Lionel Messi : “ലയണൽ മെസ്സിയുടെ വരവിൽ വൻ സാമ്പത്തിക നേട്ടങ്ങൾ കൊയ്ത് പിഎസ്ജി”

യൂറോപ്യൻ ഫുട്ബോളിൽ ഏറ്റവും ആരാധകർ ഉള്ളതും കാഴ്ചക്കാരുള്ളതുമായ ലീഗാണ് സ്പാനിഷ് ലാ ലീഗ്‌ . ബാഴ്‌സലോണ, റയല്‍ മാഡ്രിഡ് എന്നീ ക്ലബ്ബുകളുടെ താരമൂല്യങ്ങള്‍ തന്നെയായിരുന്നു എക്കാലവും ഈ ക്ലബ്ബുകളെയും ലാ ലിഗയെയും ലോകത്തെ ഒന്നാം നമ്പര്‍ ആക്കിയത്.ലാ ലിഗയെ സമ്പന്നമാക്കുന്നതിൽ സൂപ്പർ താരം ലയണൽ മെസ്സി വഹിച്ച പങ്ക് വലുത് തന്നെയായിരുന്നു. ഈ സീസണിൽ ബാഴ്സലോണ വിട്ട് സൂപ്പർ താരം പിഎസ്ജി യിലെത്തിയതോടെ അത് മനസ്സിലാവുകയും ചെയ്തു. മെസ്സി പോയതോടെ ലാ ലീഗയുടെ നിറം കെട്ടു എന്നാൽ മെസ്സിയുടെ വരവിൽ ഫ്രഞ്ച് ഫുട്ബോളിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മെസ്സിയുടെ വരവോടു കൂടി പിഎസ്ജി ക്ക് വലിയ സാമ്പത്തിക നേട്ടമാണ് ഉണ്ടായത്.

പിഎസ്ജിയുടെ ജഴ്സിക്കച്ചവടം മെച്ചപ്പെട്ടെന്നുംസ്പോണ്‍സര്‍ഷിപ്പുകള്‍ കൂടിയെന്നും സമൂഹ മാധ്യമങ്ങളില്‍ ടീമിനെ പിന്തുടരുന്നവരുടെ എണ്ണവും ഫ്രഞ്ച് ലീഗ് വണ്‍ കളി കാണുന്നവരുടെ എണ്ണവും ഉയര്‍ന്നുവെന്നാണ് പഠനം പറയുന്നത്. കഴിഞ്ഞ സമ്മറിലായിരുന്നു പിഎസ്ജി ബാഴ്സിലോണയുടെ പൊന്നുംവിലയുള്ള താരമായിരുന്ന മെസിയെ പാളയത്തിലെത്തിച്ചത്. മെസിയുടെ ടീമിലെത്തിയതിനു പിന്നാലെ 2020 -21 സീസണില്‍ പിഎസ്ജിയുടെ 10 ലക്ഷം ജഴ്സിയാണ് വിറ്റുപോയത്. കോവിഡ് മഹാമാരിയില്‍ ജഴ്‌സി നിര്‍മ്മാണത്തിന് ഒട്ടേറെ തടസ്സം വന്നെന്നും അല്ലെങ്കില്‍ വില്‍പ്പന ഇതിലും കൂടുമായിരുന്നു.ക്ലബ്ബിന്റെ ചരിത്രത്തിലെ റെക്കോഡ് ജഴ്സി വില്‍പ്പനയാണ് മെസിയുടെ വരവോടെ നടന്നത്.

ഫ്രാൻസിലെത്തിയതിനു ശേഷം ഇതുവരെയും മികച്ച പ്രകടനം പുറത്തെടുക്കാൻ മെസിക്ക് കഴിഞ്ഞിട്ടില്ലെങ്കിലും കളിക്കളത്തിനു പുറത്ത് മറ്റൊരു തരത്തിൽ പ്രഭാവം സൃഷ്‌ടിക്കാൻ അർജന്റീനിയൻ താരത്തിനു കഴിഞ്ഞിട്ടുണ്ട്. മെസ്സി പാരിസിൽ എത്തിയതിനു ശേഷം 50 അന്താരാഷ്ട്ര ബ്രോഡ്കാസ്റ്റിംഗ് കരാറുകളിൽ BeIN സ്പോർട്സ് ഇതിനകം ഒപ്പുവെച്ചിട്ടുണ്ടെന്ന് L’Equipe റിപ്പോർട്ട് ചെയ്തു. ഫ്രഞ്ച് ലീഗ് ലോകമെമ്പാടുമുള്ള 200-ലധികം രാജ്യങ്ങളിൽ കാണാനാവുകയും ചെയ്തു.Ligue 1 വിദേശത്ത് സംപ്രേക്ഷണം ചെയ്യുന്നതിന് BeIN ഒരു സീസണിൽ 75 ദശലക്ഷം യൂറോ നൽകുന്നു, കൂടാതെ ബെൽജിയം, ഇന്ത്യ, വിയറ്റ്നാം എന്നിവയുൾപ്പെടെ മെസ്സിയുടെ നീക്കത്തിന് ശേഷം 2021-24 സൈക്കിളിനായി നിരവധി പുതിയ കോൺടാക്റ്റുകൾ ഒപ്പുവച്ചു.

ബാഴ്‌സലോണയിൽ നിന്നും മെസി എത്തിയതോടെ ക്ലബ്ബിലേക്ക് സ്‌പോൺസർഷിപ്പ് ഡീലുകളുടെ ഒഴുക്ക് തെന്നെയാണ് . ഓട്ടോഹീറോ, ക്രിപ്റ്റോ.കോം, സ്‌മോൾ ഗുഡ് തിങ്സ്, ഗൊറില്ലാസ് എന്നിങ്ങനെയുള്ള നിരവധി പേരുമായി കരാർ ഒപ്പിട്ടതിലൂടെ നിരവധി മില്യൺ യൂറോ പിഎസ്‌ജിക്ക് ലഭിച്ചിട്ടുണ്ട്. മുൻപൊരിക്കലും ഇല്ലാത്ത വിധമാണ് സ്‌പോൺസർഷിപ്പ് ഡീലുകൾ വരുകയും ചെയ്തു.താരം കരാര്‍ ഒപ്പുവെച്ചപ്പോള്‍ തന്നെ സമൂഹ മാധ്യമങ്ങളില്‍ ടീമിന്റെ സബ്സ്‌ക്രൈബേഴ്സിന്റെ എണ്ണം 20 ദശലക്ഷമായിരുന്നു. മാസം തോറും 10 ലക്ഷം വീതം അന്നുമുതല്‍ കൂടിക്കൊണ്ടുമിരിക്കുകയാണ്. ഇപ്പോള്‍ ക്ലബ്ബിന്റെ സാമൂഹ്യമാധ്യ ആരാധകരുടെ എണ്ണം 150 ദശലക്ഷം ആയിട്ടുണ്ട്.

പിഎസ്ജിക്ക് വേണ്ടിയുള്ള ആദ്യ 15 മത്സരങ്ങളിൽ ആറ് ഗോളുകളും അഞ്ച് അസിസ്റ്റുകളും നേടിയ മെസ്സി ക്ലബ്ബിന്റെ ടിക്കറ്റ് വിൽപ്പനയിലും നല്ല സ്വാധീനം ചെലുത്തിയിട്ടുണ്ട്.മത്സരങ്ങളുടെ ടിക്കറ്റുകള്‍ അഡ്വാന്‍സായി വില്‍ക്കപ്പെടുകയാണെന്നും പിഎസ്ജിയുടെ മത്സരം ടെലിവിഷനിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലും കാണുന്നവരുടെ എണ്ണവും ഉയര്‍ന്നുകഴിഞ്ഞു.