‘പരിശീലനത്തിലും മത്സരങ്ങളിലും ലയണൽ മെസ്സി അവിശ്വസനീയമായ കാര്യങ്ങൾ ചെയ്യുന്നു’: അർജന്റീന സഹ താരം |Qatar 2022 |Lionel Messi

35ആം വയസ്സിലും ലോക ഫുട്ബോളിന് അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ലയണൽ മെസ്സി പുറത്തെടുക്കുന്നത്. വേൾഡ് കപ്പ് പോലെയുള്ള വലിയ വേദിയിലും ലയണൽ മെസ്സി തന്റെ മാസ്മരിക പ്രകടനം തുടരുകയാണ്.മൂന്ന് ഗോളുകളും ഒരു അസിസ്റ്റും മെസ്സി വേൾഡ് കപ്പിൽ നേടിക്കഴിഞ്ഞു. അർജന്റീന ക്വാർട്ടർ ഫൈനൽ വരെ എത്തിയിട്ടുണ്ടെങ്കിൽ അതിന്റെ വലിയൊരു ക്രെഡിറ്റും മെസ്സിക്ക് അവകാശപ്പെട്ടതാണ്.

ഹോളണ്ടിനെതിരെയുള്ള ക്വാർട്ടർ മത്സരത്തിന് മുൻപായി അർജന്റീനയുടെ മധ്യനിര താരം അലക്സിസ് മാക് അലിസ്റ്റർ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ലോകകപ്പിലെ ലയണൽ മെസ്സിയുടെ പ്രകടനങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ ആയിരുന്നു മുൻ പന്തിയിൽ ഉണ്ടായിരുന്നത്. രീസ് സെന്റ് ജെർമെയ്ൻ സൂപ്പർ താരം ഗെയിമുകളിലും കൊണ്ടുവരുന്ന സ്വാധീനത്തെക്കുറിച്ച് ബ്രൈറ്റൻ മിഡ്ഫീൽഡർ ദീർഘമായി സംസാരിച്ചു. അര്ജന്റീന ടീമിൽ ഏത് കളിക്കാരനാണ് കൂടുതൽ ആശ്ചര്യപ്പെടുത്തുന്നതെന്ന് ചോദിച്ചപ്പോൾ മാക് അലിസ്റ്റർ ഇങ്ങനെയാണ് മറുപടി കൊടുത്തത്.

” ദേശീയ ടീമിൽ നിന്ന് ഒരു കളിക്കാരനെ തെരഞ്ഞെടുക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ലിയോയെ ഞങ്ങൾക്കറിയാം, അദ്ദേഹം എല്ലാ ദിവസവും ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു.അത് ലിയോ മെസ്സിയാണെന്ന് ഞാൻ പറയും. പരിശീലനത്തിലും മത്സരങ്ങളിലും മെസ്സി അവിശ്വസനീയമായ കാര്യങ്ങൾ ചെയ്യുന്നു”.ലോകകപ്പിൽ മൂന്ന് ഗോളുകളും ഒരു അസിസ്റ്റും നേടി അർജന്റീനയെ മുന്നോട്ട് നയിച്ച പ്ലേ മേക്കർ സെൻസേഷണൽ ഫോമിലൂടെയാണ് കടന്നു പോകുന്നത്. തന്റെ അവസാനത്തെ വേൾഡ് കപ്പ് ആണ് ഇതെന്ന് മെസ്സി മുമ്പ് തന്നെ വ്യക്തമാക്കിയതാണ്. ലയണൽ മെസ്സി വേൾഡ് കപ്പ് കിരീടം നേടിക്കൊണ്ട് പടിയിറങ്ങുന്നത് കാണാൻ ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധകർ ആഗ്രഹിക്കുന്നുണ്ട്.

സ്പെയിനിന്റെ പരിശീലകനായ ലൂയിസ് എൻറിക്കെ ,സ്ലാട്ടൻ ഇബ്രാഹിമോവിച്ച് തുടങ്ങിയവർ മെസ്സി ലോകകപ്പ് നേടണമെന്ന ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ലോകകപ്പിൽ അർജന്റീനക്ക് പ്രതിസന്ധികൾ ഉണ്ടായപ്പോഴൊക്കെ മെസ്സി രക്ഷയ്ക്കെത്തിയിട്ടുണ്ട്. മെക്സിക്കോക്കെതിരെയുള്ള മത്സരത്തിലും ഓസ്ട്രേലിയക്കെതിരെയുള്ള മത്സരത്തിലും മെസ്സി തന്നെയായിരുന്നു അർജന്റീനക്ക് നിർണായകമായ വഴിത്തിരിവുകൾ സൃഷ്ടിച്ചിരുന്നത്.

Rate this post