❝തൊട്ടതെല്ലാം പിഴച്ച് ബാഴ്സലോണ ; കിരീട പ്രതീക്ഷകൾക്ക് അവസാനമോ ? ❞

ലാ ലീഗ കിരീട പോരാട്ടത്തിൽ നിലനിലനിൽക്കാൻ വിജയം അനിവാര്യമായിരുന്നു ബാഴ്‌സലോണ ഇന്ന് ലെവന്റെയോട് സമനില വഴങ്ങുകയായിരുന്നു. മത്സരത്തിൽ 3-3നാണ് ബാഴ്‌സലോണയെ ലെവന്റെ സമനിലയിൽ കുടുക്കിയത്. കിരീട പോരാട്ടത്തിൽ നിലനിലക്കാൻ വിജയം അനിവാര്യമായിരുന്നു ബാഴ്‌സലോണ തുടക്കത്തിൽ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും അവസാനം സമനിലയിൽ കുടുങ്ങുകയായിരുന്നു. ആദ്യ പകുതിയിൽ രണ്ടു ഗോളുകൾക്ക് മുന്നിട്ടു നിന്ന ശേഷമാണ് ബാഴ്സ സമനില വഴങ്ങിയത്. മത്സരം ജയിച്ചിരുന്നെങ്കിൽ താത്കാലികമായി പോയിന്റ് ടേബിളിൽ ഒന്നാമതെത്തുകയും കിരീട പോരാട്ടത്തിൽ കൂടുതൽ പ്രതീക്ഷ ഉണർത്തുകയും ചെയ്യാമായിരുന്നു .

കഴിഞ്ഞ മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡിനോട് സമനില വഴങ്ങിയതും സ്വന്തം മൈതാനത്ത് ഗ്രാനഡയോഡ് സമനില വഴങ്ങിയതും ബാഴ്സ വലിയ വില കൊടുക്കേണ്ടി വന്നു. സീസണിന്റെ തുടക്കത്തിൽ കിരീട പോരാട്ടത്തിൽ ഒരു മത്സരാർത്ഥി ആവാതിരുന്ന ബാഴ്സ ജനുവരി മുതലുള്ള തകർപ്പൻ മുന്നേറ്റത്തോടെയാണ് വീണ്ടും കിരീട പോരാട്ടത്തിൽ പങ്കാളിയായായത്. എന്നാൽ അവസാന മത്സരങ്ങളിൽ തുടർച്ചയായി പോയിന്റുകൾ നഷ്ടപെടുത്തിയത് ബാഴ്സക്ക് വിനയായി. ലീഗിലെ അവസാന അവസാന നാല് മത്സരങ്ങളിൽ അഞ്ച് പോയിന്റ് മാത്രമാണ് മുൻ ചാമ്പ്യന്മാർക്ക് നേടാനായത്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ 2-0ന് മുന്നിട്ട് നിന്നതിന് ശേഷമാണ് ബാഴ്‌സലോണ 3-3ന് സമനിലയിൽ കുടുങ്ങിയത്. മത്സരത്തിന്റെ തുടക്കത്തിൽ മെസ്സിയുടെ ഗോളിലാണ് ബാഴ്‌സലോണ മുൻപിലെത്തിയത്. തുടർന്ന് മെസ്സിയുടെ മികച്ച മുന്നേറ്റത്തിനൊടുവിൽ പെഡ്രിയിലൂടെ ബാഴ്‌സലോണ തങ്ങളുടെ ലീഡ് ഇരട്ടിയാക്കി. എന്നാൽ രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചടിച്ച ലെവന്റെ ആദ്യം ഗോൺസാലോ മേലേറൊയിലൂടെ ആദ്യ ഗോൾ നേടുകയും തുടർന്ന് ലയണൽ മെസ്സിയുടെ പിഴവിൽ നിന്ന് പന്ത് പിടിച്ചെടുത്ത്‌ മൊറാലസ് തന്നെ ലെവന്റെക്ക് സമനില നേടികൊടുക്കുകയുമായിരുന്നു.


എന്നാൽ അധികം വൈകാതെ തന്നെ ഔസ്മാനെ ഡെമ്പലെയുടെ ഗോളിൽ ബാഴ്‌സലോണ വീണ്ടും ലീഡ് എടുത്തെങ്കിലും മത്സരം അവസാനിക്കാൻ 8 മിനിറ്റ് ബാക്കി നിൽക്കെ സെർജിയോ ലിയോൺ ലെവന്റെക്ക് സമനില ഗോൾ നേടികൊടുക്കുകയായിരുന്നു. രണ്ടാം പകുതിയിൽ വരുത്തി വെച്ച വലിയ പിഴവുകളാണ് ഇന്നലത്തെ മത്സരത്തിൽ ബാഴ്സക്ക് വിനയായത്. രണ്ടാം പകുതിയിൽ അസാധാരണമായിരുന്നു ലെവന്റെ.അവരുടെ അമിതവേഗവും സമ്മർദ ഗെയ്മിനു മുന്നിലും ബാഴ്സക്ക് പിടിച്ചു നിൽക്കാനായില്ല.

റൊണാൾഡ് കോമാന്റെ തന്ത്രപരമായ പാളിച്ചകളും ആനാവശ്യമായ സബ്സ്റ്റിട്യുഷനും ലെവന്റക്ക് തിരിച്ചു വരവിനു കൂടുതൽ ഗുണം ചെയ്തു.രണ്ടാം പകുതിയിൽ ലെവന്റെയുടെ പ്രതിരോധനിരയിൽ സമ്മർദ്ദം ചെലുത്താൻ ബാഴ്‌സലോണയ്ക്ക് കഴിഞ്ഞില്ല .കിട്ടിയ ഗോളവസരങ്ങൾ നഷ്ടപ്പെടുത്തുകയും ചെയ്തു. ഈ സീസണിൽ ദുർബല ടീമുകളോട് പോലും ഗോളുകൾ വഴങ്ങി കൂട്ടുന്ന ബാഴ്സ പ്രതിരോധം ലാ ലീഗ്‌ കിരീടം നേടാൻ പ്രാപ്‌തരല്ല എന്ന് തെളിയിക്കുന്നതായിരുന്നു ഇന്നലത്തെ മത്സരം.

ആദ്യ പകുതിയിൽ മികച്ചു നിന്ന റൊണാൾഡ് അറൗജോയെ പിൻവലിച്ച സെർജിയോ റോബെർട്ടോയെ ഇറക്കിയതോടെ ബാഴ്സ പ്രതിരോധം പാളുന്നതാണ് കണ്ടത് . ഡെംബെല്ലയുടെ ഗോളിലൂടെ സമനില നേടി കളിയുടെയും നിയന്ത്രണം വീണ്ടെടുക്കാൻ തുടങ്ങിയെന്ന് തോന്നുകയും ചെയ്ത ബാഴ്സ 74 ആം മിനുട്ടിൽ കോമാൻ മറ്റൊരു വിചിത്രമായ സബ്സ്റ്റിറ്റൂഷൻ നടത്തി. പെഡ്രിക്ക് പകരമായി ഡിഫൻഡർ ഓസ്കാർ മിൻ‌ഗ്യൂസയെ ഇറക്കുകയും പെഡ്രിക്ക് പകരമായി റോബർട്ടോയെ മിഡ്‌ഫീൽഡിലേക്ക് മാറ്റുകയും ചെയ്തു.ആദ്യ സബ്സ്റ്റിറ്റൂഷനുള്ള തെറ്റ് തിരുത്താനാണ് കൂമാൻ ശ്രമിച്ചത്. 85 ആം മിനുട്ടിൽ സെർജി റോബർട്ടോയെ മാറ്റേണ്ട അവശത വരുകയും പകരമായി റിക്കി പ്യൂഗ് ഇറങ്ങുകയും ചെയ്തു.

നിലവിൽ 36 മത്സരങ്ങൾ കളിച്ച ബാഴ്‌സലോണ 76 പോയിന്റുമായി ലാ ലീഗയിൽ രണ്ടാം സ്ഥാനത്താണ്. ബാഴ്‌സലോണയെക്കാൾ ഒരു മത്സരം കുറച്ചുകളിച്ച അത്ലറ്റികോ മാഡ്രിഡ് 77 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 35 മത്സരങ്ങളിൽ നിന്നും 75 പോയിന്റുള്ള റയൽ മാഡ്രിഡ് ലാ ലിഗ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.