വീണിടത്ത് കിടന്ന് ലയണൽ മെസ്സി നൽകിയ മനോഹരമായ ത്രൂ പാസ്സ് ,അത്ഭുതത്തോടെ ആരാധകർ |Lionel Messi

ഫ്രഞ്ച് ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ നൈസിനെതിരെ പിഎസ്ജി ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയം നേടിയിരുന്നു. പകരക്കാരനായി ഇറങ്ങിയ എംബപ്പേ നേടിയ ഗോളിനായിരുന്നു പിഎസ്ജി വിജയം നേടിയത്.ഫ്രഞ്ച് ലീഗില്‍ പിഎസ്ജിക്ക് വേണ്ടി ആദ്യ ഫ്രീകിക്ക് ഗോൾ മെസ്സി മത്സരത്തിൽ നേടുകയും ചെയ്തു.

ത്സരത്തിന്റെ 28ആം മിനുട്ടിൽ ആണ് മെസ്സി ഫ്രീകിക്കിൽ നിന്നും ഗോൾ നേടിയത്.മെസിയെ ഡിഫൻഡർ ഡാന്റെ ഫൗള്‍ ചെയ്തത്തിന് ഫ്രീകിക്ക് ലഭിച്ചത്. ബോക്‌സിന് പുറത്തുനിന്നുള്ള താരത്തിന്റെ ഇടങ്കാലന്‍ ഷോട്ട് നീസെ ഗോള്‍ കീപ്പര്‍ക്ക് നോക്കി നില്‍ക്കാനെ കഴിഞ്ഞുള്ളൂ.കഴിഞ്ഞ സീസണിൽ ഒന്നു നിറം മങ്ങിയെങ്കിലും ഈ സീസണിൽ അർജന്റീനക്കും പിഎസ്‌ജിക്കും വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തുകായാണ് മെസ്സി.ഫ്രീകിക്ക് ഗോളിനൊപ്പം മെസിയുടെ ഒരു പാസ് മത്സരത്തിൽ ഏറെ ശ്രദ്ദിക്കപ്പെട്ടു.

57 ആമത്തെ മിനിറ്റിൽ ലയണൽ മെസ്സി പന്തുമായി കുതിക്കുന്നതിനിടയിൽ പിറകിൽ നിന്ന് ഒരു എതിർ താരം താരത്തെ വീഴ്ത്തുകയാണ്. എന്നാൽ വീഴുന്നതിനടക്കും പന്തിലുള്ള തന്റെ നിയന്ത്രണം നഷ്ടപ്പെടുത്താൻ ലയണൽ മെസ്സി തയ്യാറായിരുന്നില്ല.ഏവരെയും അമ്പരപ്പിച്ചുകൊണ്ട് ഒരു അവിശ്വസനീയമായ ത്രൂ പാസായിരുന്നു മെസ്സിയുടെ കാലിൽ നിന്നും അപ്പോൾ പിറന്നത്.നിലത്ത് വീണതിനുശേഷം മെസ്സി തന്റെ തൊട്ടടുത്തുള്ള പന്തിനെ തന്റെ എതിർ ദിശയിലേക്ക് പാസ് ചെയ്യുകയാണ്. ആ പാസ് നൽകുമ്പോൾ തന്റെ സഹതാരമായ നെയ്മറെ മെസ്സിക്ക് കാണാൻ പോലുമാവുന്നില്ല. ആ പാസ് നൽകിയതിനുശേഷമാണ് മെസ്സി അങ്ങോട്ടു നോക്കുന്നത് എന്നുള്ളത് ദൃശ്യങ്ങളിൽ നിന്നും വളരെ വ്യക്തമാണ്.

സഹതാരമായ നെയ്മർ ജൂനിയർ അത് വലിയ ബുദ്ധിമുട്ടൊന്നും കൂടാതെ സ്വീകരിക്കുകയും ചെയ്തു.തന്റെ മുപ്പത്തിയഞ്ചാം വയസിലും മൈതാനത്ത് ആത്മാർത്ഥമായ പ്രകടനം നടത്തുകയും അത്ഭുതങ്ങൾ കാണിക്കുകയും ചെയ്യുന്ന മെസിയിൽ നിന്നും കൂടുതൽ വിസ്‌മയങ്ങൾ ഇനിയും പിറക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്ന് സംഭവം വ്യക്തമാക്കുന്നു.ലീഗ് 1 ൽ ഈ സീസണിൽ 9 മത്സരങ്ങൾ കളിച്ച മെസ്സി ഏഴു അസിസ്റ്റും അഞ്ചു ഗോളുകളും നേടിയിട്ടുണ്ട്.

ക്ലബ്ബിനും രാജ്യത്തിനുമായി കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകളും 35 കാരനായ താരം നേടിയിട്ടുണ്ട്.മക്കാബി ഹൈഫയിൽ നടന്ന പിഎസ്ജിയുടെ ചാമ്പ്യൻസ് ലീഗ് വിജയത്തിൽ ഫോർവേഡ് സ്കോർ ചെയ്തു.ലിയോണിനെതിരെ പാരീസിന്റെ വിജയ ഗോൾ നേടി.ജമൈക്കയ്‌ക്കെതിരെയും ഹോണ്ടുറാസിനെതിരെയും അർജന്റീനക്ക് വേണ്ടി ഇരട്ട ഗോളുകൾ നേടി.

Rate this post