‘ചാമ്പ്യൻ ഓഫ് ചാമ്പ്യൻ’:എൽ എക്വിപ്പിന്റെ ഈ വർഷത്തെ മികച്ച പുരുഷ അത്‌ലറ്റായി ലയണൽ മെസ്സിതിരഞ്ഞെടുക്കപ്പെട്ടു |Lionel Messi

2022 ഫിഫ ലോകകപ്പ് വിജയത്തോടെ ലയണൽ മെസ്സി തന്റെ കരിയർ പൂർത്തിയാക്കിയെന്നാണ് ആരാധകർ വിശ്വസിക്കുന്നത്. ഖത്തർ ലോകകപ്പിൽ ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടിയ താരം ടൂർണമെന്റിലെ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ അവാർഡും സ്വന്തമാക്കി.ലയണൽ മെസ്സി 35-ാം വയസ്സിൽ നേടിയ ലോകകിരീടം ജീവിതത്തിലെ സ്വന്തം സ്വപ്ന സാക്ഷാത്കാരവും തന്നെ വിമർശിച്ചവർക്കുള്ള മറുപടിയായിട്ടുമാണ് കണക്കാക്കുന്നത്.

2022 ലോകകപ്പ് വിജയത്തോടെ ലയണൽ മെസ്സിയെ തേടി നിരവധി പുരസ്‌കാരങ്ങളാണ് എത്തുന്നത്. ലോകകപ്പിന് ശേഷം ലയണൽ മെസ്സി IFFHS ലെ മികച്ച കളിക്കാരനുള്ള പുരസ്കാരം നേടി. ഇപ്പോഴിതാ മറ്റൊരു നേട്ടം കൂടി മെസ്സിയെ തേടി എത്തിയിരിക്കുകയാണ്. ഫ്രഞ്ച് മാധ്യമമായ L’Equipe ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ് അവാർഡ് ലയണൽ മെസ്സിക്ക് നൽകി. കായിക രംഗത്തെ നിരവധി മികച്ച താരങ്ങളെ പിന്തള്ളിയാണ് മെസ്സി ഈ അവാർഡ് നേടിയത്.

808 പോയിന്റുമായി ലയണൽ മെസ്സി ഒന്നാം സ്ഥാനത്തും 381 പോയിന്റ് മാത്രമുള്ള ഫ്രഞ്ച് സ്‌ട്രൈക്കർ കൈലിയൻ എംബാപ്പെ രണ്ടാം സ്ഥാനത്തുമാണ്. സ്പാനിഷ് ടെന്നീസ് ഇതിഹാസം റാഫേൽ നദാൽ 285 പോയിന്റുമായി പട്ടികയിൽ മൂന്നാം സ്ഥാനത്തും ബെൽജിയൻ സൈക്ലിസ്റ്റ് റെംകോ ഇവെൻപോയൽ നാലാം സ്ഥാനത്തുമാണ്. ബെൽജിയൻ-ഡച്ച് മോട്ടോർസ്പോർട്സ് റേസിംഗ് ഡ്രൈവർ മാക്സ് വെർസ്റ്റാപ്പൻ ഈ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്.

റയൽ മാഡ്രിഡ് സ്‌ട്രൈക്കർ കരീം ബെൻസെമ, ഒളിമ്പ്യൻ അർമാൻഡ് ഡുപ്ലാന്റിസ്, എൻബിഎ ഇതിഹാസം സ്റ്റീഫൻ കറി, ഫ്രഞ്ച് റഗ്ബി താരം അന്റോയിൻ ഡ്യൂപോണ്ട്, റൊമാനിയൻ നീന്തൽ താരം ഡേവിഡ് പോപോവിച്ചി എന്നിവർ ആദ്യ പത്തിൽ ഇടംപിടിച്ചിട്ടുണ്ട്. ഈ വർഷത്തെ ബാലൺ ഡി ഓർ ലയണൽ മെസ്സി സ്വന്തമാക്കിയേക്കും. അങ്ങനെ സംഭവിച്ചാൽ, ഇതിനകം ഏഴ് ബാലൺ ഡി ഓർ നേടിയ മെസ്സി തന്റെ കരിയറിലെ എട്ടാമത്തെ ബാലൺ ഡി ഓർ സ്വന്തമാക്കും. മറ്റൊരു താരത്തിനും ഇത്തരമൊരു നേട്ടം കൈവരിക്കാൻ പ്രയാസമായിരിക്കും. ലയണൽ മെസ്സി പിഎസ്ജിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചാൽ ബാലൺ ഡി ഓറിന് വെല്ലുവിളി ഉയർത്താൻ സാധ്യതയില്ല.

Rate this post