❝മെസിയെ ⚽🔥 പരിശീലിപ്പിക്കാൻ
സാധിച്ചാൽ നേടിയ 🇧🇷🏆എല്ലാ
കിരീടങ്ങളെക്കാൾ കൂടുതൽ സന്തോഷം
നൽകും❞ ബ്രസീലിയൻ പരിശീലകൻ

ബ്രസീലിന്റെ ചരിത്രത്തിലെ തന്നെ മികച്ച പരിശീലകരിലൊരാളാണ് ലൂയിസ് ഫിലിപ്പെ സ്‌കൊളാരി. 2002ൽ ബ്രസീലിനു വേണ്ടി ലോകകപ്പ് നേടിക്കൊടുത്ത സ്‌കൊളാരി യൂറോപ്യൻ ഫുട്ബോളിനേക്കാൾ സൗത്ത് അമേരിക്കൻ ബ്രസീലിയൻ ലീഗിലാണ് കൂടുതൽ കഴിവ് തെളിയിച്ചിട്ടുള്ളത്. ഗ്രെമിയോ, പാൽമീറാസ് എന്നിവരോടൊപ്പം രണ്ടുതവണ കോപ ലിബർട്ടഡോറസ് നേടിയിട്ടുണ്ട്. കൂടാതെ ഗ്വാങ്‌ഷു എവർ‌ഗ്രാൻ‌ഡെയുമൊത്തുള്ള എ‌എഫ്‌സി ചാമ്പ്യൻസ് ലീഗ് കിരീടവും നേടിയിട്ടുണ്ട് .1989 മുതലുള്ള തന്റെ നീണ്ടകാലത്തെ പരിശീലക ജീവിതത്തിൽ സൂപ്പർതാരം ലയണൽ മെസിയെ പരിശീലിക്കാൻ സാധിക്കാതെ പോയതാണ് ഏറ്റവും വലിയ നഷ്ടമായി സ്‌കൊളാരി കണക്കാക്കുന്നത്.

തനിക്കു ലഭിച്ച എല്ലാ കിരീടങ്ങളെക്കാളും വലുതായാണ് മെസിയെ പരിശീലിപ്പിക്കാൻ ലഭിക്കുന്ന അവസരമെന്നാണ് ബ്രസീലിന്റെ എക്കാലത്തെയും മികച്ച പരിശീലകരിലൊരായ സ്‌കൊളാരി അഭിപ്രായപ്പെട്ടത്. മെസിക്കൊപ്പം അര്ജന്റീനിയൻ ഇതിഹാസമായ മറഡോണയെ പരിശീലിപ്പിക്കാനുള്ള മോഹവും സ്‌കൊളാരി പങ്കു വഹിച്ചു. ബ്രസീലിയൻ മാധ്യമമായ സൂപ്പർ ഡീപോർട്ടീവോ റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


“ഒരു പരിശീലകനെന്ന നിലയിൽ എനിക്കു ലഭിച്ച കിരീടങ്ങളെക്കാളും സന്തോഷം മെസിയെ പരിശീലിപ്പിക്കാൻ സാധിച്ചാൽ ലഭിക്കും. ഞാനെപ്പോഴും പറയും എന്റെ ഏറ്റവും വലിയ ആഗ്രഹം മെസിയെയും മറഡോണയെയും പരിശീലിപ്പിക്കുകയെന്നതാണ്. എന്നാൽ എനിക്ക് ഒരു പക്ഷെ മറഡോണയോടൊപ്പമുള്ള അനുഭവങ്ങൾ പങ്കു വെക്കാൻ സാധിച്ചേനെ. ക്രിസ്ത്യാനോ റൊണാൾഡോ, റിവാൾഡോ, റൊണാൾഡോ നസാരിയോ,ഫിഗോ എന്ന മികച്ച താരങ്ങളെ പരിശീലിപ്പിക്കാൻ സാധിച്ചുവെന്ന സത്യം നിലനിൽക്കെ തന്നെ.” സ്‌കൊളാരി പറഞ്ഞു.

ബ്രസീലിയൻ ക്ലബ്ബായ ക്രൂസൈറോയിൽ നിന്നും മൂന്നു മാസത്തെ പരിശീലകവൃത്തിയിൽ നിന്നും അടുത്തിടെ നിർത്തി പോന്നതോടെ ഇപ്പോൾ പുതിയ ക്ലബ്ബിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് 72കാരനായ സ്‌കൊളാരി. 2002ൽ ബ്രസീലിനു ലോകകപ്പ് കിരീടവും 2013ൽ കോൺഫെഡറേഷൻ കപ്പും നേടിക്കൊടുക്കാൻ സ്‌കൊളാരിക്ക് സാധിച്ചിട്ടുണ്ട്. തന്റെ കരിയറിൽ മൂന്ന് ദേശീയ ടീമുകൾ ഉൾപ്പെടെ 23 വ്യത്യസ്ത ടീമുകളെ അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. അർജന്റീനിയൻ ക്ലബ് ബൊക്ക ജൂനിയേഴ്സിനെ പരിശീലിപ്പിക്കാനുള്ള ആഗ്രഹവും ബ്രസീലിയൻ പരിശീലകൻ പ്രകടിപ്പിച്ചു.