ഖത്തർ ലോകകപ്പിൽ അർജന്റീനയ്ക്ക് ഏറ്റവും വലിയ ഭീഷണി ഉയർത്തുന്ന 2 ടീമുകളെക്കുറിച്ച് ലയണൽ മെസ്സി |Lionel Messi |Qatar 2022

ഖത്തർ ലോകകപ്പ് ആരംഭിക്കാൻ ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ലയണൽ മെസ്സിയുടെ നേതൃത്വത്തിലിറങ്ങുന്ന അര്ജന്റീനക്കാണ് കൂടുതൽ കിരീടം കിരീട സാധ്യത കൽപ്പിക്കുന്നത്. മെസ്സിയുടെ മിന്നുന്ന സമീപകാല ഫോം തന്നെയാണ് ഇതിന് കാരണം.

എന്നാൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും അഞ്ചു തവണ കിരീടം നേടിയ ബ്രസീലും കിരീട സാധ്യതയുള്ളവരിൽ മുൻപന്തിയിൽ തന്നെയാണ് ഉള്ളത്. ഖത്തറിൽ കിരീടം നേടാനുള്ള തന്റെ ഫേവറേറ്റുകളെ ക്കുറിച്ച് അഭിപ്രായവുമായി എത്തിയിരിക്കുകയാണ് ലയണൽ മെസ്സി.ഫ്രാൻസും ബ്രസീലുമാണ് തന്റെ ടീമിന് ഏറ്റവും വലിയ ഭീഷണിയെന്ന് അർജന്റീന ക്യാപ്റ്റൻ പറഞ്ഞു.എന്നാൽ ഫേവറേറ്റ്കളുടെ കൂട്ടത്തിൽ മെസ്സി തന്റെ ടീമായ അർജന്റീനയെ പരിഗണിച്ചിട്ടില്ല.മാത്രമല്ല വേൾഡ് കപ്പിൽ എന്തുവേണമെങ്കിലും സംഭവിക്കാമെന്നും മെസ്സി ഇതിനോട് കൂട്ടിച്ചേർത്തിട്ടുണ്ട്.

സെലെക്കാവോയ്ക്കും ലെസ് ബ്ലൂസിനും അവിശ്വസനീയമായ നിലവാരമുണ്ടെന്ന് ലയണൽ മെസ്സി വിശ്വസിക്കുന്നു.”ഫ്രാൻസ് മികച്ച ടീമാണ് ,പക്ഷെ അവരുടെ ചില കളിക്കാർക്ക് പരിക്കേറ്റിട്ടുണ്ട്, എന്നാലും അവർക്ക് വലിയ സാധ്യതകളുണ്ട്.അവർക്ക് മികച്ച കളിക്കാരും ഒരു പരിശീലകനുമുണ്ട്.കഴിഞ്ഞ ലോകകപ്പ് അവസാനമായി വിജയിച്ചു” മെസ്സി പറഞ്ഞു.”ബ്രസീലിനും മികച്ച നിലവാരമുള്ള കളിക്കാർ ഉണ്ട്, പ്രത്യേകിച്ച് മുന്നേറ്റ നിരയിൽ അവർക്ക് നല്ല നമ്പർ.9 ഉണ്ട്, നെയ്മർ”തന്റെ ക്ലബ്ബ് സഹതാരവും അടുത്ത സുഹൃത്തുമായ നെയ്മർ ജൂനിയർ നേതൃത്വം നൽകുന്ന ബ്രസീലിനെക്കുറിച്ച് പാരീസ് സെന്റ് ജെർമെയ്ൻ സൂപ്പർ താരം കൂട്ടിച്ചേർത്തു.

അർജന്റീനയ്ക്കും മികച്ച ഒരു ടീമുണ്ടെന്ന് ലയണൽ മെസ്സി അഭിപ്രായപ്പെട്ടു. “ഞങ്ങൾക്കും ഒരു നല്ല കോർ ഉണ്ട്, മികച്ച ഫോമിലുള്ള കളിക്കാരും ഉണ്ട്. ലോ സെൽസോ യുടെ പരിക്ക് ദൗർഭാഗ്യകരമാണ്,കാരണം അവൻ ഞങ്ങൾക്ക് വളരെ പ്രധാനമാണ്.ഞങ്ങൾ ഓപ്പണിംഗ് ഗെയിം വിജയിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം” മെസ്സി പറഞ്ഞു.2022 ഫിഫ ലോകകപ്പിൽ സൗദി അറേബ്യ, മെക്സിക്കോ, പോളണ്ട് എന്നിവർക്കൊപ്പം ഗ്രൂപ്പ് സിയിലാണ് അർജന്റീന.നവംബർ 26 ന് മെക്സിക്കോയെയും നവംബർ 30 ന് പോളിഷ് ടീമിനെയും നേരിടുന്നതിന് മുൻപ് നവംബർ 22 ന് മിഡിൽ ഈസ്റ്റിൽ നിന്നുള്ള ടീമിനെതിരായ അവരുടെ കാമ്പെയ്‌ൻ ആരംഭിക്കും.

Rate this post