അടുത്ത 🔥⚡ സീസണിൽ മൂന്നു സുപ്പർ
താരങ്ങൾ ഏതു ✍️⚽ ക്ലബ്ബുകളിൽ കളിക്കും

യൂറോപ്യൻ ഫുട്ബോൾ ലീഗുകൾ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ അടുത്ത സീസണിലേക്കുള്ള താരങ്ങളുടെ കൈമാറ്റവും ചർച്ചാവിഷയമായിരിക്കുകയാണ്. കോവിഡ് മഹാമാരിയുടെ ഇടയിലും സൂപ്പർ താരങ്ങളെ ടീമിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് യൂറോപ്യൻ വമ്പന്മാർ.ഫുട്ബോൾ ട്രാൻസ്ഫർ വിപണി സജീവമാവുന്നതോടെ സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ ,ലയണൽ മെസ്സി ,നെയ്‍മർ എന്നിവരെക്കുറിച്ചുള്ള അഭ്യൂഹങ്ങളും ചർച്ചയാവുകയാണ്. മെസ്സിയുടെ ബാഴ്സയുമായുള്ള കരാർ ഈ സീസൺ കഴിയുന്നതോടെ അവസാനിക്കുമ്പോൾ റൊണാഡോക്കും നെയ്‍മറിനും യുവന്റസുമായും പിഎസ്ജി യുമായും 2022 വരെ കരാറുണ്ട്.

നെയ്മർ

ഫ്രഞ്ച് ക്ലബ് പിഎസ്ജി യിൽ തുടരുമെന്ന സൂചനയാണ് ബ്രസീലിയൻ സൂപ്പർ താരം നെയ്‍മർ നൽകുന്നത്. 2022 വരെയാണ് നെയ്മറിന് പാരീസ് ക്ലബ്ബുമായി കരാറുളളത്. തന്റെ മുൻകാല ക്ലബായ ബാഴ്സലോണ താരത്തെ സ്വന്തമാകകണ് ശ്രമിക്കുന്നു എന്ന റിപോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ നെയ്‍മർ ക്ലബ്ബുമായി കരാർ പുതുക്കുന്ന കാര്യത്തിൽ ഏറെക്കുറെ ധാരണയായി എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. പാരീസ് ടീമിൽ സന്തുഷ്ടനായെന്നും ബ്രസീൽ സ്‌ട്രൈക്കർ വ്യക്തമാക്കിയിരുന്നു. 2017 ൽ ലോക റെക്കോർഡ് തുകയ്ക്കാണ് സ്പാനിഷ് ക്ലബ് ബാഴ്‌സലോണയിൽ നിന്നും നെയ്‍മർ പിഎസ്ജി യിലെത്തുന്നത്.


ലയണൽ മെസ്സി

ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത് മെസ്സിയുടെ ബാഴ്സയിലെ ഭാവിയെകുറിച്ചാണ്. ഈ സീസൺ അവസാനത്തോടെ ക്ലബ്ബുമായി കരാർ അവസാനിക്കുന്ന മെസ്സി കരാർ വിപുലീകരണത്തെകുറിച്ച ഇതുവരെയും അഭിപ്രായം പറഞ്ഞിട്ടില്ല. പുതിയ പ്രസിഡണ്ട് ലപോർട്ടയുടെ സാനിധ്യം മെസ്സിയെ ക്ലബ്ബിൽ പിടിച്ചു നിർത്തും എന്ന് തന്നെയാണ് ബാഴ്സ മാനേജ്‌മന്റ് കരുതുന്നത്. പരിശീലകൻ റൊണാൾഡ്‌ കൂമനും മെസ്സിയുടെ കാര്യത്തിൽ അഭിപ്രായം ഒന്നും പറഞ്ഞിട്ടില്ല.കരാർ അടക്കമുള്ള കാര്യങ്ങൾ സീസണ് ശേഷം ചർച്ച ചെയ്യാം എന്ന നിലപാടിൽ തെന്നെയാണ് മെസ്സിയുള്ളത്.സാമ്പത്തിക പ്രതിസന്ധിയിലുളള ബാഴ്സക്ക് വൻ തുക മുടക്കി മെസ്സിയെ നിലനിർത്തുന്നത് പ്രയാസകരമാവും. മെസ്സിയെ സ്വന്തമാക്കാൻ ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജി വലിയ വാഗ്ദാനവുമായി പിണങ്ങളെ തന്നെയുണ്ട്. ഈ സീസണിൽ ലാ ലിഗ കിരീടം നേടിയാൽ ക്ലബ്ബിൽ തുടരുന്ന കാര്യം മെസ്സി പരിഗണിക്കാനിടയുണ്ട് .

ക്രിസ്റ്റ്യാനോ റൊണാൾഡോ

യുവന്റസുമായി അടുത്ത വർഷം വരെ കരാർ ഉണ്ടെങ്കിലും സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ്ബിൽ തുടരുമോ എന്ന കാര്യം ഉറപ്പില്ല. വർഷങ്ങളായി കൈവശം വെച്ചിരുന്ന സിരി എ കിരീടം നഷ്ടമായതും ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതിനും റൊണാൾഡോക്ക് നേരെ കടുത്ത വിമര്ശനം ഉയർന്നിരുന്നു. അടുത്ത സീസണിൽ യുവന്റസ് ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയില്ലെങ്കിലും താരം ഇറ്റലി വിടുമെന്ന് ഏകദേശം ഉറപ്പാണ്. തന്റെ ആദ്യ കാല ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് റൊണാൾഡോയെ സ്വന്തമാക്കാൻ മുന്നിൽ തന്നെയുണ്ട്. 36 കാരനായ റൊണാൾഡോക്ക് വ്യക്തിഗത പ്രകടനത്തിൽ കുറവൊന്നും വന്നിട്ടില്ല എങ്കിലും ടീമെന്ന എന്ന നിലയിൽ യുവന്റസിന്റെ പ്രകടനമാണ് വിനയായത്.