❝ചാമ്പ്യൻസ് ലീഗിൽ 🏆ഇനി തിരിച്ചുപിടിക്കാൻ കഴിയാത്ത🔵🔴ലയണൽ മെസ്സിയുടെ✍️🔥ആ റെക്കോർഡും തകർത്ത് എംബപ്പേ കുതിക്കുകയാണ്❞

ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ ബാഴ്‌സയെ മറികടന്നു പിഎസ്ജി ക്ക് ക്വാർട്ടറിൽ ഫൈനലിലേക്ക് മുന്നേറാൻ സഹായിച്ചത് സൂപ്പർ താരം എംബാപ്പയുടെ മികച്ച പ്രകടനം തന്നെയായിരുന്നു . രണ്ടു പാദങ്ങളിലുമായി നാലു ഗോളുകളാണ് എംബപ്പേ നേടിയത്. ബ്രസീലിയൻ സൂപ്പർ താരം നെയ്‍മറുടെ അഭാവത്തിലും ടീമിനെ മുന്നിൽ നിന്നും നയിക്കാൻ ഫ്രഞ്ച് താരത്തിനായി. 2017 ൽ അത്ഭുതകരമായ തിരിച്ചു വരവിലൂടെ തങ്ങളെ പുറത്താക്കിയ ബാഴ്സയ്ക്കെതിരെയുള്ള മധുര പ്രതികാരം കൂടിയായിരുന്നു ഇന്നലത്തെ മത്സരം .

ആദ്യ പാദത്തിൽ നൗ ക്യാമ്പിൽ ഹാട്രിക്ക് നേടിയ എംബപ്പേ രണ്ടാം പാദത്തിലും സ്കോർ കാർഡിൽ സ്ഥാനം പിടിച്ചു .ഇന്നലെ ആദ്യ പകുതിയിൽ അർജന്റീന സ്‌ട്രൈക്കർ മൗറോ ഇക്കാർഡിയെ ബാഴ്‌സലോണ സെന്റർ ബാക്ക് ക്ലെമന്റ് ലെങ്‌ലെറ്റ് ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റിയിൽ നിന്നും നേടിയ ഗോളോട് കൂടി റെക്കോർഡ് ബുക്കിൽ സ്ഥാനം പിടിക്കാനും ഫ്രഞ്ച് താരത്തിനായി .ചാമ്പ്യൻസ് ലീഗിൽ ഇരുപത്തിയഞ്ചു ഗോളുകൾ കുറിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡാണ് മെസിയിൽ നിന്നും എംബാപ്പെ സ്വന്തം പേരിലാക്കിയത്.

ഗോളിനൊപ്പം 22 കാരനായ 2018 ലോകകപ്പ് ജേതാവ് ചാമ്പ്യൻസ് ലീഗിൽ 25 ഗോളുകൾ നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഫുട്ബോൾ കളിക്കാരനായി. ഇരുപത്തിരണ്ടു വർഷവും 286 ദിവസവും പ്രായമുള്ളപ്പോഴാണ് മെസി തന്റെ ഇരുപത്തിയഞ്ചാമത്തെ ചാമ്പ്യൻസ് ലീഗ് ഗോൾ നേടുന്നത്. എന്നാൽ ഇരുപത്തിരണ്ടു വർഷവും 80 ദിവസവും പ്രായമുള്ള എംബാപ്പെ ഇന്നലെ നേടിയ ഗോളോടെ ഈ റെക്കോർഡ് മറികടക്കുകയായിരുന്നു.

ഈ സീസണിൽ മികച്ച ഫോം തുടരുന്ന എംബപ്പേ ഫ്രഞ്ച് ലീഗിലെ ടോപ് സ്കോററാണ്. ബാഴ്‌സലോണക്കെതിരായ ഇത്തവണത്തെ പ്രീ ക്വാർട്ടർ മത്സരങ്ങളിൽ ആദ്യപാദത്തിൽ നേടിയ ഹാട്രിക്ക് ഉൾപ്പെടെ നാല് ഗോളാണ് എംബാപ്പെ നേടിയത്. ഇതാദ്യമായാണ് ഒരു താരം ഒരൊറ്റ ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണക്കെതിരെ ഇത്രയധികം ഗോളുകൾ കുറിക്കുന്നത്.

ആദ്യ പകുതിയിൽ നേടിയ ലോകോത്തര ഗോളോട് കൂടി ചാമ്പ്യൻസ് ലീഗിൽ മെസ്സിയുടെ ഗോൾ നേട്ടം 120 ആയി .149 മത്സരണങ്ങളിൽ നിന്നാണ് മെസ്സി 120 ഗോൾ നേടിയത്.134 ഗോളുമായി റൊണാൾഡോയാണ് ഒന്നാം സ്ഥാനത്ത്. ഇന്നലത്തെ ഗോളോട് കൂടി പെനാൽറ്റി ബോക്സിനു പുറത്തു നിന്നുള്ള മെസ്സിയുടെ ഗോളുകളുടെ എണ്ണം 19 ആയി. 20 ഗോളുമായി ക്രിസിറ്റിയാണോ റൊണാൾഡോയാണ് ഒന്നാമത്. 2015 ൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ പെനാൽറ്റി നഷ്ടപെടുത്തിയതിനു ശേഷം ആദ്യമായാണ് മെസ്സി പെനാൽറ്റി പാഴാക്കുന്നത്.