❝ 🔴🔵 ബാഴ്സലോണ കൂടുതൽ 🏆 കിരീടങ്ങൾ
നേടിയാൽ 🦁👑 ലയണൽ മെസ്സി 🏟⚽ നൗ ക്യാമ്പിൽ തുടരും ❞

ഈ സീസൺ അവസാനത്തോടെ ബാഴ്സയുമായി കരാർ അവസാനിക്കുന്ന സൂപ്പർ താരം ലയണൽ മെസ്സിയുടെ ഭാവി അനിശ്ചിതമായി മുന്നോട്ട് പോവുകയാണ്.സീസണിന്റെ അവസാനത്തിൽ മാത്രമേ മെസ്സി കരാർ വിപുലീകരണത്തെക്കുറിച്ചുള്ള തീരുമാനം എടുക്കു എന്ന റിപോർട്ടുകൾ വന്നിരുന്നു.മാഞ്ചസ്റ്റർ സിറ്റിയും പാരീസ് സെന്റ് ജെർമെയ്നും മെസ്സിയെ സ്വന്തമാക്കാൻ താല്പര്യപെടുന്നുണ്ട്. വലിയ ഓഫറുകളുമായി അവർ പിന്നാലെ തന്നെയുണ്ട്.

ലയണൽ മെസ്സി ബാഴ്സയുടെ താരമായി നിലനിൽക്കണമെങ്കിൽ അടുത്ത ഏതാനും ആഴ്ചകൾ ബാഴ്‌സലോണയെ സംബന്ധിച്ചിടത്തോളം പ്രധാനമാണെന്ന് ഗെയ്‌സ്‌ക മെൻഡിയറ്റ പറഞ്ഞു. കൂടുതൽ കിരീടങ്ങൾ ബാഴ്സ നേടിയാൽ മെസ്സി ബാഴ്സയിൽ തുടരുമെന്ന് മെൻഡിയറ്റ പറഞ്ഞു.”ഞാൻ ഒരു കളിക്കാരനായിരുന്നതിനാൽ, ഞങ്ങൾക്ക് എന്താണ് വേണ്ടതെന്ന് എനിക്ക് നിങ്ങളോട് പറയാൻ കഴിയും. ഞങ്ങൾക്ക് മത്സരിക്കാനും ട്രോഫികൾ നേടാനും ആഗ്രഹമുണ്ട്. മെസ്സി ആഗ്രഹിക്കുന്നത് അതാണ്,” മെൻഡിയ പറഞ്ഞു.

“തീർച്ചയായും, കരാറിന്റെ വശവും കുടുംബ സാഹചര്യങ്ങളും പ്രധാനമാണ്. പക്ഷേ കളിക്കാരനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന് ട്രോഫികൾ നേടണമെന്നാണ് ഞാൻ കരുതുന്നത്. ബാഴ്സയ്ക്ക് വിജയിക്കാനും ട്രോഫികൾക്കായി മത്സരിക്കാനും കഴിഞ്ഞാൽ , തീർച്ചയായും അദ്ദേഹം ബാഴ്‌സലോണയിൽ തന്നെ തുടരും. അത് സംഭവിക്കുന്നത് കാണുന്നില്ലെങ്കിൽ മറ്റു ക്ലബ്ബുകളിലേക്ക് മാറും” അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ ക്ലബ്ബിന്റെ സാമ്പത്തിക സ്ഥിതി അത്ര മികച്ചതല്ലെന്നും അതിനാൽ സാമ്പത്തിക റിപോർട്ടുകൾ പുറത്തു വന്നതിനു ശേഷമേ മെസിക്ക് കരാർ പുതുക്കാനുള്ള ഓഫർ സമർപ്പിക്കാനാണ് ബാഴ്സലോണയുടെ നീക്കമെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.മെസ്സി ക്ലബ്ബുമായി പുതിയ കരാറിൽ ഒപ്പുവെക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് പ്രസിഡന്റ് ലപോർട്ട ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ഇന്ന് നടക്കുന്ന കോപ്പ ഡെൽ റേയും, ല ലീഗ്‌ കിരീടവും ബാഴ്സക്ക് നേടാനാണയാൾ മെസ്സി ക്ലബ്ബിൽ തുടരുമെന്നാണ് വിശ്വാസം.

ബാഴ്സലോണയുടെ എക്കാലത്തെയും ഉയർന്ന ഗോൾവേട്ടക്കാരനായ ലയണൽ മെസി ക്ലബ്ബിനായി കളിച്ച 770 മത്സരങ്ങളിൽ 663 ഗോളുകൾ നേടിയതിനൊപ്പം 291 ഗോളുകൾക്ക് വഴിയുമൊരുക്കിയിട്ടുണ്ട്. 2020-21 സീസണിലും മിന്നും ഫോമിൽ കളിക്കുന്ന ഈ മുപ്പത്തിമൂന്നുകാരൻ ഇക്കുറി ഇതു വരെ കളിക്കാനിറങ്ങിയ 39 മത്സരങ്ങളിൽ 29 ഗോളുകളും 13 അസിസ്റ്റുകളും നേടിയിട്ടുണ്ട്.