𝟏𝟐𝟗 ➡𝟏𝟒𝟎 : ചാമ്പ്യൻസ് ലീഗിൽ റൊണാൾഡോയുടെ ഗോൾ സ്കോറിങ് റെക്കോർഡിലേക്കുള്ള ദൂരം കുറച്ച് ലയണൽ മെസ്സി |Lionel Messi

ഈ സീസണിൽ ചാമ്പ്യൻസ് ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ റെക്കോർഡിന് ഒപ്പമെത്താനോ മറികടക്കാനോ ഉള്ള മികച്ച അവസരം ലയണൽ മെസ്സിക്ക് ലഭിക്കും. ചാമ്പ്യൻസ് ലീഗിലെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോറർ മത്സരത്തിൽ പാരീസ് സെന്റ് ജെർമെയ്ൻ സൂപ്പർ താരം റൊണാൾഡോയുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്.

യൂറോപ്പിലെ മുൻനിര ക്ലബ് പോരാട്ടത്തിൽ ഗോളുകളിൽ റൊണാൾഡോക്ക് വലിയ മുന്തൂക്കമുണ്ട്. എന്നാൽ ഈ സീസണിലെ ചാമ്പ്യൻസ് ലീഗിൽ 37 കാരന് കളിയ്ക്കാൻ സാധിക്കാത്തതിനാൽ പല റെക്കോർഡുകളും തകർത്ത മെസ്സി മുന്നേറുകയാണ്. ഇന്നലെ ഇസ്രായേലി ക്ലബ് മക്കാബി ഹൈഫെക്കെതിരെ നടന്ന മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ ലയണൽ മെസ്സി റൊണാൾഡോയുടെ ഗോൾ റെക്കോർഡിന് വളരെ അടുത്തെത്തിയിരിക്കുകയാണ്. 129 ഗോളുകളാണ് മെസ്സി ചാമ്പ്യൻസ് ലീഗിൽ നേടിയിരിക്കുന്നത്. 11 ഗോളുകൾ കൂടി നേടിയാൽ മെസ്സിക്ക് റൊണാൾഡോയുടെ ഗോൾ റെക്കോഡിന് ഒപ്പമെത്താൻ സാധിക്കും.

പിഎസ്ജി ഈ സീസണിൽ ഫൈനൽ വരെ മുന്നേറിയാൽ മെസ്സിക്ക് റൊണാൾഡോയുടെ ഗോൾ റെക്കോർഡ് തകർക്കാൻ സാധിക്കും .നെയ്മറിനും കൈലിയൻ എംബാപ്പെയ്ക്കും സ്‌കോറിംഗ് ഭാരം വിട്ടുകൊടുത്ത് അർജന്റീനൻ താരം പാരീസിൽ കൂടുതൽ പ്ലേ മേക്കർ റോൾ സ്വീകരിച്ചെങ്കിലും ഗോളുകൾ നേടുന്നതിൽ ഒരു കുറവും വരുത്തിയിട്ടില്ല.ഈ സീസണിൽ പിഎസ്‌ജിയെ ആദ്യ കിരീടത്തിലേക്ക് നയിച്ചാൽ റൊണാൾഡോയുടെ ചാമ്പ്യൻസ് ലീഗ് കിരീടങ്ങളുടെ കൂടെ മെസ്സിയുമെത്തും.

ഇന്നലെ നേടിയ രണ്ടു ഗോളുകളോടെ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ വെറും 85 മത്സരങ്ങളിൽ നിന്ന് 80 ഗോളുകൾ നേടാൻ സാധിച്ചു. ക്രിസ്റ്റ്യാനോ 73 ഗോളുകളാണ് നേടിയിട്ടുള്ളത്.35 വർഷവും 123 ദിവസവും പ്രായമുള്ള മെസ്സി, ഇപ്പോൾ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഒരു ഗെയിമിൽ രണ്ട് തവണ സ്‌കോർ ചെയ്യുകയും അസിസ്റ്റ് ചെയ്യുകയും ചെയ്യുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനാണ്.റയൽ മാഡ്രിഡിന് വേണ്ടി 2015 നവംബർ 25 ന് 30 വയസ്സുള്ളപ്പോൾ ഷാക്തർ ഡൊനെറ്റ്‌സ്‌കിനെതിരെ 4-3 ന് വിജയിച്ചപ്പോൾ ഒരു ഗെയിമിൽ രണ്ട് തവണ സ്‌കോർ ചെയ്യുകയും അസിസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

Rate this post