‘അത് സംഭവിക്കാൻ പാടില്ലാത്തതായിരുന്നു’ : നെതർലൻഡ്‌സിനെതിരായ തന്റെ ആഘോഷത്തെക്കുറിച്ചും വെഘോർസ്റ്റുമായുള്ള തർക്കത്തെക്കുറിച്ചും ലയണൽ മെസ്സി |Lionel Messi

2022 ലെ അർജന്റീനയുടെ ലോകകപ്പ് ക്വാർട്ടർ ഫൈനൽ നെതർലൻഡ്‌സിനെതിരായ മത്സരത്തിനിടയിലും അതിനുശേഷവും നടന്ന സംഭവങ്ങളിൽ താൻ ഖേദിക്കുന്നതായി ലയണൽ മെസ്സി പറഞ്ഞു.ഡച്ച് കളിക്കാരുമായും പരിശീലകനായ ലൂയിസ് വാൻ ഗാലുമായി മെസ്സി തർക്കത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു.

നെതർലാൻഡ്സിനെതിരെയുള്ള ക്വാർട്ടർ ഫൈനൽ മത്സരത്തിൽ തീർത്തും വ്യത്യസ്തനായ ഒരു മെസ്സിയെയായിരുന്നു കാണാൻ കഴിഞ്ഞിരുന്നത്.മത്സരത്തിന് ശേഷം, അർജന്റീനയുടെ വിജയം നേടിയിട്ടും മെസ്സി നിരാശനായി കാണപ്പെടുകയും നെതർലൻഡ്സ് സ്ട്രൈക്കർ വൗട്ട് വെഗോർസ്റ്റിനെതിരെ തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു.മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ വെഗോസ്റ്റിനോട് ലിയോ മെസ്സി ദേഷ്യപ്പെടുന്നതിന്റെ ദൃശ്യങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ നല്ല രൂപത്തിൽ ചർച്ചയായിരുന്നു. എന്തുകൊണ്ടാണ് ലിയോ മെസ്സി അത്രയധികം രോഷാകുലനായത് എന്നുള്ളത് ചർച്ച ചെയ്യപ്പെട്ട ഒരു വിഷയമായിരുന്നു.

നിലവിലെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കറിന് സംഭവിച്ചതിൽ തനിക്ക് സന്തോഷമില്ലെന്ന് പാരീസ് സെന്റ് ജെർമെയ്ൻ താരം സമ്മതിച്ചു.ആ സെലിബ്രേഷനും മറ്റുള്ള കാര്യങ്ങളുമൊക്കെ സ്വാഭാവികമായി എന്നിൽ നിന്നും ആ സാഹചര്യത്തിൽ പുറത്തുവരികയായിരുന്നു. മത്സരത്തിന് മുന്നേ ഞങ്ങളെ കുറിച്ച് ലൂയി വാൻ ഗാൽ എന്തൊക്കെയാണ് പറഞ്ഞത് എന്നുള്ളത് എന്റെ സഹതാരങ്ങൾ എനിക്ക് പറഞ്ഞു.അത് വെറുതെ അങ്ങനെ ഉപേക്ഷിച്ചു പോകാൻ എനിക്ക് തോന്നിയില്ല. അതുകൊണ്ടുതന്നെ സ്വാഭാവികമായും ഇത്തരം കാര്യങ്ങളൊക്കെ എന്നിൽ നിന്നും അപ്പോൾ പുറത്തേക്ക് വന്നു. തീർച്ചയായും വളരെയധികം അസ്വസ്ഥതകൾ ആ സമയത്ത് ഉണ്ടായിരുന്നു – മെസ്സി പറഞ്ഞു.

ആ ക്വാർട്ടർ ഫൈനൽ വിവാദങ്ങളാൽ വലയം ചെയ്യപ്പെട്ട ഒന്നായിരുന്നു.ഏറ്റുമുട്ടലിന് മുമ്പ് തന്റെ കളിക്കാർ പെനാൽറ്റി ഷൂട്ടൗട്ടിന് എതിരാളികളേക്കാൾ നന്നായി തയ്യാറായിരുന്നുവെന്ന് വാൻ ഗാൽ പറഞ്ഞു. 2014 ലോകകപ്പിലെ ടീമുകൾ തമ്മിലുള്ള സെമിഫൈനലിൽ “മെസ്സി പന്തിൽ തൊട്ടില്ല” എന്നും അദ്ദേഹം പറയുകയും ചെയ്‌തിരുന്നു. എന്നാൽ ഷൂട്ട് ഔട്ടിൽ അർജന്റീന വിജയം നേടി സെമിയിലെത്തുകയും ചെയ്തു.

Rate this post