❝ ഇനിയൊരു 👑ബാലൺ ഡി ഓർ ലിയോണൽ
⚽🐐 മെസ്സിക്ക് സാധ്യമോ കണക്കുകൾ ഇങ്ങനെ ❞

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് അർജന്റീനിയൻ സൂപ്പർ താരം. ലാ ലീഗയിൽ കഴിഞ്ഞ കുറച്ചു മത്സരങ്ങളിലായി സെൻസേഷണൽ ഫോമിലാണ് താരം. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ബാലൺ ഡി ഓർ അവാർഡുകൾ നേടിയ താരമാണ് മെസ്സി. ആറു അവാർഡുകളാണ് മെസ്സി സ്വന്തം പേരിൽ കുറിച്ചിരിക്കുന്നത്.ലിവർപൂൾ സെന്റർ ബാക്ക് വിർജിൽ വാൻ ഡിജ്ക്, യുവന്റസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെ പിന്തള്ളി 2019 ലാണ് മെസ്സി അവസാനമായി അവാർഡ് നേടിയത്. എന്നാൽ 2019 ലെ ബാലൺ ഡി ഓർ ലയണൽ മെസ്സിയുടെ അവസാനത്തെ അവാർഡാകും എന്ന് പല വിദഗ്ധരും പറയുന്നുണ്ട്.അതിന്റെ കാരണങ്ങൾ പരിശോധിച്ചു നോക്കാം .

4 . ലയണൽ മെസ്സിയുടെ പ്രായം

ബാഴ്സലോണ ചരിത്രത്തിലെ തന്നെ ഇതിഹാസ താരമാണ് മെസ്സി.2004 ൽ ബാഴ്‌സലോണയ്ക്കായി അരങ്ങേറ്റം കുറിച്ചത് മുതൽ ടീമിനൊപ്പം എല്ലാ പ്രധാന നേട്ടങ്ങളും സ്വന്തമാക്കിയ താരമാണ് മെസ്സി.ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച ക്ലബ്ബായി ബാഴ്‌സയെ മാറ്റുന്നതിൽ വലിയ പങ്കാണ് 33 വഹിച്ചിരുന്നത്. എന്നാൽ അടുത്തിടെയായി പ്രായം അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിച്ചു തുടങ്ങിയിരിക്കുന്നു. ചാമ്പ്യൻസ് ലീഗടക്കമുള്ള വലിയ മത്സരങ്ങളിൽ ടീമിനെ ഒറ്റക്ക് ചുമലിലേറ്റിയ ചരിത്രമുള്ള മെസ്സിക്ക് ഈ സീസണിൽ ദുർബലമായ ടീമുകൾക്കെതിരെ വരെ നിസ്സഹകനായി നോക്കി നിൽക്കേണ്ടി വന്നു . 33 ആം വയസ്സിലും പ്രശംസനീയമായ ഫിറ്റ്നസ് ലെവലുകൾ കാത്തുസൂക്ഷിക്കുന്നുണ്ടെങ്കിലും പഴയ ചടുലത അദ്ദേഹത്തിന് കൈമോശം വന്നിരിക്കുന്നു.

3 . കൈലിയൻ എംബപ്പെയുടെയും എർലിംഗ് ഹാലണ്ടിന്റെയും ആവിർഭാവം

ലയണൽ മെസ്സി-ക്രിസ്റ്റ്യാനോ റൊണാൾഡോ യുഗം അവസാനിക്കുകയാണോ എന്നതിനെക്കുറിച്ച് ഫുട്ബോൾ ആരാധകർക്കും വിമർശകർക്കും ഇടയിൽ ചർച്ചകൾ ആരംഭിച്ചിട്ടുണ്ടായിരുന്നു.പാരീസ് സെന്റ് ജെർമെയ്‌നിന്റെ കൈലിയൻ എംബപ്പെയുടെയും ബോറുസിയ ഡോർട്മുണ്ടിന്റെ എർലിംഗ് ഹാലണ്ടിന്റെയും ആവിർഭാവമാണ് ഈ സംവാദത്തിന്റെ ഉത്ഭവം. മുപ്പതുലയുടെ അവസാനത്തിലെത്തിയ ലയണൽ മെസ്സിയും റൊണാൾഡോയും തങ്ങളുടെ സിംഹാസനങ്ങൾ ഏറ്റെടുക്കാൻ എംബപ്പെയും ഹാലാൻഡും തയ്യാറാണെന്ന് എന്ന്തെളിയിക്കുന്നതായിരുന്നു ഈ സീസണിലിരുവരുടെയും പ്രകടനങ്ങൾ .


പിഎജി ക്കായി 168 മത്സരങ്ങളിൽ നിന്ന് 129 ഗോളുകൾ നേടിയ എംബപ്പേ കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ പാരീസ് സെന്റ് ജെർമെയ്ൻ ഫൈനലിലെത്തിക്കുകയും ഫ്രാൻസുമായി ഫിഫ ലോകകപ്പ് നേടുകയും ചെയ്തു.20 വയസ്സ് മാത്രം പ്രായമുണ്ടായിട്ടും ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളാണ് ഹാലാൻഡ്. ബോറുസിയ ഡോർട്മുണ്ടിനായി 57 മത്സരങ്ങളിൽ പങ്കെടുക്കുകയും 55 ഗോളുകൾ നേടുകയും ചെയ്ത അദ്ദേഹം മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, റയൽ മാഡ്രിഡ് എന്നിവരുടെ റഡാറിലാണ്. ഈ രണ്ട് യുവ താരങ്ങളും ഇതിനകം ലോകത്തിലെ ഏറ്റവും മികച്ച കളിക്കാനായി കണക്കാക്കുമ്പോൾ, ലയണൽ മെസ്സി-ക്രിസ്റ്റ്യാനോ റൊണാൾഡോ ആധിപത്യ കാലഘട്ടം അവസാനിക്കുകയാണോ.

2 .അന്താരാഷ്ട്ര മത്സരങ്ങളിലെ പ്രകടനം

ലയണൽ മെസ്സിക്കെതിരെ ഉയരുന്ന ഏറ്റവും വിമര്ശനമാണ്‌ അന്താരാഷ്ട്ര വേദിയിലെ മോശം പ്രകടനങ്ങൾ.കൂടാതെ ഒരു അന്താരാഷ്ട്ര ട്രോഫി നേടാൻ മെസ്സിക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഇതിഹാസ താരം മറഡോണ അർജന്റീനയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ചപ്പോൾ ലയണൽ മെസ്സിക്ക് ചെയ്യാൻ കഴിഞ്ഞത് 2014 ലെ ഫിഫ ലോകകപ്പ് ഫൈനലിലെത്തിയതായിരുന്നു. മെസ്സി വിരമിക്കുന്നതിനു മുൻപ് അര്ജന്റീനക്കൊപ്പം ഒരു അന്തരാഷ്ട്ര ട്രോഫി നേടുന്നത് കഠിനമായ ക്രൈം തന്നെയാണ്. ഈ വരുണൻ കോപ്പ അമേരിക്കയും വേൾഡ് കപ്പും അതിനുള്ള വലിയ അവസരമാണ്.

1 . ബാഴ്‌സലോണയുടെ നിലവിലെ ഫോം

ലാ ലിഗയിൽ നിലവിൽ ബാഴ്സലോണ മൂന്നാം സ്ഥാനത്താണ്,രണ്ടു മത്സരങ്ങൾ അവശേഷിക്കെ ലീഗ് നേതാക്കളായ അറ്റ്ലെറ്റിക്കോ മാഡ്രിഡിന് നാല് പോയിന്റ് പിന്നിലാണ്. ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ പുറത്താവുകയും ചെയ്തു. മെസ്സിക്കും ബാഴ്സയ്ക്കും പഴയ പ്രതാപത്തിലേക്ക് ഉയരണമെങ്കിൽ കുറച്ച് സമയവും ശരിയായ നിക്ഷേപവും ആവശ്യമാണെന്ന് വ്യക്തമാണ്. കഴിഞ്ഞ സീസണിൽ ബയേൺ മ്യൂണിക്കിനോട് ഏറ്റ കനത്ത തോൽവിക്ക് ശേഷം മെസ്സി ബാഴ്സ വിടുമെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു.

ലയണൽ മെസ്സിയുടെബാഴ്‌സലോണയുമായുള്ള കരാർ ഈ സമ്മറിൽ അവസാനിക്കും ,പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയിലേക്കുള്ള ഒരു ട്രാൻസ്ഫറുമായി ബന്ധപ്പെടുത്തി വാര്ത്തകളും വന്നിരുന്നു. എന്നാൽ പുറത്തു വരുന്ന അപുതിയ റിപോർട്ടുകൾ അനുസരിച്ച് മെസ്സി ബാഴ്സയുമായി പുതിയ കരാർ ഒപ്പിടും എന്നാണ്. ടീം ശക്തിപ്പെടുത്തുന്നതിന് മികച്ച യുവ താരങ്ങളെ ടീമിലെത്തിക്കേണ്ടത് അത്യാവശ്യമാണ്.എന്നാൽ നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കുമ്പോൾ, അത് സാധ്യതയില്ലെന്ന് തോന്നുന്നു.