❝ലയണൽ മെസി ബാഴ്സലോണയിൽ തുടരും? സൂപ്പർ താരം ടീമിൽ തുടരാൻ ആഗ്രഹിക്കുന്നെണ്ടെന്ന് ലപോർട്ട ❞

കഴിഞ്ഞ കുറച്ചു നാളായി ഫോട്ട്ബോൾ ലോകത്ത് ഉയർന്നു വന്ന വലിയൊരു ചോദ്യമാണ് ലയണൽ മെസ്സി ബാഴ്സയിൽ തുടരുമോ ഇല്ലയോ എന്നത്. ഈ സീസണിൽ ക്ലബ്ബുമായി കരാർ അവസാനിക്കുന്ന മെസ്സി നൗ ക്യാമ്പിൽ തുടരുന്നതിന്റെയോ ,ക്ലബ് വിടുന്നതിനെ കുറിച്ചോ ഇതുവരെ വ്യക്തമായ ഒരു അഭിപ്രയം പറഞ്ഞിട്ടില്ല. എന്നാൽ ബാഴ്സ അതികൃതർ മെസ്സി ക്ലബ്ബിൽ തുടരും എന്നതിൽ ഉറച്ച വിശ്വാസത്തിലാണ്. സിറ്റിയിൽ നിന്നും അർജന്റീനിയൻ താരം സെർജിയോ അഗ്യൂറോയുടെ വരവ് മെസ്സിയെ ബാഴ്സയിൽ നിലനിർത്താനുള്ള തന്ത്രമായാണ് കാണുന്നത്.

എന്നാൽ പുറത്തു വരുന്ന പുതിയ വാർത്തകൾ അനുസരിച്ച് ലയണൽ മെസി ബാഴ്സലോണയിൽ തുടർന്നേക്കുമെന്ന് റിപ്പോർട്ടുകൾ. മെസിയുടെ കരാർ പുതുക്കുന്നത് സംബന്ധിച്ച ചർച്ചകൾ പോസിറ്റീവായാണ് പുരോ​ഗമിക്കുന്നതെന്ന് ക്ലബ്ബ് പ്രസിഡന്റ് ജൊവാൻ ലപോർട്ട വ്യക്തമാക്കിയതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. മെസ്സിയുടെ പ്രതിനിധികളുമായി ചർച്ചകൾ നടത്തുകയാണെന്നും ഉടൻ തന്നെ അനുകൂലമായ തീരുമാനം ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലയണൽ മെസി ബാഴ്‌സയിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹത്തിന്റെ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ശരിയായ ദിശയിലാണെന്നും ലപോർട്ട വ്യക്തമാക്കി. കൂടുതൽ താരങ്ങളെ ടീമിലെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ മെസ്സിയുടെ കരാർ പുതുക്കലും ക്ലബ്ബിന്റെ സാമ്പത്തിക സ്ഥിതി കൃത്യമായി കണ്ടെത്താൻ നടത്തുന്ന ഒരു ഓഡിറ്റിന്റെ ഫലത്തെ ആശ്രയിച്ചായിരിക്കില്ല എന്നും ലപോർട്ട പറഞ്ഞു .

നിലവിൽ മെസിയുമായുള്ള ബാഴ്‌സയുടെ കരാർ ജൂണിൽ അവസാനിക്കും. മെസിയെ സംബന്ധിച്ചിടത്തോളം പണമല്ല വിഷയം, മറിച്ച് ചാമ്പ്യൻസ് ലീഗും ലാ ലിഗയും നേടാൻതക്ക കഴിവുള്ള ഒരു ടീമാണ് അദ്ദേഹത്തിന് വേണ്ടെന്നും ലപോർട്ട പറഞ്ഞു. കഴിഞ്ഞ സീസൺ അവസാനത്തോടെയാണ് ക്ലബ് വിടാൻ താത്പര്യമറിയിച്ച് മെസി ബാഴ്‌സ മാനേജ്‌മെന്റിനെ ബന്ധപ്പെട്ടത്. എന്നാൽ കരാർ വ്യവസ്ഥ അനുസരിച്ചുള്ള സമയം അതിക്രമിച്ചു പോയതിനാൽ ക്ലബിൽ തുടരാൻ മെസ്സി നിർബന്ധിതനാകുകയായിരുന്നു.2021 ജൂൺ വരെയുള്ള കരാർ റദ്ദാക്കി മെസിക്ക് ക്ലബ്ബ് വിടണമെങ്കിൽ അദ്ദേഹം 700 ദശലക്ഷം യൂറോ (ഏകദേശം 6150 കോടിയോളം രൂപ) നൽകേണ്ടി വരുമെന്നും ക്ലബ് നിലപാടെടുത്തിരുന്നു. ഇതോടെയാണ് താരത്തിന്റെ ‌‌ടീം മാറൽ നട‌ക്കാതെ പോയത്.

അടുത്ത സീസണിൽ ടീം ശക്തിപെടുത്താനുളള ഒരുക്കത്തിലാണ് ബാഴ്സ . അഗ്യൂരക്കു പിന്നാലെ സിറ്റിയുടെ യുവ ഡിഫൻഡർ എറിക് ഗാർഷ്യയെയും സൗജന്യ ട്രാൻസ്ഫറിൽ ടീമിലെത്തിച്ചിരുന്നു. ലിവർപൂൾ മിഡ്ഫീൽഡർ ജോർജീനിയോ വിജ്നാൽഡും ലിയോൺ സ്‌ട്രൈക്കർ മെംഫിസ് ഡെപേയെയും ടീമിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ബാഴ്സലോണ.