ബാഴ്സ സൂപ്പർ താരം ബയേണിലേക്ക് ; സിറ്റി സ്‌ട്രൈക്കറെ ടീമിലെത്തിക്കാൻ കൂമാൻ

ബാഴ്സലോണയുടെ ഫ്രഞ്ച് വിങ്ങർ ഒസ്മാനെ ഡെംബെലെയെ സ്വന്തമാക്കാനൊരുങ്ങി ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്ക്. ബാഴ്സലോണയുമായി 2022 ൽ കരാർ അവസാനിക്കുന്ന ഫ്രഞ്ച് താരത്തെ മറ്റൊരു ക്ലബിന് കൈമാറാൻ തന്നെയാണ് ബാഴ്സ മാനേജ്‌മന്റ് ശ്രമിക്കുന്നത്. കൊറോണ വൈറസ് പാൻഡെമിക് മൂലം വൻ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുനന് ബാഴ്സ ഫ്രീ ട്രാൻസ്ഫറിൽ ഒരിക്കലും ഡെംബെലെയെ വിട്ടു കൊടുക്കില്ല. ഒന്നുകിൽ വൻ വിലക്ക് വിൽക്കുകയോ അല്ലെങ്കിൽ ടീമിൽ നിലനിർത്തുകയോ ചെയ്യും.

2017 ൽ ബോറുസിയ ഡോർട്മുണ്ടിൽ നിന്ന് 105 മില്യൺ ഡോളറിനാണ് ഉസ്മാൻ ഡെംബെലെ ബാഴ്‌സലോണയിൽ എത്തുന്നത് .പി‌എസ്‌ജിയിൽ ചേരാൻ പോയ നെയ്മറിന് പകരക്കാരനായി ആണ് ഫ്രഞ്ച് താരം ബാഴ്സയിൽ എത്തുന്നത്. എന്നാൽ ബാഴ്സയിൽ എത്തിയ ശേഷം പരിക്ക് മൂലം ഭൂരിഭാഗം മത്സരം കളിയ്ക്കാൻ സാധിച്ചില്ല. 2020-21 സീസണിൽ ശക്തമായ തുടക്കം കുറിക്കുകയും റൊണാൾഡ് കോമാന്റെ നേതൃത്വത്തിൽ ടീമിലെ പ്രധാന കളിക്കാരനായി മാറാനും ഡെംബെലെക്ക് സാധിച്ചു.

റയൽ മാഡ്രിഡ് സെന്റർ ബാക്ക് റാഫേൽ വരാനെ ക്ലബ് വിടുന്നതായി റിപോർട്ടുകൾ.റയലുമായുള്ള 10 വർഷത്തെ ബന്ധമാണ് ഫ്രഞ്ച് പ്രതിരോധക്കാരൻ അവസാനിപ്പിക്കുന്നത്. റയൽ മാഡ്രിഡുമായി നിലവിൽ 18 മാസം കരാർ ബാക്കിയുള്ള വരാനെ കരാർ പുതുക്കാൻ താല്പര്യപെടുന്നില്ല. ഈ സീസൺ അവസാനത്തോടെ ക്ലബ് വിടാൻ തന്നെയാണ് താരത്തിന്റെ തീരുമാനം.

2011 ൽ ഫ്രഞ്ച് ക്ലബ് ലെൻസിൽ നിന്ന് റയൽ മാഡ്രിഡിൽ ചേർന്ന 27 കാരൻ ക്ലബ്ബിനായി 300 ഓളം മത്സരങ്ങൾ കളിച്ചിട്ടുണ്ട് . മൂന്ന് ലാ ലിഗാ കിരീടങ്ങൾ, ഒരു കോപ ഡെൽ റേ കിരീടം, നാല് യുവേഫ ചാംപ്യൻഷിപ് ,നാല് ഫിഫ ക്ലബ് ലോകകപ്പ് ഉൾപ്പെടെ 18 പ്രധാന ബഹുമതികൾ നേടിയിട്ടുണ്ട്. റയൽ മാഡ്രിഡിലുള്ള തന്റെ കാലഘട്ടത്തിൽ ഫ്രഞ്ച് താരം ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധക്കാരിൽ ഒരാളായി മാറിയിരുന്നു ഈ 27 കാരൻ. സൂചനകൾ പ്രകാരം മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ബയേൺ മ്യൂണിച്ച് എന്നി വമ്പൻ ക്ലബ്ബുകൾ വരാനെക്ക് പിന്നാലെ തന്നെയുണ്ട്.

സ്പെയിനിൽ നിന്നുള്ള റിപോർട്ടുകൾ പ്രകാരം അടുത്ത സീസണിൽ ഫ്രീ ട്രാൻസ്ഫറിൽ മാഞ്ചസ്റ്റർ സിറ്റി സൂപ്പർ സ്റ്റാർ സെർജിയോ അഗ്യൂറോയെ സ്വന്തമാക്കാനൊരുങ്ങി ബാഴ്സലോണ.സിറ്റിയുടെ റെക്കോർഡ് ഗോൾ സ്‌കോററും പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളുമായ അഗ്യൂറോയെ ടീമിലെത്തിക്കുന്നത് വഴി സുവാരസിനെ പകരക്കാരനെയാണ് ബാഴ്സ ലക്ഷ്യമിടുന്നത്. ഈ സീസൺ അവസാനത്തോടെ സിറ്റിയുമായുള്ള കരാർ അവസാനിക്കുന്ന അഗ്യൂറോ കരാർ പുതുക്കാനുള്ള സാധ്യതകളൊന്നും ഇപ്പോൾ കാണുന്നില്ല.

ഇന്റർ താരം മാർട്ടിനെസ് അല്ലെങ്കിൽ എർലിംഗ് ഹാലാൻഡ് എന്നി താരങ്ങളെയും ബാഴ്സ ലക്‌ഷ്യം വെക്കുന്നുടെങ്കിലും അഗ്യൂറോയെ തെരെഞ്ഞെടുക്കാനാണ് സാധ്യത . മെസ്സിയുടെ സാനിധ്യം തന്നെയാണ് അഗ്യൂറോയെ ബാഴ്സയിലോട്ട് അടുപ്പിക്കുന്നത്.സെർജിയോ അഗ്യൂറോയ്ക്ക് പുറമെ, മാഞ്ചസ്റ്റർ സിറ്റിയിലെ എറിക് ഗാർസിയ, ലിവർപൂളിലെ ഗിനി വിജ്നാൽഡം എന്നി രണ്ടു പ്രീമിയർ ലീഗ് താരങ്ങളെയും ബാഴ്സ താല്പര്യപെടുന്നുണ്ട്.

Leave A Reply

Your email address will not be published.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications