ആരാധകർക്ക് നിരാശ നൽകുന്ന വാർത്തയുമായി മെസ്സി

നാടകീയമായ സംഭവങ്ങൾക്ക് ശേഷം ബാഴ്സയിൽ നിൽക്കാനുള്ള അര്ജന്റീന സൂപ്പർ സ്റ്റാർ ലയണൽ മെസിയുടെ തീരുമാനമാണ് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയത്.എന്നാൽ അതിനിടയിൽ ആരധകർക്ക് നിരാശ നൽകുന്ന വാർത്തയാണ് വരുന്നത് അടുത്ത മാസം റയൽ മാഡ്രിഡിനെതിരെ നടക്കുന്ന എൽ ക്ലാസ്സിക്ക അടക്കം മൂന്നു മത്സരങ്ങൾ മെസ്സിക്ക് നഷ്ടപ്പെടുമെന്നു സൂചന.ഒക്ടോബറിൽ നടക്കാനിരിക്കുന്ന അർജന്റീനയുടെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളാണ് ഇതിനു കാരണം. ഈ മത്സരങ്ങൾക്ക് മെസ്സിയെ അര്ജന്റീന പരിഗണിച്ചാൽ ല ലിഗ മത്സരങ്ങൾ നഷ്ടമാവും .ഇക്വഡോറിനും ബൊളീവിയയ്ക്കുമെതിരായ അർജന്റീനയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങൾ ഒക്ടോബർ 8 നും 13 നുമാണ് നടക്കുന്നത് .

കോവിഡിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണമുള്ള സ്പെയിനിൽ ദക്ഷിണ അമേരിക്കയിൽ നിന്നും വരുന്നവർ നിർബന്ധമായും രണ്ടാഴ്ച ക്വാറന്റീനിൽ കഴിയേണ്ടി വരും. ഈ സീസണിലെ ആദ്യ എൽ ക്ലാസിക്കോ മത്സരം ഒക്ടോബർ 25 നാണ് നടക്കുന്നത് അതിനാൽ ക്വാറന്റൈനിൽ കഴിയേണ്ടി വരുന്ന മെസ്സിക്ക് മത്സരം നഷ്ടമാവും.കഴിഞ്ഞ വേൾഡ് കപ്പിൽ മെസ്സിയുടെ മികവിലാണ് അവസാന റൗണ്ടിൽ അർജന്റീനക്ക് യോഗ്യത ഉറപ്പായത്. ഈ വേൾഡ് കപ്പിലും മെസ്സിയെ മുൻനിർത്തി തന്നെയാണ് അര്ജന്റീന തന്ത്രങ്ങൾ മെനയുന്നത്,അതിനാൽ മികച്ച ടീമിനെ തന്നെയാവും യോഗ്യത മത്സരങ്ങൾക്ക് അണിനിരക്കുക.