ഖത്തർ ലോകകപ്പിൽ ലയണൽ മെസ്സിക്ക് അർജന്റീന ടീമിലെ പ്രധാന പാർട്ടണറെ നഷ്ടമായേക്കും |Qatar 2022|Argentina

ഫിഫ ലോകകപ്പ് വളരെ അടുത്തെത്തിയിരിക്കുകയാണ്.നിർഭാഗ്യവശാൽ പരിക്കുകൾ കാരണം നിരവധി താരങ്ങൾക്കാണ് ലോകകപ്പ് നഷ്ടപ്പെടാൻ പോകുന്നത്.കിരീട സാധ്യതയുള്ള അർജന്റീനയുടെ പല പ്രമുഖ താരങ്ങളും ഇപ്പോൾ പരിക്കിന്റെ പിടിയിലാണുള്ളത്.

അർജന്റീനയുടെ സമീപ കാലങ്ങളിലെ വിജയങ്ങളിൽ ലയണൽ മെസ്സിക്കൊപ്പം തോളോട് തോൾ ചേർന്ന് പോരാടിയ വിങ്ങർ ഡി മരിയ പരിക്കിൽ നിന്നും മോചിതനാവാനുള്ള കഠിന ശ്രമത്തിലാണ്. വേൾഡ് കപ്പിന് മുന്നേ ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് 34 കാരൻ.അടുത്ത ഫിഫ ലോകകപ്പ് നേടാനുള്ള ഫേവറിറ്റുകളിലൊന്നായാണ് അർജന്റീനയെ കാണുന്നത്. CONMEBOL യോഗ്യതാ മത്സരങ്ങളിൽ അവർ മികച്ച പ്രകടനം നടത്തി. കഴിഞ്ഞ വര്ഷം കോപ്പ അമേരിക്കയിൽ വിജയിക്കുകയും ചെയ്തു.തീർച്ചയായും ലയണൽ സ്‌കലോനിയുടെ ടീമിലെ ഏറ്റവും വലിയ താരമാണ് ലയണൽ മെസ്സി. പക്ഷേ ഇപ്പോൾ പരിക്ക് കാരണം അർജന്റീനിയൻ പരിശീലകന് തന്റെ ക്യാപ്റ്റന്റെ പ്രധാന പങ്കാളിയെ ഖത്തറിൽ നഷ്ടപ്പെട്ടേക്കാം.

യുവന്റസിന്റെ ഏഞ്ചൽ ഡി മരിയയും പരേഡസ് എഎസ് റോമയുടെ പൗലോ ഡിബാലയും സെവിയ്യ താരം ജോക്വിൻ കൊറിയ,ഫിയോന്റിന താരം നിക്കോളാസ് ഗോൺസാലസ് ,വിയ്യ റയൽ താരം ജുവാൻ ഫോയ്ത്ത് എന്നിവരുടെ പരിക്കിന്റെ പട്ടികയിലേക്ക് മിഡ്ഫീൽഡർ ലോ സെൽസോയും എത്തിയിരിക്കുകയാണ്.വിയ്യ റയലിന്റെ കഴിഞ്ഞ മത്സരത്തിലാണ് ലോ സെൽസോക്ക് പരിക്കേറ്റത്.തുടർന്ന് താരത്തെ പരിശീലകൻ കളത്തിൽ നിന്ന് തിരിച്ച് വിളിക്കുകയും ചെയ്തിരുന്നു.ലോ സെൽസോയുടെ ഇടത് കാലിനാണ് പരിക്ക് ഏറ്റിരിക്കുന്നത്. മസിൽ ഇഞ്ചുറിയാണ് എന്നാണ് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ താരത്തിന് വേൾഡ് കപ്പ് നഷ്ടപ്പെടാനുള്ള എല്ലാ സാധ്യതയുമുണ്ട്.

ലോകകപ്പിന് മുന്നോടിയായായി ഒക്ടോബറിലെ കൂടുതൽ മത്സരങ്ങൾ കളിക്കേണ്ടി വന്നതാണ് ഇത്രയധികം താരങ്ങൾക്ക് പരിക്കേൽക്കാൻ കാരണമായത്. 2018 ൽ അർജന്റീനയുടെ ദേശീയ ടീം പരിശീലകനായി എത്തിയതിനു ശേഷം ലയണൽ സ്‌കലോനി നിരവധി ളിക്കാരെ ഉപയോഗിച്ചിട്ടുണ്ട്. അവരിൽ സ്കെലോണിയുടെ പ്രിയപ്പെട്ടവരിൽ ഒരാളാണ് ജിയോവാനി ലോ സെൽസോ. കിട്ടിയ അവസരങ്ങൾ നന്നായി ഉപയോഗപ്പെടുത്തിയ താരം അർജന്റീനയുടെ ആദ്യ ഇലവനിൽ സ്ഥിര സാന്നിധ്യമായി മാറുകയും ചെയ്തു.ലൊ സെൽസോയുടെ പരിക്ക് അർജൻറീനയുടെ ലോകകപ്പ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയാണ്. താരത്തിന് ലോകകപ്പ് നഷ്ടമായാൽ നിരവധി കാലമായി ഒരുമിച്ചു കളിക്കുന്ന ഒരു ലൈനപ്പ് തന്നെ സ്കലോണി മാറ്റേണ്ടി വരും.

Rate this post