചു. റയൽ മാഡ്രിഡിന്റെയും ,ബാഴ്സലോണയുടെയും മത്സരങ്ങൾ അടുത്ത ആഴ്ചത്തേക്ക് മാറ്റി വെച്ചു.