‘ഒരു യുവ ക്രിസ്റ്റ്യാനോയെപ്പോലെ’ : അലജാൻഡ്രോ ഗർനാച്ചോയെ റൊണാൾഡോയുമായി താരതമ്യം ചെയ്ത് പോൾ സ്കോൾസ്

ഇന്നലെ യൂറോപ്പ ലീഗിൽ അർജന്റീനിയൻ കൗമാര താരം അലജാൻഡ്രോ ഗാർനാച്ചോ മാഞ്ചെസ്റ്റെർ യൂണൈറ്റഡിനായി മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം 18 കാരൻ സ്വന്തമാക്കുകയും ചെയ്തു. ഇന്നലത്തെ മത്സരത്തിൽ ഗാർനാച്ചോ ഗോളുകൾ ഒന്നും നേടിയില്ലെങ്കിലും യുണൈറ്റഡ് 3 -0 ത്തിന് മത്സരം വിജയിച്ചു.

ഷെരീഫിനെതിരായ പ്രകടനത്തിന് പോൾ സ്‌കോൾസും ഓവൻ ഹാർഗ്രീവസും അലജാൻഡ്രോ ഗാർനാച്ചോയെ പ്രശംസിച്ചു.ഗാർനാച്ചോ സ്കോർഷീറ്റിൽ ഇല്ലായിരുന്നുവെങ്കിലും ഒരു അസിസ്റ്റും നൽകിയില്ലെങ്കിലും യുണൈറ്റഡിന്റെ ഏറ്റവും മികച്ച പ്രകടനക്കാരിൽ ഒരാളായിരുന്നു അദ്ദേഹം. യുണൈറ്റഡിന്റെ ഇനിയുള്ള മത്സരങ്ങളിൽ ഗാർനാച്ചോയെ പ്രതീക്ഷിക്കാവുന്നതാണ്. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ സ്‌കോൾസ് അര്ജന്റീന താരത്തെ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായാണ് താരതമ്യപ്പെടുത്തിയത്.

“അദ്ദേഹം അസാധാരണനായിരുന്നു, യഥാർത്ഥ നിലവാരമുണ്ടായിരുന്നു.അവൻ ഒരു യുവ ക്രിസ്റ്റ്യാനോയെപ്പോലെ എനിക്ക് തോന്നി.18 വയസ്സുള്ള താരത്തെക്കാൾ ഉയർന്ന നിലവാരത്തിലുള്ളതായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം.ഭാവിയിൽ യുണൈറ്റഡിന്റെ താരം തന്നെയാവും ഗാർനച്ചോ ” സ്‌കോൾസ് പറഞ്ഞു.

അണ്ടർ 18 ലെവലിൽ സ്പെയിനിനു വേണ്ടി കളിച്ച ഗാർനാച്ചോ പിന്നീട് അമ്മയുടെ ജന്മനാടായ അർജന്റീനയിലേക്ക് മാറി.ഇതുവരെ അണ്ടർ 20 ലെവലിൽ മാത്രമാണ് അദ്ദേഹം അർജന്റീനക്ക് വേണ്ടി കളിച്ചത്.കഴിഞ്ഞ സീസണിൽ 2011 ന് ശേഷം ആദ്യമായി യുണൈറ്റഡ് എഫ്എ യൂത്ത് കപ്പ് ഉയർത്തിപ്പോൾ രണ്ട് ഗോളുകൾ നേടിയ താരം ഏവരുടെയും ശ്രദ്ധ നേടിയിരുന്നു.അർജന്റീനിയൻ വിംഗർ അത്‌ലറ്റിക്കോ മാഡ്രിഡിൽ നിന്ന് 16 വയസ്സുള്ളപ്പോൾ യുണൈറ്റഡിൽ ചേർന്നു അക്കാദമിയിലെ തന്റെ പ്രകടനത്തിലൂടെ ശ്രദ്ധ പിടിച്ചുപറ്റി .

യുണൈറ്റഡിന്റെ വിവിധ യൂത്ത് ടീമുകൾക്കായി 53 മത്സരങ്ങളിൽ നിന്ന് 22 ഗോളുകളും 11 അസിസ്റ്റുകളും സംഭാവന ചെയ്തു.ഈ സീസണിൽ ഒരു പ്രീമിയർ ലീഗ് മത്സരത്തിൽ ടെൻ ഹാഗ് താരത്തെ പകരക്കാരനായി ഇറക്കിയിരുന്നു. കൂടുതൽ കളി സമയം നൽകിയാൽ സമീപഭാവിയിൽ യുണൈറ്റഡിന്റെ താരമാകാൻ കഴിയാൻ ഗാർനാച്ചോയ്ക്ക് സാധിക്കും എന്നുറപ്പാണ്.

Rate this post