ലെവൻഡോവ്‌സ്‌കി ബയേൺ വിടുന്നുവോ ? ; പോളിഷ് സ്‌ട്രൈക്കറുമായി കൂടിക്കാഴ്ച നടത്തി പെപ് ഗാർഡിയോള

മാഞ്ചസ്റ്റർ സിറ്റി അവരുടെ മാർക്വീ സ്‌ട്രൈക്കർ സെർജിയോ അഗ്യൂറോ പോയതിന് ശേഷം ഒരു സ്‌ട്രൈക്കറെ തേടി നടക്കുകയാണ്.അഗ്യൂറോയുടെ മികച്ച പകരക്കാരനെ കണ്ടെത്താനുള്ള വഴിയിൽ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ഹാരി കെയ്ൻ, എർലിംഗ് ഹാലൻഡ് എന്നിവരുൾപ്പെടെ നിരവധി കളിക്കാരുമായി സിറ്റിക്ക് ബന്ധപെട്ടിരുന്നു .എന്നിരുന്നാലും, കെയ്‌നും ഹാലൻഡും അവരവരുടെ ക്ലബ്ബുകളിൽ തുടരാൻ തീരുമാനിക്കുകയും റൊണാൾഡോ ക്രോസ്-ടൗൺ എതിരാളികളായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മാറുകയും ചെയ്തതിനാൽ ചർച്ചകൾ ഒന്നും ഫലം കണ്ടിരുന്നില്ല.

അതിനാൽ ഒരു സ്‌ട്രൈക്കറിനായുള്ള പെപ് ഗ്വാർഡിയോളയുടെ തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം ബയേൺ മ്യൂണിക്ക് സ്‌ട്രൈക്കർ ലെവൻഡോവ്‌സ്‌കിയെ സിറ്റി പരിശീലകൻ കണ്ടു മുട്ടിയിരുന്നു. 47 ശതമാനം സിറ്റി ഫുട്ബോൾ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതും 16 ശതമാനം പെപ്പിന്റെ സഹോദരൻ പെരെ ഗ്വാർഡിയോളയുടെ ഉടമസ്ഥതയിലുള്ളതുമായ സ്പാനിഷ് രണ്ടാം ഡിവിഷൻ ടീമായ ജിറോണയുടെ പരിശീലന മൈതാനത്തു വെച്ചാണ് പെപ് ലെവെൻഡോസ്‌കിയുമായി കണ്ടു മുട്ടിയത്. ലോകകപ്പ് യോഗ്യത മത്സരത്തിൽ അൻഡോറയെ ടീമിനൊപ്പം ആയിരുന്നു ലെവെൻഡോസ്‌കി. മാഞ്ചസ്റ്റർ സിറ്റിയിലേക്കുള്ള ഒരു നീക്കവുമായി ബന്ധപ്പെട്ടാണ് ഇരുവരുടെയും കൂടിക്കാഴചയെന്ന റിപ്പോർട്ടുമുണ്ട്.

ബയേൺ മ്യൂണിക്കിൽ പെപ് ഗാർഡിയോളയുടെ കീഴിൽ റോബർട്ട് ലെവൻഡോവ്‌സ്‌കി രണ്ട് വർഷം കളിച്ചിട്ടുണ്ട്.ബയേണിൽ ഇരുവരും ചേർന്ന് തുടർച്ചയായി രണ്ട് സീസണുകളിൽ രണ്ട് തവണ ജർമ്മൻ ലീഗ് ജേതാക്കളായി. ഗ്വാർഡിയോളയുടെ കീഴിലാണ് പോളിഷ് സ്‌ട്രൈക്കർ ബയേണിനൊപ്പം ചേർന്നത്.ലെവൻഡോസ്‌കി ബയേണിനായി ഇപ്പോൾ 346 മത്സരങ്ങളിൽ നിന്ന് 317 ഗോളുകൾ നേടിയിട്ടുണ്ട്.

നേരത്തെ ലെവൻഡോവ്‌സ്‌കി റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റിനോ പെരസുമായി കൂടിക്കാഴ്ച നടത്തിയതായി സമ്മതിച്ചെങ്കിലും അവരുടെ ചാറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്താൻ വിസമ്മതിച്ചു.“മാഡ്രിഡിലെ ചില മത്സരങ്ങൾക്ക് ശേഷം ഞാൻ റയൽ മാഡ്രിഡിന്റെ പ്രസിഡന്റ് ഫ്ലോറന്റിനോ പെരെസിനെ ഒന്നോ രണ്ടോ തവണ കണ്ടുവെന്നത് ശരിയാണ്, പക്ഷേ എനിക്ക് കൂടുതൽ പറയാൻ കഴിയില്ല” ലെവൻഡോവ്‌സ്‌കി ഗസറ്റ ഡെല്ലോ സ്‌പോർട്ടിനോട് പറഞ്ഞു.

Rate this post