❝ബാഴ്സലോണയിൽ ലയണൽ മെസ്സി ഇല്ലാതെ ‘ഒന്നും ഒരുപോലെയല്ല’❞, ജെറാർഡ് പിക്വെ

അർജന്റീന സൂപ്പർ താരം നൗ ക്യാമ്പ് വിടുന്നു എന്ന് ബാഴ്സലോണയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നത് ഞെട്ടലോടെയാണ് ആരാധകർ നോക്കി കണ്ടത്. ആരാധകർ എന്നല്ല ബാഴ്‌സലോണയിലെ സഹ താരങ്ങളും ഞെട്ടലോടെയാണ് ഈ വാർത്ത കേട്ടത്. വർഷങ്ങളോളം ഒരുമിച്ച് കളിച്ച പല താരങ്ങൾക്കും മെസ്സി ബാഴ്സ വിടുന്നത് വിശ്വസിക്കാവുന്ന ഒന്നായിരുന്നില്ല. കഴിഞ്ഞ ഒരു ദശകമായി മെസ്സി എന്ന പടു വൃക്ഷത്തിന്റെ തണലിൽ ആയിരുന്നു ബാഴ്സലോണയും താരങ്ങളും.ഈ കാലഘട്ടത്തിൽ മെസ്സിയുടെ നേതൃത്വത്തിൽ നേടാവുന്നതെല്ലാം അവർ നേടുകയും ചെയ്തു.

കറ്റാലൻ ക്ലബിൽ ലയണൽ മെസ്സിയല്ലാതെ “ഒന്നും ഒരുപോലെയല്ല” എന്ന് എഫ്സി ബാഴ്സലോണ ഡിഫൻഡർ ജെറാർഡ് പിക്വെ പറഞ്ഞു. മെസ്സിയുടെ അഭവം ബാഴ്സയിൽ നികത്താനാവില്ലെന്നും പിക്വെ പറഞ്ഞു. 21 വർഷം നീണ്ടു നിന്ന ബാഴ്സ കരിയറിനാണ് മെസ്സി അവസാനം കുറിച്ചത്. ഒന്നും മെസ്സിക്ക് സമാനമാകില്ലെന്നും സ്പാനിഷ് താരം പറഞ്ഞു. 20 വർഷത്തിലധികം ധരിച്ച ബാഴ്സയുടെ ജേഴ്‌സി ഇനി മെസ്സി ധരിക്കില്ല എന്ന യാഥാർഥ്യം ഉൾകൊള്ളാൻ വളരെ ബുദ്ധിമുട്ടാണെന്നും പിക്വെ പറഞ്ഞു. 2000 ൽ 13 വയസ്സുള്ളപ്പോളാണ് ഞങ്ങൾ കണ്ടു മുട്ടിയത് , ഞങ്ങളുടെ മുൻപിൽ അന്ന് ഒരു മികച്ച കരിയറും ഉണ്ടായിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും എഫ്സി ബാഴ്സലോണയിലേക്ക് മടങ്ങിയെത്തിയ ശേഷം ആദ്യ സീസണിൽ തന്നെ ഞങ്ങൾ ട്രെബിൾ നേടി, മെസ്സി എക്കാലത്തെയും മികച്ച കളിക്കാരനായി മാറി. അതിനു ശേഷം നടനാണതെല്ലാം ചരിത്രമായി മാറി .”ഇപ്പോൾ നീ പോകൂ, പക്ഷേ ഒരു ദിവസം നീ തിരിച്ചുവരുമെന്ന് എനിക്കറിയാം. ചെയ്യാനുള്ള കാര്യങ്ങൾ ബാക്കിയുണ്ട്. അത് നന്നായി ചെയ്യുക , നിങ്ങൾ എവിടെ പോയാലും ആസ്വദിക്കൂ, നിങ്ങൾക്ക് മാത്രം അറിയാവുന്നതുപോലെ വിജയിക്കുക. ഇവിടെ ഞങ്ങൾ നിങ്ങളെ മിസ് ചെയ്യും. ഞാൻ നിന്നെ സ്നേഹിക്കുന്നു ലിയോ. ” പിക്വെ കൂട്ടിച്ചേർത്തു.

അടുത്ത സീസണിലെയാണത്‌ മെസ്സി ഫ്രഞ്ച് ക്ലബായ പിഎസ്ജിക്കു വേണ്ടി ബൂട്ട് കെട്ടും എന്ന റിപോർട്ടുകൾ പുറത്തു വന്നിരിക്കുകയാണ്. മൂന്നു വർഷത്തെ കരാറാണ് പാരീസ് ക്ലബ് മെസ്സിക്ക് മുന്നിൽ വെച്ചത്. മുൻ ബാഴ്സ സഹ താരമായ നെയ്മറുടെ സാനിധ്യം തന്നെയാണ് മെസ്സിയെ പാരിസിലേക്ക് അടുപ്പിച്ചത്. മെസ്സി കൂടി എത്തുന്നതോടെ യൂറോപ്പിലെ ഏറ്റവും മികച്ച ടീമായി പാരിസ് മാറും.