❝ 🦁👑 മെസ്സി സീസണിലെ ⚽ അവസാന
മത്സരവും കളിച്ചു ❤️💙 ബാഴ്‌സ
ജേഴ്‌സിയിൽ ഇനി മെസ്സി തുടരുമോ ❞

അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി ബാഴ്‌സലോണയിൽ തന്റെ അവസാന മത്സരം കളിച്ചു കഴിഞ്ഞോ എന്ന ആശങ്കയിലാണ് ലോകമെമ്പാടുമുളള ആരാധകർ. ലീ ലീഗ കിരീടം നഷ്ടപ്പെട്ടതോടെ പ്രസക്തമല്ലാത്ത ഈ സീസണിലെ അവസാന മത്സരത്തിൽ ഐബറിനെ നേരിടാനൊരുങ്ങുന്ന ബാഴ്സ ടീമിൽ നിന്നും മെസ്സി പിന്മാറി എന്ന വാർത്ത പുറത്തു വന്നതോടെയാണ് ആരധകരുടെ മനസ്സിൽ ഇങ്ങനെയൊരു സംശയം ഉദിച്ചത്. ഈ സമ്മറിൽ ബാഴ്സയുമായി കരാർ അവസാനിക്കുന്ന 33-കാരന്റെ ഭാവി അനിശ്ചിതത്വത്തിലാണ്. കരാർ അവസാനിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ ക്ലബ്ബിൽ തുടരുമോ അതോ ബാഴ്സയിൽ നിന്നും പുറത്തു പോവുമോ എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചിട്ടില്ല.

വിവാദങ്ങൾ തീർത്ത ഒരു വർഷമാണ് മെസ്സിക്ക് കടന്നു പോയത്. കഴിഞ്ഞ സീസൺ അവസാനിച്ചതോടെ മെസ്സി ക്ലബ് വിടാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനോടേറ്റ കനത്ത തോൽവിയും ,ക്ലബ്ബിന്റെ മോശം പ്രകടനവും , ബാഴ്സ ബോർഡുമായുള്ള പ്രശ്ങ്ങളുമാണ് മെസ്സിയെ അന്ന് ക്ലബ് വിടാൻ പ്രേരിപ്പിച്ചു കൊണ്ടിരുന്നത്. എന്നാൽ തന്നെ വളർത്തി വലുതാക്കിയ ക്ലബ്ബിനെ നിയമ പരമായി നേരിട്ട് കോടതിയിൽ കയറ്റാൻ ആഗ്രഹമില്ലാത്തനാൽ ആ ശ്രമം മെസ്സി ഉപേക്ഷിക്കുകയും കരാർ അവസാനിക്കുന്നത് വരെ ക്ലബ്ബിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു.

ഐബറിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായയുള്ള പരിശീലനത്തിൽ നിന്നും മെസ്സി വിട്ടു നിന്നിരുന്നു. അടുത്ത മാസം തുടങ്ങുന്ന കോപ അമേരിക്കക്ക് മുൻപ് മെസ്സിക്ക് വിശ്രമം ആവ്യശ്യമായി വന്നത് കൊണ്ടാണ് അവസാന മത്സരത്തിൽ നിന്നും വിട്ടു നിന്നത്. കിരീടം നേടിയില്ലെങ്കിലും ലാ ലീഗയിൽ മികച്ച ഫോമിലാണ് മെസ്സി ,30 ലീഗ് ഗോളുകൾ നേടി കരിയറിലെ എട്ടാം തവണയും പിച്ചിചി ട്രോഫി സ്വന്തമാക്കി. ലാ ലീഗയിൽ ഒൻപതാം തവണയാണ് മെസ്സി മുപ്പതിൽ അതികം ഗോളുകൾ നേടുന്നത്.


സ്പാനിഷ് ലീഗിൽ മൂന്നാമതായ ബാഴ്സലോണ അറ്റ്ലെറ്റിക്കോ മാഡ്രിഡിന് ഏഴ് പോയിന്റും റയൽ മാഡ്രിഡിന് പിന്നിൽ അഞ്ചു പോയിന്റുകൾക്കും പിന്നിലാണ്.2008 ന് ശേഷം ആദ്യമായാണ് ബാഴ്സലോണ ആദ്യ രണ്ടു സ്ഥാനങ്ങളിൽ എത്താതെ പുറത്താവുന്നത്. നാലാം സ്ഥാനത്തുള്ള സെവിയ്യയുമായി രണ്ടു പോയിന്റ് വ്യത്യാസമാണ് ബാഴ്സയ്ക്കുള്ളത്.

മെസ്സിയെ എന്ത് വിലകൊടുത്തും നിലനിർത്താനുള്ള ഒരുക്കത്തിലാണ് ബാഴ്സ പ്രസിഡണ്ട് ലപോർട്ട. എന്നാൽ അടുത്ത സീസണിൽ പുതിയ താരങ്ങളെ ടീമിലെത്തിച്ച് ശക്തിപെടുത്തിയാൽ മാത്രമേ മെസ്സിയെ ബാഴ്സക്ക് നില നിർത്താൻ സാധിക്കുകയുള്ളു.മാഞ്ചസ്റ്റർ സിറ്റിയും പാരീസ് സെന്റ് ജെർ‌മെയിനാണു മെസ്സി സ്വന്തമാക്കാൻ മത്സരിക്കുനന് രണ്ടു ക്ലബ്ബുകൾ. സിറ്റിയിൽ മുൻ പരിശീലകൻ പെപ് ഗ്വാർഡിയോളയുമായി ഒന്നിക്കാനുള്ള അവസരം പിഎസ്ജി യിൽ ആണെങ്ങ്കിൽ മുൻ സഹ താരം നെയ്മറുമായി ഒന്നിക്കാനുളള അവസരമാണ് മെസ്സിക്ക് ലഭിക്കുന്നത്.

ചാമ്പ്യൻസ് ലീഗ് കിരീടമാണ് മെസ്സി ലക്ഷ്യമിടുന്നതെങ്കിൽ ക്ലബ് വിടേണ്ടി വരും.നെയ്മറും മെസ്സിയും ആക്രമണത്തിന് നേതൃത്വം നൽകിയ പല പദ്ധതികളും പി‌എസ്‌ജി ആവിഷ്കരിക്കുകയാണെന്ന് റിപ്പോർട്ടുകൾ ഉണ്ട്. മെസ്സിയെ ബാഴ്സയിൽ പിടിച്ചു നിർത്താനായി ഉറ്റസുഹൃത്തും അർജന്റീന ടീമിലെ സഹപ്രവർത്തകനുമായ സെർജിയോ അഗ്യൂറോയെ ബാഴ്സയിലെത്തിക്കാനുള്ള ശ്രമവും ക്ലബ് നടത്തുന്നുണ്ട്.