‘സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ പോരാടണ’ : ലയണൽ മെസ്സി തന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഇന്ന് ഓസ്‌ട്രേലിയക്കെതിരെ ഇറങ്ങുന്നു |Qatar 2022 |Lionel Messi

2022 ഫിഫ ലോകകപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾ ഇന്ന് ആരംഭിക്കും. ഗ്രൂപ്പ് സി ജേതാക്കളായ അർജന്റീനയും ഗ്രൂപ്പ് ഡി റണ്ണേഴ്‌സ് അപ്പായ ഓസ്‌ട്രേലിയയും ഇന്ന് അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും. ഇതാദ്യമായാണ് അർജന്റീനയും ഓസ്‌ട്രേലിയയും ഫിഫ ലോകകപ്പിൽ മുഖാമുഖം വരുന്നത്. 2007ൽ സൗഹൃദമത്സരത്തിൽ ഇരുടീമുകളും അവസാനമായി ഏറ്റുമുട്ടിയപ്പോൾ 1-0ന് അർജന്റീന ജയിച്ചിരുന്നു.

അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിക്ക് ഇന്നത്തെ മത്സരം ഏറെ പ്രത്യേകതയുള്ളതാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ റൗണ്ട് ഓഫ് 16 മത്സരം ലയണൽ മെസ്സിയുടെ കരിയറിലെ 1000-ാം പ്രോ മത്സരമാണ്. 2004-ൽ ബാഴ്‌സലോണയിൽ നിന്നാണ് ലയണൽ മെസ്സി തന്റെ സീനിയർ കരിയർ ആരംഭിച്ചത്. 2004 മുതൽ 2021 വരെ സ്പാനിഷ് ക്ലബ്ബിനായി കളിച്ച മെസ്സി വിവിധ മത്സരങ്ങളിൽ 778 മത്സരങ്ങളിൽ ബാഴ്‌സലോണ ജേഴ്‌സി അണിഞ്ഞിരുന്നു. ബാഴ്‌സലോണയ്ക്കായി 778 മത്സരങ്ങളിൽ നിന്ന് 672 ഗോളുകളും 303 അസിസ്റ്റുകളും മെസ്സി നേടിയിട്ടുണ്ട്.

പിന്നീട്, 2021-ൽ ലയണൽ മെസ്സി ഫ്രഞ്ച് ക്ലബ് പാരിസ് സെന്റ് ജെർമെയ്‌നിലേക്ക് ചേക്കേറി. പിഎസ്ജിക്കായി ഇതുവരെ 53 മത്സരങ്ങളിൽ നിന്ന് 23 ഗോളുകളും 29 അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്. 2005ലാണ് ലയണൽ മെസ്സി അർജന്റീനയ്ക്കുവേണ്ടി അരങ്ങേറ്റം കുറിച്ചത്.ഇതുവരെ 35 കാരനായ ലയണൽ മെസ്സി 168 മത്സരങ്ങളിൽ നിന്ന് 93 ഗോളുകൾ അർജന്റീനയ്ക്കുവേണ്ടി നേടിയിട്ടുണ്ട്. കൂടാതെ, ലയണൽ മെസ്സി ഇന്ന് തന്റെ 23-ാം ലോകകപ്പ് മത്സരത്തിനിറങ്ങും.

കരിയറിലെ 1000 മത്സരങ്ങൾ പൂർത്തിയാക്കാൻ തയ്യാറെടുക്കുന്ന ലയണൽ മെസ്സിയെ കാത്തിരിക്കുന്നത് മറ്റൊരു നേട്ടം. ലയണൽ മെസ്സിയുടെ കരിയറിലെ 169-ാം രാജ്യാന്തര മത്സരമാണ് ഇന്ന് ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരം. ഇതോടെ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുന്ന സൗത്ത് അമേരിക്കൻ താരമായി ലയണൽ മെസ്സി മാറും. ഇക്വഡോർ താരം ഇവാൻ ഹുർട്ടാഡോയുടെ 168 മത്സരങ്ങളുടെ റെക്കോർഡാണ് ലയണൽ മെസ്സി മറികടക്കുക.

Rate this post