❝🔵🔴ബാഴ്‌സയുടെ പുതിയ👔പ്രസിഡന്റും മെസ്സിയുടെ✍️⚽ഭാവിയും പ്രതീക്ഷയോടെ🤩❣️ആരാധകരും❞

സ്പാനിഷ് സൂപ്പർക്ലബ് ബാഴ്സലോണയുടെ പുതിയ പ്രസിഡന്റായി ജോവാൻ ലാപോർട്ട തിരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർഥികളായ വിക്ടർ ഫോണ്ട്, ടോണി ഫ്ലെയിക്സ എന്നിവരെ പരാജയപ്പെടുത്തിയാണ് ലാപോർട്ട ബാഴ്സ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്.ഇത് രണ്ടാം തവണയാണ് ലപോർട്ട ബാഴ്സ തലപ്പത്തേക്ക് എത്തുന്നത് . ജോസെപ് മരിയോ ബാർത്തോമ്യു സ്ഥാനമൊഴിഞ്ഞതോടെയാണ് ഇക്കുറി പ്രസി‍ന്റ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

ഏറെ ചർച്ചയായ തിരഞ്ഞെടുപ്പിൽ 55,611 പേരാണ് വോട്ട് ചെയ്തത്. ഇതിൽ 54.3 ശതമാനത്തിന്റെ പിന്തുണ നേടിയാണ് ലാപോർട്ട വിജയിച്ചത്. തിരഞ്ഞെടുപ്പിൽ ഏറ്റവും സാധ്യത കൽപ്പിച്ചിരുന്ന ലാപോർട്ട തന്നെ വിജയിച്ചതോടെ ആരാധകർ ആവേശത്തിലാണ്. ക്ലബ് വിടുമെന്ന് പറയപ്പെടുന്ന സൂപ്പർ താരം ലയണൽ മെസി ബാഴ്സയിൽ തുടരാൻ ലാപോർട്ടയുടെ വിജയം സഹായകമാകുമെന്നും ആരാധകർ പ്രതീക്ഷിക്കുന്നു.

അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസ്സി ക്ലബുമായുള്ള കരാർ നീട്ടുമെന്ന് പുതിയ ക്ലബ് പ്രസിഡന്റ് ജോവാൻ ലപോർട്ട പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു.സീസണിന്റെ അവസാനത്തിൽ മെസ്സിയുടെ നിലവിലെ കരാർ അവസാനിക്കും മാഞ്ചസ്റ്റർ സിറ്റി ,പിഎസ്ജി ക്ലബ്ബുകളിലേക്കുള്ള നീക്കത്തെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ടെന്ന റിപോർട്ടുകൾ പുറത്തു വന്നിരുന്നു.മെസ്സിയെ ബാഴ്‌സലോണയിൽ ഒരു പുതിയ കരാർ ഒപ്പിടാൻ ലാപോർട്ട തന്നാലാവുന്നതെല്ലാം ചെയ്യാൻ തയ്യാറാരാണെന്നു വിജയത്തിനുശേഷം ലാപോർട്ട മാർക്കയോട് പറഞ്ഞു.

മെസ്സിയുമായും കുടുംബവുമായി ഗാഢമായ സൗഹൃദം കാത്തുസൂക്ഷിക്കുന്ന ലപോർട്ട മെസ്സിയെ ബാഴ്സയിൽ നില നിർത്താം എന്ന ലക്‌ഷ്യം വെച്ച് കൊണ്ട് മാത്രമാണ് തെരെഞ്ഞെടുപ്പിൽ മത്സരിച്ചത്.നേരത്തെ 2003 മുതൽ ഏഴ് വർഷം ബാഴ്സയുടെ പ്രസി‍ഡന്റായിരുന്ന ലാപോർട്ട. ഫ്രാങ്ക് റൈക്കാർഡ്, പെപ്പ് ​ഗ്വാർഡിയോള എന്നിവർ ബാഴ്സ പരിശീലകരായെത്തുന്നത് ഇക്കാലത്താണ്.

രണ്ട് ചാമ്പ്യൻസ് ലീ​ഗ് കിരീടം ഇക്കാലത്തിനിടെ നേടിയ ബാഴ്സയുടെ ആ ടീം, ലോകകഫുട്ബോളിലെ ഏറ്റവും മികച്ച സംഘങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. റൊണാൾഡിനോ, തിയറി ഹെൻറി, സ്ലാറ്റൻ ഇബ്രാഹിമോവിച്ച്, ഡെക്കോ എന്നിവരുൾപ്പെടെയുള്ള താരങ്ങളെ ക്യാമ്പ് നൗവിലെത്തിച്ചു. 2009 ൽ ആര് കിരീടം നേടിയ ബാഴ്സ ലോക ഫുട്ബോളിലെ എതിരാളികളില്ലാതെ ശക്തിയായി വളർന്നു. രണ്ടാം വരവിൽ ബാഴ്‌സയെ പഴയ പ്രതാപത്തിൽ എത്തിക്കാനാവും ലപോർട്ടയുടെ പരിശ്രമം.