തോൽവിയിലും ചരിത്ര നേട്ടവുമായി ലയണൽ മെസ്സി |Lionel Messi |Qatar 2022

ഫിഫ ലോകകപ്പിൽ അഞ്ച് വ്യത്യസ്ത പതിപ്പുകളിൽ പ്രത്യക്ഷപ്പെടുന്ന നാലാമത്തെ കളിക്കാരനും നാല് ലോകകപ്പുകളിൽ സ്കോർ ചെയ്യുന്ന ആദ്യ അർജന്റീനക്കാരനുമായി ലയണൽ മെസ്സി മാറി.

സൗദി അറേബ്യയ്‌ക്കെതിരെ 2022 ഫിഫ ലോകകപ്പ് ഓപ്പണർ അർജന്റീനയിലെ ലുസൈൽ സ്‌റ്റേഡിയത്തിൽ മൈതാനത്തിറങ്ങിയപ്പോൾ, മെക്‌സിക്കോയുടെ അന്റോണിയോ കാർബജൽ, റാഫേൽ മാർക്വേസ്, ജർമ്മനിയുടെ ലോതർ മത്തൗസ് എന്നിവരോടൊപ്പം അഞ്ച് ലോകകപ്പുകളിൽ കളിക്കുന്ന താരമായി മാറി.10-ാം മിനിറ്റിൽ പെനാൽറ്റി ഗോളാക്കി മാറ്റിയപ്പോൾ നാല് ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ അർജന്റീനക്കാരനായി. പെലെ, ഉവെ സീലർ, മിറോസ്ലാവ് ക്ലോസ്, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് ശേഷം നാല് വ്യത്യസ്ത ലോകകപ്പ് ടൂർണമെന്റുകളിൽ (2006, 2014, 2018, 2022) ഗോൾ നേടുന്ന അഞ്ചാമത്തെ കളിക്കാരനാണ് മെസ്സി.

മെസ്സിയുടെ ഏഴാമത്തെ ലോകകപ്പ് ഗോളായിരുന്നു ഇത് . അഞ്ച് ലോകകപ്പുകളില്‍ നിന്ന് 16 ഗോള്‍ നേടിയിട്ടുള്ള മിറോസ്ലാവ് ക്ലോസെ ആണ് ലോകകപ്പില്‍ ഗോള്‍വേട്ടയില്‍ ഒന്നാം സ്ഥാനത്ത്. ബ്രസീല്‍ താരം റൊണാള്‍ഡോ 15 ഗോളുമായി രണ്ടാം സ്ഥാനത്തുള്ളപ്പോള്‍ 14 ഗോളുമായി ജര്‍മനിയുടെ തന്നെ ഗെര്‍ഡ് മുള്ളറാണ് മൂന്നാമത്. ജസ്റ്റ് ഫൊണ്ടെയ്ന്‍(13), പെലെ(12) എന്നിവരാണ് തൊട്ടുപിന്നില്‍. അര്ജന്റീനക്കായി ഏറ്റവും കൂടുതൽ ഗോൾ നേടിയവരിൽ 10 ഗോളുകളുമായി ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയാണ് പട്ടികയിൽ മുന്നിൽ.1978-ലെ അർജന്റീനയുടെ ഹീറോ മരിയോ കെംപെസിനെ മറികടക്കാനും മത്സരത്തിലെ അവരുടെ എക്കാലത്തെയും മുൻനിര സ്കോറർമാരിൽ നാലാം സ്ഥാനത്തെത്താനും മെസിക് സാധിച്ചു .

2006ൽ ലോകകപ്പ് കരിയറിന് തുടക്കമിട്ട മെസ്സി 165 രാജ്യാന്തര മത്സരങ്ങളിൽ നിന്നായി 92 ഗോളുകൾ നേടിയിട്ടുണ്ട്. 2006, 2014, 2018, 2022 നാലു ലോയകകപ്പുകളിലെ ഗ്രൂപ്പ് ഘട്ടത്തിലാണ് മെസ്സി ഗോളുകൾ നേടിയത്.സെർബിയ, മോണ്ടിനെഗ്രോ, ബോസ്‌നിയ ആൻഡ് ഹെർസഗോവിന, ഇറാൻ, നൈജീരിയ, ഇപ്പോൾ സൗദി അറേബ്യ എന്നിവയ്‌ക്കെതിരെ നാല് ടൂർണമെന്റുകളിലായി മെസ്സി ഗോൾ നേടിയത്.

Rate this post