ഭാവി കാര്യത്തിൽ ഉറച്ച തീരുമാനവുമായി ലയണൽ മെസി, പിഎസ്ജിയിൽ തന്നെ തുടരും |Lionel Messi

ബിബിസിയുടെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ലബ്ബുകളിലൊന്നായ പാരീസ് സെന്റ് ജെർമെയ്‌നിനായി കളിക്കുന്നത് തുടരാൻ ലയണൽ മെസ്സി ഒരുങ്ങുകയാണ്.മെസ്സിയുടെ പിഎസ്ജി കരാർ അടുത്ത സമ്മറിൽ അവസാനിക്കും.ഇപ്പോഴും മികച്ച ഫോമിൽ കളിക്കുന്ന താരം ഫ്രീ ഏജന്റായാൽ സ്വന്തമാക്കാൻ നിരവധി ക്ലബുകളും രംഗത്തു വന്നിരുന്നു.

താരത്തിന്റെ മുൻ ക്ലബായ ബാഴ്‌സലോണയാണ് മെസിക്കായി പ്രധാനമായും രംഗത്തു വന്നിരുന്നത്.അർജന്റീനയുടെ ലോകകപ്പ് ജേതാവായ ക്യാപ്റ്റനെ നൗ ക്യാമ്പിലേക്ക് തിരികെ കൊണ്ടുവരാനുള്ള ആഗ്രഹം ബാഴ്‌സ പ്രസിഡന്റ് പരസ്യമായി പ്രകടിപ്പിച്ചിരുന്നു, എന്നാൽ മെസ്സി അടുത്ത വർഷം ഫ്രാൻസിൽ തുടരാന് കൂടുതൽ സാധ്യത.മെസി ഒരുപാട് കാലം കളിച്ച ക്ളബായതിനാൽ തന്നെ ഫ്രീ ഏജന്റായാൽ താരം മടങ്ങി വരുമെന്നായിരുന്നു ഏവരുടെയും പ്രതീക്ഷ. എന്നാൽ ബാഴ്‌സലോണയുടെ ആ മോഹം നടക്കില്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത്.

മെസ്സിക്ക് കരാർ പുതുക്കുന്നതിനും 2025 വരെ ഫ്രഞ്ച് ക്ലബിൽ തുടരാനുള്ള ഓപ്ഷനുമുണ്ട്.പിഎസ്ജി ഫുട്ബോൾ ഡയറക്ടർ ലൂയിസ് കാംപോസും മെസ്സിയുടെ പിതാവ് ജോർജും തമ്മിൽ ഒപ്പുവച്ച കരാർ പ്രകാരം, നാലു മാസത്തെ ചർച്ചകൾക്ക് ശേഷം, കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള ഓപ്‌ഷനോടെ കരാർ ഒരു വർഷത്തേക്ക് പുതുക്കി എന്ന റിപോർട്ടുകൾ പുറത്ത് വന്നിരുന്നു,അതേസമയം ബാഴ്‌സലോണ താരത്തെയോ താരത്തിന്റെ പിതാവിനെയോ ഇതുവരെ ട്രാൻസ്‌ഫറിനായി സമീപിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

13 വയസ്സുള്ളപ്പോൾ ബാഴ്‌സലോണയിൽ ചേർന്ന മെസ്സി അവർക്കായി 778 ഗെയിമുകളിൽ നിന്ന് 672 ഗോളുകൾ നേടിയിട്ടുണ്ട്.ലാ ലിഗയുടെ ശമ്പള പരിധി കാരണം ക്ലബ്ബിന് കരാർ പാലിക്കാൻ കഴിയാത്തതിനാൽ 2021 ൽ കാറ്റലൻ ക്ലബ്ബുമായി മെസ്സിക്ക് പിരിയേണ്ടി വന്നു.

Rate this post