ലയണൽ മെസ്സി ഈ ലോകകപ്പ് നേടുമെന്ന് പ്രതീക്ഷിക്കാം. ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ്, അത് അദ്ദേഹം അർഹിക്കുന്നു |Qatar 2022

വേൾഡ് കപ്പിലെ ആദ്യ സെമി ഫൈനൽ പോരാട്ടത്തിൽ അർജന്റീന ക്രൊയേഷ്യയെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ലയണൽ മെസ്സി മത്സരത്തിൽ തിളങ്ങുകയും മാൻ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കുകയും ചെയ്തു. അതോടൊപ്പം തന്നെ ജൂലിയൻ ആൽവരസിന്റെ പ്രകടനവും അർജന്റീനയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

ക്രൊയേഷ്യയും അർജന്റീനയും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ആരാധകർ ഏറ്റവും കൂടുതൽ ഉറ്റു നോക്കിയിരുന്നത് മെസ്സിയും മോഡ്രിച്ചും തമ്മിൽ മുഖാമുഖം വരുന്നു എന്നുള്ളതായിരുന്നു. ഇരു താരങ്ങളും തങ്ങളുടെ കരിയറിലെ അവസാനത്തെ വേൾഡ് കപ്പ് ആണ് കളിക്കുന്നത്. ഒടുവിൽ മോഡ്രിച്ചിനെ മറികടന്നുകൊണ്ട് മെസ്സി മികച്ച പ്രകടനം പുറത്തെടുക്കുകയും അതുവഴി ഫൈനലിൽ പ്രവേശിക്കുകയും ചെയ്തു.

മത്സരശേഷം ലയണൽ മെസ്സിയെ പ്രശംസിക്കാനും ലുക്ക മോഡ്രിച്ച് മറന്നിരുന്നില്ല. മെസ്സിയുടെ മഹത്വവും ക്വാളിറ്റിയും അദ്ദേഹം തെളിയിച്ചു കൊണ്ടേയിരിക്കുന്നു എന്നാണ് മോഡ്രിച്ച് പറഞ്ഞിട്ടുള്ളത്.മാത്രമല്ല ഫൈനലിന് ഒരുങ്ങുന്ന മെസ്സിക്ക് എല്ലാവിധ ആശംസകളും മോഡ്രിച്ച് നേർന്നിട്ടുമുണ്ട്.

‘ ആദ്യമായി ഞാൻ അർജന്റീനക്കും മെസ്സിക്കും അഭിനന്ദനങ്ങൾ നേരുന്നു.മാത്രമല്ല അവരുടെ ഫൈനലിന് എല്ലാവിധ ആശംസകൾ നേരുകയും ചെയ്യുന്നു. തീർച്ചയായും ലയണൽ മെസ്സിക്ക് വളരെ അവിശ്വസനീയമായ ഒരു ടൂർണമെന്റ് ആണിത്. മെസ്സി അദ്ദേഹത്തിന്റെ മഹത്വവും ക്വാളിറ്റിയും തെളിയിച്ചു കൊണ്ടേയിരിക്കുകയാണ് ‘ ഇതാണ് മോഡ്രിച്ച് പറഞ്ഞിട്ടുള്ളത്.

തന്റെ കരിയറിലെ ഏറ്റവും മികച്ച വേൾഡ് കപ്പ് പ്രകടനമാണ് ഇപ്പോൾ മെസ്സി ഈ 35ആം വയസ്സിലും നടത്തിക്കൊണ്ടിരിക്കുന്നത്. 5 ഗോളുകളും മൂന്ന് അസിസ്റ്റുകളുമായി മെസ്സി ആകെ 8 ഗോളുകളിൽ തന്റെ കോൺട്രിബ്യൂഷൻ വഹിച്ചു കഴിഞ്ഞു. ഗോൾഡൻ ബോൾ പോരാട്ടത്തിൽ മെസ്സി തന്നെയാണ് മുൻപന്തിയിൽ.മാത്രമല്ല ഈ വേൾഡ് കപ്പിൽ നാല് മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങളും മെസ്സി സ്വന്തമാക്കി കഴിഞ്ഞു.

Rate this post