❝ നിലവിലെ യൂറോപ്പിലെ ⚽👑 ഏറ്റവും
മികച്ച ✍️🔥 താരങ്ങളുടെ ലിസ്റ്റ് പുറത്തുവന്നു ❞

ഈ സീസൺ തുടക്കത്തിൽ ബാഴ്സലോണ സൂപ്പർ താരം ലയണൽ മെസ്സിയെ സംബന്ധിച്ച് അത്ര മികച്ച സീസൺ ആയിരുന്നില്ല. ഗോളുകൾ കണ്ടെത്താൻ വിഷമിച്ചതും ടീമിന്റെ മോശം പ്രകടനവും കാരണം തുടക്കത്തിൽ ധാരാളം വിമര്ശനം മെസ്സി ഏറ്റുവാങ്ങേണ്ടി വന്നു. എന്നാൽ പതിയെ ഫോമിലേക്ക് തിരിച്ചു വന്ന മെസ്സി നിലവിൽ ലാ ലീഗയിലെ ടോപ് സ്കോററാണ്. ബാഴ്‌സയെ ആദ്യ മൂന്നിൽ എത്തിക്കുന്നതിൽ താരം നിർണായക പങ്കു വഹിക്കുയും ചെയ്തു.പല മത്സരങ്ങളിലും മെസ്സിയില്ലെങ്കിൽ ബാഴ്സ ഇല്ല എന്ന സ്ഥിതിയിലായി.

നിലവിൽ യൂറോപ്പിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന താരമായി ബാഴ്‌സലോണ നായകൻ ലയണൽ മെസി തെരെഞ്ഞെടുത്തിരിക്കുകയാണ്. ഈ സീസണിന്റെ തുടക്കം പതർച്ചയോടെ ആയിരുന്നെങ്കിലും പുതുവർഷത്തിൽ അവിശ്വസനീയമായ ഫോമിലേക്ക് തിരിച്ചെത്തിയ അർജന്റീനിയൻ താരം 33 ലാ ലിഗ മത്സരങ്ങളിൽ നിന്നും 28 ഗോളുകളും 11 അസിസ്റ്റുകളുമാണ് ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്.2021 പിറന്നതിനു ശേഷമാണ് മെസി ഏറ്റവും മികച്ച പ്രകടനം നടത്തിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷത്തിൽ 27 മത്സരങ്ങളിൽ നിന്നും 26 ഗോളുകളും 9 അസിസ്റ്റുമാണ് നേടിയിരിക്കുന്നത്. ഈ സീസണിൽ 18 മാൻ ഓഫ് ദി മാച്ച് അവാർഡുകളും 33 കാരൻ നേടി.


ഈ പ്രകടനം തുടർന്ന് ലാ ലിഗ കിരീടം സ്വന്തമാക്കിയാൽ ഒരുപക്ഷെ ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്കാരം മെസി സ്വന്തമാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.താരങ്ങൾ സാങ്കേതികമായി സ്വന്തമാക്കിയ നേട്ടം, അവരുടെ പ്ലെയിങ് സമയം, മത്സരിക്കുന്ന ടൂർണമെന്റുകളുടെ നിലവാരം എന്നിവ കണക്കാക്കിയാണ് സിഐഇഎസ് ഫുട്ബോൾ ഒബ്‌സർവേറ്ററി താരങ്ങളുടെ പ്രകടനത്തെ വിലയിരുത്തി ഇൻഡക്‌സ് പോയിന്റുകൾ നൽകുന്നത്. ഏറ്റവും ചുരുങ്ങിയത് ആയിരം മിനുട്ടുകൾ കളിച്ച താരങ്ങളെ മാത്രമേ ഇതിനായി പരിഗണിച്ചിട്ടുളളു.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ പത്തിൽ ഇല്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.പിഎസ്ജി യുടെ ബ്രസീലിയൻ സൂപ്പർ താരം നെയ്മറാണ് മെസ്സിക്ക് പിന്നിൽ രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്. 26 മത്സരങ്ങളിൽ നിന്നും 15 ഗോളുകൾ നേടിയ ബ്രസീലിയന് പരിക്ക് മൂലം പല മത്സരവും നഷ്ടപ്പെട്ടു.ആദ്യ പത്തു സ്ഥങ്ങളിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നുള്ള താരങ്ങളാണ് കൂടുതലും. മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും അഞ്ചു താരങ്ങൾ പട്ടികയിൽ ഇടം പിടിച്ചു. ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും ലോണിൽ വെസ്റ്റ് ഹാമിൽ എത്തിയ ജെസ്സെ ലിംഗാർഡ് മികച്ച പ്രകടനം നടത്തി പട്ടികയിൽ ഇടം കണ്ടെത്തി. ഇറ്റാലിയൻ ലീഗിൽ നിന്നും ഒരു താരം പോലും ആദ്യ പത്തിലെത്തിയില്ല

യൂറോപ്പിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന 10 താരങ്ങളും അവർക്കുള്ള ഇൻഡക്‌സ് പോയിന്റും:
1 . ലയണൽ മെസി (എഫ്‌സി ബാഴ്‌സലോണ) – 405
2 . നെയ്‌മർ (പിഎസ്‌ജി) – 381
3 . റോബർട്ട് ലെവൻഡോവ്‌സ്‌കി (ബയേൺ മ്യൂണിക്ക്) – 371
4 . ജോവ കാൻസെലോ (മാഞ്ചസ്റ്റർ സിറ്റി) – 368
5 . റോഡ്രി ഹെർണാണ്ടസ് (മാഞ്ചസ്റ്റർ സിറ്റി) – 366
6 . കെവിൻ ഡി ബ്രൂയ്ൻ (മാഞ്ചസ്റ്റർ സിറ്റി) – 366
7 . റിയാദ് മഹ്റേസ് (മാഞ്ചസ്ററർ സിറ്റി) – 365
8 . ജെസ്സെ ലിംഗാർഡ് (വെസ്റ്റ് ഹാം യുണൈറ്റഡ്) – 358
9 . ഇൽകെയ് ഗുൻഡോഗൻ (മാഞ്ചസ്റ്റർ സിറ്റി) – 357
10 . ജാക്ക് ഗ്രീലിഷ് ( ആസ്റ്റൺ വില്ല) – 356