ഇനി😯തീരുമാനം ! ❝ലയണൽ മെസ്സിക്ക് മുന്നിൽ കരാർ
✍️🔵🔴 വെക്കാനൊരുങ്ങി കഴിഞ്ഞു 👔💰പുതിയ പ്രസിഡന്റ്
ജോവാൻ ലാപോർട്ട ❞

ബാഴ്‌സലോണയുടെ പുതിയ പ്രസിഡന്റായി ഔദ്യോഗികമായി ജോവാൻ ലാപോർട്ട ബുധനാഴ്ച ചുമതലയേറ്റു. സൂപ്പർ താരം ലയണൽ മെസ്സിയെ നിലനിർത്താൻ കഠിനപ്രയത്നം ചെയ്യാൻ തന്നെയാണ് ലപോർട്ട ശ്രമിക്കുന്നത്. താരത്തെ ബാഴ്സയിൽ നിലനിർത്തുക എന്നത് തന്നെയാണ് പ്രസിഡന്റിന്റെ പ്രഥമ ലക്ഷ്യവും.

ലയണൽ മെസിയെ ക്ലബ്ബിൽ ഏത് വിധേനയും നിലനിർത്തുമെന്ന് തിരഞ്ഞെടുപ്പിന് മുൻപ് പ്രഖ്യാപിച്ചിരുന്ന ലപ്പോർട്ട താൻ നൽകിയ വാഗ്ദാനം പാലിക്കാൻ പരമാവധി ശ്രമിക്കുമെന്ന് സത്യപ്രതിഞ്ജ ചെയ്ത് സംസാരിക്കവെ ഒരിക്കൽക്കൂടി വ്യക്തമാക്കി.ഇക്കാര്യം മെസിക്കുമറിയാമെന്ന് ചൂണ്ടിക്കാട്ടിയ ബാഴ്സലോണയുടെ പുതിയ പ്രസിഡന്റ്, താനും ബാഴ്സലോണയും ലിയോയെ വളരെയധികം സ്നേഹിക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. വലിയ കരഘോഷത്തോടെയാണ് ലപ്പോർട്ടയുടെ വാക്കുകളെ സദസ് ഏറ്റെടുത്തത്.


മെസ്സിക്ക് “ലൈഫ് കോൺട്രാക്റ്റ്” ആയ ഒരു പുതിയ ഡീൽ വാഗ്ദാനം ചെയ്യാൻ പുതിയ പ്രസിഡന്റിന് പദ്ധതിയുണ്ട്. എന്നാൽ ബാഴ്സ ക്യാപ്റ്റൻ ശമ്പളം വെട്ടികുറചാൽ അത് മറ്റുള്ളവർക്ക് ഒരു മാതൃകയായിരിക്കുമെന്ന് എൽ കോൺഫിഡൻഷ്യൽ അഭിപ്രായപ്പെട്ടു.ശമ്പളം വെട്ടിക്കുറയ്ക്കേണ്ടതിന്റെ ആവശ്യകത മെസ്സിക്ക് മനസിലാകുമെന്നും ശമ്പളം 30 ശതമാനം വരെ കുറയുന്നത് ബാഴ്‌സ പ്രതീക്ഷിക്കുന്നതായും റിപ്പോർട്ട് കണക്കാക്കുന്നു. പകരമായി ബാഴ്സയിൽ തന്റെ കാളി ജീവിതം അവസാനിച്ചു കഴിഞ്ഞാൽ ക്ലബ്ബുമായി ഒരു റോൾ വാഗ്ദാനം ചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നു. ക്യാമ്പ് നൗവിൽ യിൽ ഒരു അംബാസഡോറിയൽ റോൾ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള കോച്ചിംഗ് സ്ഥാനം പോലെയുള്ള ഓപ്ഷനുകൾ ക്ലബ് ആലോചിക്കുന്നുണ്ട്.


അതേ സമയം ഈ വർഷം ജൂൺ വരെ ബാഴ്സലോണയുമായി കരാറുള്ള മെസി തന്റെ ഭാവി കാര്യത്തിൽ ഇതു വരെ തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാ‌ൻ സീസൺ അവസാനം വരെ കാത്തിരിക്കാനാണ് ‌താരത്തിന്റെ പദ്ധതിയെന്നാണ് കരുതപ്പെടുന്നത്. എന്നാൽ ലപ്പോർട്ട ബാഴ്സലോണയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ താരം കറ്റാലൻ ക്ലബ്ബിൽ തുടരാനുള്ള സാധ്യതകൾ വർധിച്ചതായാണ്‌ സൂചനകൾ.