❝മെസ്സിയെ ഇനി എന്ത് പറഞ്ഞ് വിമർശിക്കും ? ലിയോ ഇനി അർജന്റീനക്കൊപ്പം രണ്ടു കിരീടമുള്ള രാജാവ്❞ |Lionel Mess
തന്റെ പതിനഞ്ചു വർഷത്തിലേറെ നീണ്ടു നിൽക്കുന്ന ഇതിഹാസ കരിയറിൽ നേടാവുന്നതെല്ലാം സ്വന്തമാക്കിയ താരമായിരുന്നു ലയണൽ മെസ്സി. ബാഴ്സയ്ക്കൊപ്പം ക്ലബ് തലത്തിലും അർജന്റീനക്കൊപ്പം ഗോൾ സ്കോറിങ്ങിലും മെസ്സി നേടിയ നേട്ടങ്ങൾ വളരെ വലുതാണ്. എന്നാൽ എതിരാളികൾ എന്നും മെസ്സിയെ വിമര്‍ശിക്കുന്നതിന്റെ ഒരു കാരണം ദേശീയ ടീമിനൊപ്പം ഒരു കിരീടം ഇല്ല എന്നതിനാലായിരുന്നു.
ഹേറ്റേഴ്സ് മാത്രമല്ല സ്വന്തം ജനത പോലും മെസ്സിയെ വിമർശിച്ചിരുന്നത് ഒരേയൊരു കാര്യത്തിന്റെ പേരിലായിരുന്നു. ക്ലബ്ബിന് കളിക്കുന്ന പോലെ മെസ്സി രാജ്യത്തിനു വേണ്ടി കളിക്കുന്നില്ല എന്നതായിരുന്നു .സ്വന്തം ജനതയ്ക്ക് മുന്നിൽ പോലും വിമർശനങ്ങൾ ഏറ്റുവാങ്ങിയപ്പോൾ മെസ്സിയെ ഏറെ വിഷമിപ്പിച്ച കാര്യവും ഇതുതന്നെയായിരുന്നു.എന്നാൽ കോപ്പ അമേരിക്കയിൽ ബ്രസീലിനെതിരെയുള്ള വിജയത്തോടെ അതിനു അവസാനമിടുകയും ചെയ്തിരുന്നു .
തുടർച്ചയായുള്ള ഫൈനലിലെ തോൽവികളിൽ മനസ്സ് മടുക്കാത്ത വിട്ടു കൊടുക്കാത്ത പോരാളിയെ പോലെ പൊരുതി നേടിയ ഈ കോപ്പ കിരീടത്തിനു മധുരം കുറച്ചു കൂടുതൽ തന്നെയാണ്. കാല്പന്തിനു മാത്രമായൊരു നീതിയുണ്ട് എത്ര വൈകിയാലും ആ നീതി നടപ്പിലാകുക തന്നെ ചെയ്യും വേറൊരു ഗെയിമിനും അവകാശപെടാൻ ആകാത്ത ഒന്നാണത്. എന്നാൽ അതുകൊണ്ടൊന്നും അവസാനിപ്പിക്കാൻ മെസ്സി തയ്യാറായിരുന്നില്ല. കോപ്പ കഴിഞ്ഞ് ഒരു വര്‍ഷത്തിനു ഉള്ളിൽ വീണ്ടും ഒരു കിരീടത്തിൽ മുത്തമിട്ടിരിക്കുകയാണ്.
🎥 | Lionel Messi vs Italy
— TJ 🪄🇳🇱 (@Frenkie_Chief) June 1, 2022
Man if the Match performance ⭐️ Are we surprised? 🐐
pic.twitter.com/X9CtqNGBTi
കോപ്പഅമേരിക്കയിലെ താരവും ഫൈനലിസിമയിലെ താരവും മെസ്സി എന്ന അധികായൻ തന്റെ സ്വന്തം കൈപിടിയിൽ ഒതുക്കി വിമർശനങ്ങൾ കാറ്റിൽപറത്തി എതിരാളികളെ കൊണ്ട് കയ്യടിപ്പിച്ച ചരിത്രം അത് ലയണൽ മെസ്സിക്ക് മാത്രം അവകാശപ്പെട്ടതാണ്.കഴിഞ്ഞ സീസണിൽ ക്ലബ്ബിലെ പ്രകടനം മോശമായപ്പോൾ ദേശീയ ടീമിന്റെ ജേഴ്സിയിൽ മികച്ചു നിൽക്കുകയും ചെയ്തു . 2021 -22 സീസണിൽ അർജന്റീന ജേഴ്സിയിൽ 17 മത്സരങ്ങൾ കളിച്ച മെസ്സി 9 ഗോളുകൾ നേടുകയും 7 ഗോളുകൾ ഒരുക്കികൊടുക്കുകയും ചെയ്തു.
2007ലെ കോപ അമേരിക്ക ഫൈനൽ ആയിരുന്നു മെസ്സിയുടെ ആദ്യത്തെ ഫൈനൽ. അന്ന് ബ്രസീലിനോട് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് അർജന്റീന പരാജയപ്പെട്ടു.2014ലെ വേദനിപ്പിക്കുന്ന ലോകകപ്പ് ഫൈനൽ ആയിരുന്നു മെസ്സിയുടെ രണ്ടാമത്തെ ഫൈനൽ. അന്ന് ഗോട്സെയുടെ ഏക ഗോൾ മെസ്സിയിൽ നിന്നും അർജന്റീനയിൽ നിന്നും കിരീടം തട്ടിയെടുത്തു. പിന്നീട് 2015ലും 2016ലും ചിലിക്കു മുന്നിൽ കോപ അമേരിക്ക ഫൈനലുകളിലും അർജന്റീനയും മെസ്സിയും പരാജയപ്പെട്ടു. ചിലിക്ക് എതിരായ പെനാൾട്ടി മിസ്സും മെസ്സിക്ക് മറക്കാനാകില്ല. ഈ നാലു ഫൈനലിലും മെസ്സി ഒരു ഗോൾ പോലും നേടിയിരുന്നില്ല.
തന്റെ 34 വയസ്സിലും മെസ്സി പുലർത്തുന്ന സ്ഥിരതയും ഗോളടി മികവും മറ്റൊരു താരത്തിലും നമുക്ക്കാണാൻ സാധിക്കില്ല.കോപ്പ അമേരിക്കയിലും ഇറ്റലിക്കെതിരെയുളള ഫൈനലിസമായിൽ മെസ്സിയെന്ന ഗോൾ സ്കോറാരെയും പ്ലെ മേക്കറെയും ക്യാപ്റ്റനെയും നമുക്ക കാണാൻ സാധിച്ചു.ഖത്തറിൽ നടക്കുന്ന വേൾഡ് കപ്പിൽ മെസ്സി കിരീടം ഉയർത്തുന്നത് കാണാന്‍ ആരാധകർ ആകാംഷയോടെ കാത്തിരിക്കുനന്ത്. ഒരു ലോകകപ്പും കൂടി നേടി തന്റെ കരിയറിന് ഒരു പൂർണത വരുത്താനാണ് സൂപ്പർ ലിയോയുടെ ലക്ഷ്യം.