❝ബെൻസിമയെക്കാൾ മികച്ചവനായി മാറണം , ലെവെൻഡോസ്‌കി ബാഴ്‌സയിലേക്ക് പോകുന്നതിന്റെ കാരണം ഇതാണ്❞

റയൽ മാഡ്രിഡ് സൂപ്പർ താരം കരിം ബെൻസെമയെക്കാൾ മികച്ചതാണെന്ന് തെളിയിക്കാനാണ് റോബർട്ട് ലെവൻഡോവ്‌സ്‌കി ബാഴ്‌സലോണയിൽ ചേരാൻ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹത്തിന്റെ മുൻ ഏജന്റ് പറഞ്ഞു.ബയേൺ മ്യൂണിക്ക് ബാഴ്സലോണയുമായി ലെവൻഡോവ്സ്‌കിയുടെ വിൽപ്പന ചർച്ചയ്ക്ക് തയ്യാറാണെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്തിനു ശേഷമാണ് ലെവയുടെ മുൻ ഏജന്റ് സെസാരി കുച്ചാർസ്‌കി വെളിപ്പെടുത്തൽ നടത്തിയത്.

ആധുനിക യുഗത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരായി പരക്കെ കണക്കാക്കപ്പെടുന്ന രണ്ടു താരങ്ങളാണ് ലെവെൻഡോസ്‌കിയും ബെൻസീമയും.ഈ വർഷം ബാലൺ ഡി ഓർ നേടാൻ ഏറ്റവും കൂടുതൽ സാദ്യത കല്പിക്കപെടുന്ന താരമാണ് ബെൻസിമ. “ബെൻസെമയെക്കാൾ മികച്ചവനാണെന്ന് കാണിക്കാൻ അവൻ ആഗ്രഹിക്കുന്നു, ബാഴ്സയിലേക്ക് പോകാനുള്ള മറ്റൊരു കാരണം ഇതാണ്,” ലെവയുടെ ഏജന്റ് പറഞ്ഞു.

“ലെവൻഡോവ്‌സ്‌കിക്ക് ഒരുപാട് സ്വപ്നങ്ങളൊന്നുമില്ല. അവനെ സംബന്ധിച്ചിടത്തോളം, ഫുട്ബോൾ കളിക്കുന്നത് ഒരു ജോലിയാണ്, അവൻ വളരെ പ്രൊഫഷണലാണ്. റയൽ മാഡ്രിഡും ബാഴ്സയും ഒരേ ലെവലിലുള്ള ടീമുകളാണ് .ഈ സൈനിംഗിനായി ബാഴ്‌സയും ലെവൻഡോവ്‌സ്‌കിയും പോരാടാൻ പോകുന്നു.അദ്ദേഹം ബാഴ്സയിലെത്താനാണ് കൂടുതൽ സാധ്യതെകൾ കാണുന്നത്.അദ്ദേഹത്തെ കരാറിൽ നിന്ന് മോചിപ്പിക്കാൻ ബയേണിൽ സമ്മർദ്ദം ചെലുത്തണം.അവന് സ്‌പെയിനിലേക്ക് പോകണമെന്ന് ബയേണിന് നന്നായി അറിയാം. ജർമ്മനി, പിന്നെ സ്പെയിൻ, അമേരിക്കയിൽ കരിയർ അവസാനിപ്പിക്കുക എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി”ഏജന്റ് സെസാരി പറഞ്ഞു.

ഏറ്റവും പുതിയ കിംവദന്തികൾ അനുസരിച്ച് ലെവൻഡോവ്‌സ്‌കിയെ വിട്ടുകൊടുക്കാൻ ബയേണിന് 60 മില്യൺ യൂറോ വേണമെന്നാണ്, എന്നിരുന്നാലും സ്‌ട്രൈക്കറുടെ പ്രായവും കരാറിന്റെ അവസാന വർഷത്തിലേക്ക് കടന്നിരിക്കുന്നതും കണക്കിലെടുത്ത് ബാഴ്‌സലോണ അത്രയും തുക നൽകുമെന്ന് തോന്നുന്നില്ല.

Rate this post