❝ 🇫🇷⚽ ഫ്രാൻസ് ടീമിൽ ഇടം 🚫✋നൽകിയില്ല
സിറ്റി താരം ✍️🇪🇸 സ്പാനിഷ് പൗരത്വം സ്വീകരിക്കും ❞

ഫുട്ബോൾ ചരിത്രത്തിൽ ഒന്നിലധികം രാജ്യങ്ങൾക്ക് വേണ്ടി ജേഴ്സിയണിഞ്ഞ പ്രശസ്ത താരങ്ങളുണ്ട്. ചില താരങ്ങൾ ജന്മ ദേശത്തിനു വേണ്ടി കളിക്കാതെ കൂടുതൽ മികച്ച അവസരങ്ങൾ ലഭിക്കുന്നതിനായി മറ്റു രാജ്യങ്ങളുടെ ജേഴ്‌സി അണിയുന്നവരുമുണ്ട്. യൂറോപ്യൻ പൗരത്വമുള്ള പല ആഫ്രിക്കൻ രാജ്യങ്ങളിലെ താരങ്ങൾ കൂടുതൽ അവസരത്തിനായി ദേശീയ ടീം മാറാറുണ്ട്. ഇപ്പോഴിതാ ഫുട്ബോൾ ആരാധകർക്ക് അമ്പരപ്പ് സമ്മാനിച്ച് ഒരു സൂപ്പർതാരം കൂടി ദേശീയ ടീം മാറാനൊരുങ്ങുന്നു. ഫ്രഞ്ച് പ്രതിരോധതാരം അയ്മെറിക്ക് ലാപോർട്ടെയാണ് ഇനി സ്പാനിഷ് ടീമിനായി കളിക്കാൻ തയ്യാറെടുക്കുന്നത്. ഇക്കാര്യത്തിൽ ഫിഫയുടെ ലോക ഭരണ സമിതിയുടെ അന്തിമ അംഗീകാരത്തിനായി കാത്തിരിക്കുകയാണ് സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ എന്നാണ് വാർത്തകൾ.

തെക്ക്-പടിഞ്ഞാറൻ ഫ്രഞ്ച് പട്ടണമായ ഏജെനിൽ ജനിച്ച ലാപോർട്ടെ സെന്റർബാക്കായാണ് കളിക്കുന്നത്. ഇം​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിക്കായി തകർപ്പൻ പ്രകടനമാണ് ലാപോർട്ടെ നടത്തിയത്. നേരത്തെ ഫ്രാൻസിന്റെ യൂത്ത് ടീമുകൾക്കായി പലതവണ കളിച്ചെങ്കിലും ലാപോർട്ടയ്ക്ക് സീനിയർ ടീമിൽ അവസരം ലഭിച്ചില്ല. പലതവണ ടീമിലേക്ക് വിളിയെത്തിയെങ്കിലും ഫ്രാൻസ് ദേശീയ ജേഴ്സിയിൽ കളിക്കാൻ കഴിഞ്ഞിട്ടില്ല. താരം തന്റെ പദ്ധതികളിലില്ലെന്ന് ഫ്രാൻസ് പരിശീലകൻ ദിദയർ ദെഷാംപ്‌സ് തുറന്നുപറയുകയും ചെയ്തു.


ബാസ്‌ക് വംശജനായ ലപോർട്ടക്ക് ഗ്രാൻഡ് മുത്തശ്ശിമാരിലൂടെയാണ് ഫ്രഞ്ച്, സ്പാനിഷ് പൗരത്വം ലഭിക്കുന്നത്. 2012 ൽ 16 വയസ്സുള്ളപ്പോൾ സ്പാനിഷ് ക്ലബ് അത്ലറ്റികോയിൽ ചേർന്ന ലപോർട്ട ആറു വർഷത്തിന് ശേഷം 2018 ൽ മാഞ്ചസ്റ്റർ സിറ്റിയിലെത്തി. ഈ സാഹചര്യത്തിലാണ് തന്റെ സ്പാനിഷ് വേരുകൾ ഉപയോ​ഗിച്ച് സ്പെയിന് വേണ്ടി കളിക്കാൻ ലാപോർട്ടെ ഒരുങ്ങുന്നത്. ഔദ്യോ​ഗിക നടപടിക്രമങ്ങൾ പൂർത്തിയായാലുടൻ ഇക്കാര്യം പ്രഖ്യാപിക്കും. വരാനിരിക്കുന്ന യൂറോ കപ്പിനുള്ള സ്പാനിഷ് ടീമിൽ ലാപോർട്ടെയെ പരിശീലകൻ ലൂയിസ് എന്റിക്വെ ഉൾപ്പെടുത്തും.

റാഫേൽ വരാനെ, സാമുവൽ ഉംതിതി, ആദിൽ റാമി, ദയോട്ട് ഉപമെകാനോ, ലൂക്കാസ് ഹെർണാണ്ടസ്, പ്രെസ്‌നെൽ കിംപെംബെ, കുർട്ട് സൂമ എന്നി പ്രതിരോധ തഹരങ്ങൾക്കിടയിൽ ദെഷാംപ്‌സ് ലപോർട്ടക്ക് അവസരം കൊടുത്തില്ല.എന്നാൽ സിറ്റിയിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും നാല് വർഷത്തിനുള്ളിൽ മൂന്നാമത്തെ പ്രീമിയർ ലീഗ് കിരീടം നേടുകയും ചെയ്യുന്ന ലാപോർട്ടിനെ ഒഴിവാക്കിയതിലും പരിശീലകനെതിരെ വിമര്ശനം ഉയർന്നു വന്നിരുന്നു.വ്യക്തിപരമായ കാരണങ്ങളാൽ ഡെസ്ചാംപ്സ് തന്നെ ഫ്രാൻസ് ടീമിൽ നിന്ന് പുറത്താക്കിയതായി ലാപോർട്ട് ആരോപിച്ചു: “എനിക്ക് ആരുമായും ഒരു പ്രശ്നവുമില്ല. എനിക്ക് അദ്ദേഹത്തോട് ഒരു കാര്യം മാത്രമേ പറയാനുള്ളൂ,ഞാൻ മികച്ച പ്രകടനം തുടരും .” അദ്ദേഹം കൂട്ടിച്ചേർത്തു.