❝എതിരാളികളുടെ💪⚡ വലിപ്പ ചെറുപ്പം നോക്കാതെ👑🐐ഫുട്‍ബോൾ രാജാവ്✍️⚽കരിയറിൽ നേടിയഅത്ഭുതനേട്ടം❞

ലോകത്തിലെ എല്ലാ ക്ലബ്ബുകളുടെയും പേടി സ്വപ്നമായ താരമാണ് അര്ജന്റീന സൂപ്പർ സ്‌ട്രൈക്കർ ലയണൽ മെസ്സി. തന്റെ എതിരാളിയുടെ മേൽ ആധിപത്യം സ്ഥാപിച്ചു ഗോളുകൾ നേടുന്നതിൽ മുന്നിലാണ് ബാഴ്സലോണ ക്യാപ്റ്റൻ. കഴിഞ്ഞ ലാ ലീഗയിൽ കാഡിസിനെതിരെ പെനാൽറ്റിയിൽ നിന്നും നേടിയ ഗോളോട് കൂടി തന്റെ കരിയറിൽ മെസ്സി ഗോൾ നേടാത്ത ക്ലബ്ബുകൾ എട്ടായി ചുരുങ്ങി.ലാ ലീഗയിൽ മെസ്സി ഗോൾ നേടുന്ന 38 മത്തെ ക്ലബ്ബാണ് കാഡിസ്.

17 വർഷത്തെ പ്രൊഫഷണൽ ഫുട്ബോൾ കരിയറിനിടെ സൂപ്പർ താരം 762 മത്സരങ്ങളിൽ നിന്ന് 655 ഗോളുകൾ നേടിയിട്ടുണ്ട്. കൂടാതെ താൻ നേരിട്ട 78 ക്ലബ്ബുകളിൽ70 ക്ലബ്ബുകൾക്കെതിരെയും ഗോൾ നേടാനായി. മെസ്സിക്ക് ഗോൾ നേടാൻ സാധിക്കാത്തതിൽ ഏറ്റവും മികച്ച ടീം ഇന്റർ മിലാനാണ്.ഇറ്റാലിയൻ ഭീമൻമാർക്കെതിരെ നാല് മത്സരങ്ങളിൽ നിന്നും ഒരു ഗോൾ പോലും നേടാൻ മെസ്സിക്ക് സാധിച്ചിട്ടില്ല. 2009 /10 സീസണിൽ ജോസ് മൗറീഞ്ഞോക്ക് കീഴിൽ മൂന്നു തവണ മെസ്സിയെ നേരിട്ടപ്പോഴും ഗോൾ നേടാൻ സാധിച്ചില്ല.

റൂബിൻ കസാൻ, ബെൻഫിക്ക, ഉഡീനീസ്, അൽ സാദ്, സെറസ്, മർസിയ, ഗ്രാമനെറ്റ് എന്നിവർക്കെതിരെയും മെസ്സിക്ക് ഇതുവരെ ഗോൾ നേടാൻ സാധിച്ചിട്ടില്ല. ഗ്രാമനെറ്റിനെതിരെ കോപ്പ ഡെൽ റേയിൽ ഇറങ്ങിയ മെസ്സിക്ക് ഗോൾ നേടാനായില്ല. 2005 ലെ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഉഡീനീസിനെതിരെ റൊണാൾഡിനോ ഹാട്രിക്ക് നേടി 4 -1 ജയിച്ച മത്സരത്തിലും വല ചലിപ്പിക്കാനായില്ല.അൽ-സാദ്, റയൽ മർസിയ, ബെൻഫിക്ക എന്നിവർക്കെതിരെ മെസ്സി അസിസ്റ്റുകളിലൂടെ സംഭാവന നൽകിയെങ്കിലും സ്കോർ ചെയ്യാനായില്ല.

2009/10 ൽ ലാ ലിഗയിൽ ഇപ്പോൾ നാലാം ഡിവിഷനിലുള്ള സെറസിനെതിരായ രണ്ട് മത്സരങ്ങളിലും പകരക്കാരനായി ഇറങ്ങിയെങ്കിലും ഗോൾ നേടാനായില്ല.റഷ്യൻ ടീമായ റൂബൻ കസാൻ മെസ്സിക്കും ബാഴ്‌സലോണയ്ക്കും തകർക്കാൻ വളരെ കഠിനമായ ഒരു ടീമാണ്. അവർക്കെതിരെ മെസ്സി ഗോൾ നേടിയിട്ടില്ലെന്ന് മാത്രമല്ല, നാല് മീറ്റിംഗുകളിൽ ഒരിക്കൽ മാത്രമാണ് ബാഴ്സക്ക് വിജയിക്കനായത്.

ഒരു ഘട്ടത്തിൽ ചെൽസിക്കും ലിവർപൂളിനുമെതിരെ ഗോൾ നേടാൻ മെസ്സിക്ക് ബുദ്ധിമുട്ടിയിരുന്നെങ്കിലും അടുത്ത കാലത്തായി ചാമ്പ്യൻസ് ലീഗ് ഗോൾനേടാനായി .പ്രീമിയർ ലീഗിലെ ‘ബിഗ് സിക്സിനെതിരെ’ കളിക്കുന്ന മെസ്സിക്ക് 34 കളികളിൽ നിന്ന് 26 ഗോളുകൾ നേടാനായി . അദ്ദേഹം ഇംഗ്ലണ്ടിൽ കളിച്ചിട്ടില്ലെന്ന് കണക്കിലെടുക്കുമ്പോൾ മികച്ച റെക്കോർഡാണിത്.

കരിയറിൽ മെസ്സി ഏറ്റവും കൂടുതൽ നേടിയിരിക്കുന്നത് സ്പാനിഷ് ക്ലബ് സെവിയ്യക്കെതിരെയാണ് 37 ഗോളുകൾ. അത്‌ലറ്റികോ മാഡ്രിഡിനെതിരെ 32 ഗോളുകളും , വലൻസിയക്കെതിരെ 29 ഗോളുകളും ,റയൽ മാഡ്രിഡിനെതിരെ 26 ഗോളുകളും ,എസ്പാന്യോളിനെതിരെ 25 ഗോളുകളും നേടിയിട്ടുണ്ട്. സ്പെയിനിനു പുറത്തു ഇംഗ്ലീഷ് ക്ലബ് ആഴ്സനലിനെതിരെയാണ് കൂടുതൽ ഗോളുകൾ നേടിയിരിക്കുന്നത് 9 ഗോളുകൾ.