❝പുതിയ ചരിത്രം കുറിച്ച് ലയണൽ മെസ്സി , അഞ്ച് ഗോളുകൾ നേടിയതോടെ പെലെയുടെ റെക്കോർഡും മറികടന്നു❞ |Lionel Messi

ആദ്യ കാലങ്ങളിൽ മെസി നേരിട്ട ഏറ്റവും വലിയ വിമർശനമായിരുന്നു ക്ലബ് ജേഴ്സിയിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും അര്ജനിനയിൽ കളിക്കുമ്പോൾ മികച്ച കളി കാണാറില്ല എന്നത്. എന്നാൽ കഴിഞ്ഞ വർഷത്തെ കോപ്പ അമേരിക്ക നേടിയതോടെ അതിനൊരു വലിയ മാറ്റം വന്നു. 2021 -22 സീസൺ ക്ലബ് തലത്തിൽ മെസ്സിക്ക് ഓർമ്മിക്കാൻ അത്ര മികച്ചതല്ല എങ്കിലും ദേശീയ ടീമിന്റെ ജേഴ്സിയിൽ ഏറ്റവും മികച്ചത് തന്നെയായിരുന്നു.

കോപ്പ അമേരിക്ക കിരീടവും , ചാമ്പ്യൻഷിപ്പിലെ ബെസ്റ്റ് സ്കോററും. ബേസ്ഡ് കളിക്കാരനുമായ മെസ്സി ഒരു വർഷത്തിനുള്ളിൽ ഇറ്റലിയെ കീഴടക്കി ഫൈനലിസമയിൽ മികച്ച പ്രകടനത്തോടെ അർജന്റീനക്ക് കിരീടം നേടിക്കൊടുത്തു. ഇന്നലെ യൂറോപ്യൻ ടീമായ എസ്റ്റോണിയക്കെതിരെയുള്ള സൗഹൃദ മത്സരത്തിൽ അഞ്ചു ഗോളുകൾ നേടി പുതിയ ചരിത്രം സൃഷിടിച്ചിരിക്കുകയാണ് മെസ്സി. ഇന്നലെ അഞ്ചു ഗോളോടെ യൂറോപ്യൻ കപ്പിലോ യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിലോ ഒരു അന്താരാഷ്ട്ര ഫുട്‌ബോൾ പോരാട്ടത്തിലോ ഒരു കളിയിൽ അഞ്ച് ഗോളുകൾ നേടുന്ന ആദ്യ താരമായി അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി.162-ആം മത്സരത്തിൽ 86 അന്താരാഷ്ട്ര ഗോളുകളാണ് മെസ്സി നേടിയിരിക്കുന്നത്.

2012-ൽ ബയേർ ലെവർകൂസനെതിരേ ചാമ്പ്യൻസ് ലീഗിൽ ലയണൽ മെസ്സി അഞ്ചു ഗോളുകൾ നേടിയിരുന്നു.കഴിഞ്ഞ ബുധനാഴ്ച ഇറ്റലിക്കെതിരായ അവരുടെ ഫൈനൽസിമ വിജയത്തിൽ മെസ്സി ഒരു പ്രധാന പങ്കുവഹിച്ചതിനാൽ, ആൽബിസെലെസ്റ്റെക്കായി ഒരാഴ്ചക്കുള്ളിൽ രണ്ടു മികച്ച മെസ്സി പ്രകടനങ്ങൾ ആരാധകർക്ക് ആസ്വദിക്കാനായി.എട്ടാം മിനിറ്റിലെ പെനാൽറ്റിയിലൂടെ സ്കോറിങ് തുറന്ന മെസ്സി പിന്നീട് 45-ാം മിനിറ്റിലും 47-ാം മിനിറ്റിലും 70-ാം മിനിറ്റിലും ഒടുവിൽ 75-ാം മിനിറ്റിൽ ബോക്‌സിന്റെ മധ്യഭാഗത്ത് നിന്ന് ഇടംകാലൻ ഷോട്ടിലും സ്‌കോർ ചെയ്തു.മെസ്സിയുടെ 56ആം കരിയർ ഹാട്രിക്ക് ആയിരുന്നു ഇത്. ഇതോടെ 30 വ്യത്യസ്ത രാഷ്ട്രങ്ങൾക്കെതിരെ ഗോൾ സ്‌കോർ ചെയ്യാൻ മെസിക്ക് സാധിച്ചു. തോൽവി അറിയാതെയുള്ള തുടർച്ചയായ 33 ആം മത്സരമാണ് അർജന്റീന പൂർത്തിയാക്കിയത്.

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്നിൽ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന രണ്ടാമത്തെ കളിക്കാരനായി ബ്രസീലിന്റെ ഇതിഹാസം പെലെയെയും മെസ്സി മറികടന്നു. മെസ്സി ക്ലബ്ബിനും രാജ്യത്തിനുമായി 769 കരിയർ ഗോളുകൾ നേടിയപ്പോൾ റൊണാൾഡോ തന്റെ കരിയറിൽ 813 ഗോളുകളുമായി മുന്നിലാണ്. 767 ഗോളുകളാണ് പെലെ തന്റെ കരിയറിൽ നേടിയത്.ഒരു മത്സരത്തിൽ അർജന്റീനയ്‌ക്കായി ഏറ്റവും മികച്ച ഗോൾ സ്‌കോറിങ് പ്രകടനത്തിൽ 1925-ൽ മാനുവൽ സിയോനെയും 1941-ൽ ജുവാൻ മാർവേസിയും ഒരു ഗെയിമിൽ അഞ്ച് തവണ വലകുലുക്കിയതിന്റെ ഒപ്പമെത്തുകയും ചെയ്തു.

” ലിയോ അവശ്വസനീയമായ കാര്യങ്ങൾ ആണ് സൃഷ്ടിക്കുന്നത്”മത്സരശേഷം സഹതാരം അലജാൻഡ്രോ ഗോമസ് പറഞ്ഞു. “ഗോളുകൾക്ക് മുന്നിൽ മെസ്സി ക്ഷമിക്കില്ലെന്ന് ഞങ്ങൾക്കറിയാം” അദ്ദേഹം കൂട്ടിച്ചേർത്തു.“മെസ്സിയെക്കുറിച്ച് മറ്റെന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല, ഇത് വളരെ ബുദ്ധിമുട്ടാണ്. അവനെ വിവരിക്കാൻ നിങ്ങൾക്ക് വാക്കുകളില്ല. അവൻ സൃഷ്ടിക്കുന്നതെല്ലാം അസാധാരണമാണ് , ഈ ഗ്രൂപ്പിൽ അദ്ദേഹത്തെ ഉൾപ്പെടുത്തുന്നതിൽ സന്തോഷമുണ്ട്. അദ്ദേഹത്തോടുള്ള നന്ദിയുടെ വാക്കുകൾ മാത്രമേ എനിക്കുള്ളൂ. അദ്ദേഹത്തെ കാണുന്നതിൽ സന്തോഷമുണ്ട്, ”പ്രധാന പരിശീലകൻ ലയണൽ സ്‌കലോനി പറഞ്ഞു .