❝ലയണൽ മെസ്സി ബാഴ്‌സലോണയിൽ കരിയർ പൂർത്തിയാക്കുമെന്ന് ജോവാൻ ലാപോർട്ട❞|Lionel Messi

ലയണൽ മെസ്സി ബാഴ്‌സ ജേഴ്സിയിൽ തന്റെ കരിയർ അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബാഴ്‌സലോണ പ്രസിഡന്റ് ജോവാൻ ലാപോർട്ട പറഞ്ഞു. അടുത്ത വർഷം മെസ്സി ബാഴ്‌സയിലേക്ക് തിരിച്ചെത്താനുള്ള സാധ്യതകൾ വർധിപ്പിക്കുന്നതാണ് ലപോർട്ടയുടെ പ്രതികരണം.

കറ്റാലൻ ഭീമന്മാർ സാമ്പത്തിക പ്രശ്‌നങ്ങളിൽ വലയുന്നതിനാൽ 17 വർഷത്തെ ബാഴ്‌സലോണ ജീവിതം അവസാനിപ്പിച്ച് കഴിഞ്ഞ വർഷം അര്ജന്റീന സൂപ്പർ താരം ക്യാമ്പ് നൗ വിട്ട് പാരീസ് സെന്റ് ജെർമെയ്‌നിലേക്ക് പോയി.എന്നാൽ ബൂട്ട് അഴിക്കുന്നതിന് മുൻപ് 35-കാരന് ബാഴ്‌സയിലേക്ക് മടങ്ങാൻ കഴിയുമെന്ന് ലാപോർട്ട പ്രതീക്ഷയിലാണ്.

“ലിയോ മെസ്സിയോട് ബാഴ്‌സയ്ക്ക് ധാർമ്മികമായ കടപ്പാടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. അവന്റെ കരിയറിന്റെ അവസാനം ബാഴ്‌സ ഷർട്ടിൽ വരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, അവൻ എവിടെ പോയാലും എല്ലാ ഗ്രൗണ്ടുകളിലും കൈയ്യടി നേടും”ക്ലബ്ബിന്റെ പ്രീ-സീസൺ പര്യടനത്തിനിടെ അദ്ദേഹം സ്പാനിഷ് മാധ്യമങ്ങളോട് പറഞ്ഞു.

“ഇതു ഞങ്ങളുടെ ആഗ്രഹവും അഭിലാഷവുമാണ്. ഇതേക്കുറിച്ച് ഒന്നും സംസാരിച്ചിട്ടില്ല. നിലവിലെ അവസാനം ഒരു സംയുക്ത ഉത്തരവാദിത്വമാണെന്ന് തോന്നുന്നു, അത് താൽക്കാലികമായ ഒന്നാണെന്നും കരുതുന്നു. ഈ അഭിലാഷം യാഥാർഥ്യമാക്കുകയാണ് വേണ്ടത്” അദ്ദേഹം കൂട്ടിച്ചേർത്തു.2007-08 ന് ശേഷം ഒരു സീസണിൽ 30-ൽ താഴെ ഗോളുകൾ നേടിയത് കഴിഞ്ഞ സീസണിൽ ആണ്.മെസ്സി തന്റെ ആദ്യ PSG കാമ്പെയ്‌നിൽ എല്ലാ മത്സരങ്ങളിൽ നിന്നും 11 ഗോളുകൾ നേടിയത്. ഈ സീസണിൽ മെസ്സിയിൽ നിന്നും ആരാധകർ കൂടുതൽ പ്രതീക്ഷിക്കുന്നുണ്ട്.