ലയണൽ മെസ്സിക്ക് പരിക്ക് , നാളത്തെ മത്സരം നഷ്ടമാവും |Lionel Messi

ലയണൽ മെസ്സിക്ക് നാളെ പാരീസ് സെന്റ് ജെർമെയ്‌നിന്റെ ലീഗ് 1 ലോറിയന്റിലേക്കെതിരെയുള്ള മത്സരം നഷ്ടമാവും. പരിക്ക് മൂലമാണ് താരത്തിന് മത്സരം നഷ്ടമാവുക. ലോകകപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെ മെസ്സിയുടെ പരിക്ക് അർജന്റീനക്കും ആശങ്ക നൽകുന്നതായി.

ആക്കിലസ് ഇഞ്ചുറിയാണ് താരത്തിനു സംഭവിച്ചിരിക്കുന്നത്.ഈ സീസണിൽ പിഎസ്ജിക്കായി 12 ഗോളുകളും 14 അസിസ്റ്റുകളും നേടിയ മെസ്സി മിന്നുന്ന ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്.യുവന്റസിൽ നടന്ന അവരുടെ അവസാന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരത്തിന്റെ 90 മിനിറ്റും മെസ്സി കളിച്ചിരുന്നു. ലോകകപ്പ് അടുത്തിരിക്കെ മുൻകരുതൽ എന്ന നിലയിലാണ് താരം അടുത്ത മത്സരത്തിൽ കളിക്കാതിരിക്കുന്നത്. അടുത്തയാഴ്ച തന്നെ മെസി ടീമിനൊപ്പം പരിശീലനം പുനരാരംഭിക്കും.പിഎസ്ജി പ്രസ്താവനയിൽ പറഞ്ഞു.

ലോകകപ്പിനു മുൻപുള്ള ക്ലബിന്റെ അവസാന മത്സരത്തിൽ നിന്നും മെസി വിട്ടു നില്ക്കു എന്ന റിപോർട്ടുകൾ ഉണ്ടായിരുന്നു.അങ്ങനെയാണെങ്കിൽ മെസ്സിയുടെ കാളി ഇനി അര്ജന്റീന ജേഴ്സിയിൽ മാത്രമേ കാണാൻ സാധിക്കുകയുള്ളു.പിഎസ്ജി ഗോൾകീപ്പർ കീലർ നവാസ്, ഡിഫൻഡർ പ്രെസ്നെൽ കിംപെംബെ, മിഡ്ഫീൽഡർ ഫാബിയൻ റൂയിസ് എന്നിവരും പരിക്കിന്റെ പിടിയിലാണ്, അടുത്ത ആഴ്ച പരിശീലനത്തിലേക്ക് മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

13 കളികളിൽ നിന്ന് 35 പോയിന്റുമായി PSG ലിഗ് 1-ൽ ഒന്നാമതാണ്, രണ്ടാം സ്ഥാനത്തുള്ള ലെൻസിനെക്കാൾ അഞ്ച് പോയിന്റ് മുന്നിലാണ്.

Rate this post