❝ എന്റെ💰ശമ്പളം ⚖ വെട്ടി കുറക്കാൻ 🔥🦁 ഞാൻ
തയ്യാറാണ് പക്ഷെ ✍️⚽ അയാളെ ഇവിടെ എത്തിക്കണം ❞

യൂറോപ്യൻ ഫുട്ബോളിലെ ഹോട്ട് പ്രോപ്പർ‌ട്ടിയാണ് ഡോർട്ട്മുണ്ടിന്റെ നോർവീജിയൻ സ്‌ട്രൈക്കർ ഏർലിങ് ഹാലാൻഡ്. ഇംഗ്ലണ്ടിലെയും സ്പെയിനിലെയും ബിഗ് ക്ലബ്ബുകളെല്ലാം 20 കാരനെ സ്വന്തമാക്കാൻ പിന്നാലെ തന്നെയുണ്ട്. പ്രായത്തിൽ കവിഞ്ഞ മികവ് പുലർത്തുന്ന ഹാലണ്ടിനെ ടീമിലെത്തിക്കാൻ വൻ തുക തന്നെ മുടക്കേണ്ടി വരും. സ്പാനിഷ് ക്ലബ് ബാഴ്സലോണയാണ് ഹാലണ്ടിനെ സ്വന്തമാക്കാൻ മുൻ നിരയിലുള്ളത്.

ഹാലണ്ടിന്റെ പിതാവും ഏജന്റും താരത്തിന്റെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് സ്പെയിനിലെത്തി ബാഴ്സ ക്ലബ് മാനേജ്‌മെന്റുമായി ചർച്ചകൾ നടത്തിയതായി റിപോർട്ടുകൾ ഉണ്ടായിരുന്നു. സാമ്പത്തികമായി ശക്തരായ ക്ലബ്ബുകളായ റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി, ചെൽസി എന്നി ക്ലബ്ബുകൾ ബോറൂസിയ ഡോർട്മണ്ട് സ്‌ട്രൈക്കർക്കു വേണ്ടി ശ്രമം നടത്തുന്നുണ്ടെങ്കിലും ബാഴ്സ തന്നെയാണ് മുന്നിൽ. യൂറോസ്‌പോർട്ട് റിപ്പോർട്ട് പ്രകാരം ബാഴ്സലോണ സൂപ്പർ താരം ലയണൽ മെസ്സി ഹാളണ്ടിനെ ടീമിലെത്തിക്കാൻ ശമ്പളം വെട്ടിക്കുറയ്ക്കാൻ തയ്യാറാണ് എന്നാണ് റിപോർട്ടുകൾ.


ഈ സീസൺ അവസാനത്തോടെ ബാഴ്സയുമായുള്ള കരാർ അവസാനിക്കുന്ന മെസ്സി കരാർ വിപുലീകരണ ചർച്ചകൾ ആരംഭിക്കാൻ ഒരുങ്ങുകയാണ്. അതിനിടയിൽ മെസ്സിക്ക് ബാഴ്സ 10 വർഷത്തെ കരാർ വാഗ്ദാനം ചെയ്യുമെന്ന റിപ്പോർട്ടുകളുണ്ട്. ബാഴ്സയിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്നയാളാണ് മെസ്സി. അടിസ്ഥാന ശമ്പളമായി ആഴ്ചയിൽ 500,000 ഡോളർ വരുമാനം നേടുന്നുണ്ട്. ആനുകൂല്യങ്ങളും ബോണസ് പേയ്‌മെന്റുകളും എല്ലാം കൂടി ഇരട്ടി വരുമാനമാവുന്നു.

മെസിയുടെ പ്രായവും ബാഴ്‌സലോണയുടെ സാമ്പത്തിക പ്രശ്‌നങ്ങളും കണക്കിലെടുക്കുമ്പോൾ മുൻ വര്ഷങ്ങളിലെ എന്ന പോലെ സമാനമായ ഒരു കരാർ സാധ്യമാവില്ല. ഹാലാൻഡിന്റെ ഏജന്റ് മിനോ റയോളയുമായി പ്രാഥമിക ചർച്ചകൾ നടത്തിയതിന് ശേഷം ഹാലാൻഡിന്റെ പിതാവ് ആൽഫെ-ഇംഗുമായി കരാർ ഒപ്പിടാമെന്ന് വിശ്വാസം ലാപോർട്ടക്കുണ്ട്.