❝ ഹാട്രിക്കും ⚽💥 സ്വന്തമായുള്ള 💪🔥 ഗോൾ
വേട്ടയും മറന്ന് 💗 ഹൃദയം കൊണ്ട്
കളിച്ച ലിയോ ❞

സ്പാനിഷ് ലാ ലീഗയിൽ ഓരോ മത്സരം കഴിയുന്തോറും കിരീട പോരാട്ടം മുറുകുകയാണ്. ഇനിയുള്ള മത്സരങ്ങളിലെ ജയ പരാജയങ്ങൾ കിരീട പോരാട്ടത്തിൽ നിർണായകമാവും. ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഗെറ്റാഫയെ 5-2 നു പരാജയപ്പെടുത്തി ഒരു മത്സരം കുറവ് മാത്രം കളിച്ച ബാഴ്സ റയലിനും അത്ലറ്റികോക്കും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. സൂപ്പർ താരം ലയണൽ മെസ്സിയുടെ ഇരട്ട ഗോളിന്റെ മികവിലായിരുന്നു ബാഴ്സയുടെ ജയം. ലാ ലീഗയിൽ ഓരോ മത്സരം കഴിയുന്തോറും ഗോളടിച്ചു കൂട്ടി മെസ്സി ഫോമിന്റെ ഉന്നതിയിൽ എത്തിയിരിക്കുകയാണ്.


എന്നാൽ ഇന്നലത്തെ മത്സരത്തിൽ മെസ്സിയുടെ ഭാഗത്തു നിന്നും വന്ന ശ്രദ്ധേയ തീരുമാനം ഏവരുടെയും കയ്യടി നേടി. 90 ആം മിനുട്ടിൽ ബാഴ്സക്ക് അനുകൂലമായി പെനാൽറ്റി ലഭിക്കുകയും എന്നാൽ രണ്ടു ഗോളുമായി നിൽക്കുന്ന മെസ്സി ഹാട്രിക് നേടാനുള്ള അവസരം വേണ്ടെന്നു വെക്കുകയും അവസരം ഗ്രീസ്മാന് കൊടുക്കുകയും ചെയ്തു. ഫ്രഞ്ച് താരം പെനാൽറ്റി ഗോളാക്കി മാറ്റുകയും ചെയ്തു. മത്സരത്തിൽ നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാൻ ഗ്രീസ്മാനായില്ല. ഗോൾ നേടിയ ശേഷം മെസ്സിയെ ഹൃദയസ്പർശിയായ രീതിയിൽ ആലിംഗനം ചെയ്താണ് ഗോളിന് നന്ദി പറഞ്ഞത്. സ്വന്തം നേട്ടങ്ങൾക്കപ്പുറം സഹ താരങ്ങളുടെ പ്രകടനകളെ സ്വാധീനിക്കാനുളള മെസ്സിയുടെ ഈ പ്രവർത്തിയെ ആരാധകർ പ്രശംസിക്കുകയും ചെയ്തു.ഇന്നലെ നേടിയ രണ്ടു ഗോളുകളോടെ ലാ ലീഗയിൽ 25 ഗോളുമായി ടോപ് സ്കോററിൽ ഒന്നാമതാണ്.യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളിലുടനീളം 12 സീസണുകളിലായി കുറഞ്ഞത് 25 ഗോളുകൾ നേടിയ താരമായി മെസ്സി മാറി.ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും മാത്രമാണ് ഈ നേട്ടം കൈവരിച്ചത്. മെസ്സി 20 ലതികം ഗോളുകൾ നേടുന്ന 12 മത്തെ ക്ലബ്ബായി ഗെറ്റാഫെ മാറി. ഇന്നലെ മെസ്സി നേടിയത് ഈ സീസണിൽ ലാ ലീഗയിൽ 19 മത്തെ മാന് ഓഫ് ദി മാച്ച് അവാർഡാണ്.


32 മത്സരങ്ങളിൽ നിന്നും 73 പോയിന്റുമായി അത്ലറ്റികോ മാഡ്രിഡ് ഒന്നമത് നിൽക്കുമ്പോൾ അത്രയും മത്സരങ്ങളിൽ നിന്നും 70 പോയിന്റുമായി റയൽ മാഡ്രിഡ് രണ്ടാമതു നിൽക്കുന്നു. ഇവരേക്കാൾ ഒരു മത്സരം കുറവ് കളിച്ച ബാഴ്സ 68 പോയിന്റുമായി മൂന്നാമതാണ്.32 മത്സരങ്ങളിൽ നിന്നും 67 പോയിന്റുമായി സെവിയ്യ ബാഴ്സയ്ക്കും റയലിനും ഭീഷണിയായി പിന്നിൽ തന്നെയുണ്ട്. മെയ് എട്ടാം തീയതി നടക്കുന്ന ബാഴ്സലോണ അത്ലറ്റികോ മത്സരം ലാ ലീഗ്‌ കിരീട പോരാട്ടത്തിൽ നിർണായക പങ്കു വഹിക്കുന്ന മത്സരമാവും.