❝ മെസ്സി ⚽👑പാരീസിലോട്ട് ✍️🔵തന്നെ, ഒരു
ക്ലബിനും കഴിയാത്ത 🙆‍♂️💰 ഓഫർ നൽകി
പി.എസ്.ജി ❞

ഈ സീസൺ അവസാനത്തോടെ ബാഴ്സലോണയുമായി കരാർ അവസാനിക്കുന്ന ലയണൽ മെസ്സിയെ ടീമിലെത്തിക്കാൻ ഒരുങ്ങി തന്നെയാണ് പാരീസ് സെന്റ് ജെർമെയ്ൻ. തന്റെ ഭാവിയെക്കുറിച്ച് ഒരു തീരുമാനവും മെസ്സി കൈകൊണ്ടിട്ടില്ലെങ്കിലും താരത്തെ ബാഴ്സയിൽ തന്നെ നിലനിരത്താനാണ് ക്ലബ് ശ്രമിക്കുന്നത്. മെസ്സിയെ ബാഴ്സയിൽ നിലനിരത്താനാവശ്യമായ എല്ലാം ചെയ്യുമെന്ന് പ്രസിഡണ്ട് ലപോർട്ടയും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അർജന്റീന സൂപ്പർ താരത്തെ എന്ത് വിലകൊടുത്തും സ്വന്തമാക്കാൻ തന്നെയാണ് പിഎസ്ജി യും ശ്രമിക്കുന്നത്.

ഈ സീസൺ അവസാനത്തോടെ സൗജന്യ ട്രാൻസ്ഫറിൽ മെസ്സിയെ ഒപ്പിടാനൊരുങ്ങുന്ന പിഎസ്ജി മെസ്സിക്ക് മുന്നിൽ ഒരു വർഷം കൂടി ദീർഘിപ്പിക്കാവുന്ന ലോകത്തിലെ മറ്റൊരു ക്ലബിനും മറികടക്കാൻ കഴിയാത്ത വമ്പൻ കരാർ ലയണൽ മെസിക്ക് പിഎസ്‌ജി ഓഫർ ചെയ്‌തുവെന്ന്‌ റിപ്പോർട്ടുകൾ.. അർജന്റീനിയൻ ടിവി ഔട്ട് ലെറ്റ് ടിഎൻ‌ടി സ്പോർട്സ് അനുസരിച്ച് പിഎസ്ജി ലയണൽ മെസ്സിക്ക് മൂന്ന് വർഷത്തെ കരാറും ക്ലബ്ബിൽ 10-ആം നമ്പർ ജേഴ്സിയും വാഗ്ദാനം ചെയ്തു.


ബാഴ്സ ക്ലബ് പ്രസിഡന്റ് ജോവാൻ ലാപോർട്ടയുടെ സാനിധ്യം മെസ്സിയെ ക്ലബ്ബിൽ നിലനിർത്താൻ ശ്രമിക്കുമെങ്കിലും മുൻ സഹതാരം നെയ്‍മർ മെസ്സിയെ പി‌എസ്‌ജിയിൽ എത്തിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. വലിയ സാമ്പത്തിക പ്രതിസന്ധിയിലുള്ള ബാഴ്‌സലോണയ്ക്ക് മെസിയുമായി ഒരു പുതിയ കരാർ ഉണ്ടാക്കാൻ സാധിക്കുമോ എന്നതും സംശയമായി നിൽക്കുകയാണ്. സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിനായി പലപ്രമുഘ താരങ്ങളെയും ബാഴ്സ ഒഴിവാക്കാനും ശ്രമിക്കുന്നുണ്ട്.

“അവൻ തുടരാൻ ആഗ്രഹിക്കുന്നുവെന്ന് എനിക്ക് ബോധ്യമുണ്ട്. ഇതാണ് അവന്റെ ക്ലബ്. അതിലുപരിയായി ഒരു മികച്ച ടീമിനെ ചുറ്റിപ്പറ്റിയാണ് അദ്ദേഹം തുടരുന്നുവെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ഞങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്യും” കോപ ഡെൽ റേ ഫൈനലിൽ അത്‌ലറ്റിക് ബിൽബാവോയ്‌ക്കെതിരായ അവസാന വിജയത്തിന് ശേഷം ലാപോർട്ട പറഞ്ഞിരുന്നു.

ഈ സീസണിൽ റൊണാൾഡോ കോമാന്റെ കീഴിൽ ബാഴ്‌സലോണ മികച്ച മുന്നേറ്റം നടത്തിയില്ലെങ്കിലും ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായത് ക്ലബിന് ക്ഷീണമായി. എന്നാൽ പിഎസ്ജി യാവട്ടെ ചാമ്പ്യൻസ് ലീഗിലെ പ്രകടനം കൂട്ടികൊണ്ടുവരികയാണ്.കഴിഞ്ഞ സീസണിൽ ഫൈനൽ കളിച്ച ഈ സീസണിൽ സെമിയിൽ സ്ഥാനമുറപ്പിച്ചു. എന്നാൽ നെയ്മറുമായി ഒരുമിച്ച് മൗറീഷ്യോ പോച്ചെറ്റിനോയുടെ കീഴിൽ വീണ്ടും ഒരു ചാമ്പ്യൻസ് ലീഗ് കിരീടം നേടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.