❝⚽👑ലയണൽ മെസ്സിയെക്കുറിച്ച് ഇനി ഞാൻ🤫സംസാരിക്കില്ല അർജന്റീന🇦🇷താരം🗣പറയുന്നതിങ്ങനെ ❞

ഈ സീസൺ അവസാനത്തോടെ ബാഴ്സയുമായുള്ള കരാർ അവസാനിക്കുന്ന ലയണൽ മെസ്സിയെ സ്വന്തമാക്കാൻ പരസ്യമായി രംഗത്തെത്തിയ ടീമാണ് ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജി.എന്ത് വില കൊടുത്തും മെസ്സിയെ പാരിസിലെത്തിക്കാൻ ഒരുങ്ങുകയാണ് ക്ലബ് ഉടമകൾ.എന്നാൽ ലയണൽ മെസ്സിയെ ഒപ്പിടാനുള്ള ശ്രമത്തെക്കുറിച്ച് പ്രതികരിക്കരുതെന്ന് ക്ലബ്ബ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പാരീസ് സെന്റ് ജെർമെയ്ൻ മിഡ്ഫീൽഡർ ലിയാൻട്രോ പരേഡെസ് വെളിപ്പെടുത്തി. മെസ്സി ബാഴ്സയുമായി കരാർ പുതുക്കിയില്ലെങ്കിൽ ഫ്രീ ട്രാൻസഫറിൽ താരത്തെ പാരിസിന് സ്വന്തമാക്കാം.

മെസിയെ പിഎസ്ജിയിൽ എത്തിക്കണമെന്ന് അര്ജന്റീന താരം മുൻപ് പറഞ്ഞിരുന്നു. അതിനു ശേഷം ചില മാധ്യമങ്ങളിൽ നിന്നും ബാഴ്സലോണ ആരാധകരിൽ നിന്നും പരിശീലകൻ റൊണാൾഡ്‌ കൂമനിൽ നിന്നും പരേഡെസിനു വിമർശനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. പി‌എസ്‌ജിയിലേക്കുള്ള മെസ്സിയുടെ നീക്കത്തെക്കുറിച്ച് താൻ പ്രതികരിക്കില്ലെന്നും മിഡ്‌ഫീൽഡർ പറഞ്ഞു.”ഇതിനെക്കുറിച്ച് ഇനി സംസാരിക്കരുതെന്ന് അവർ എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്,” പാരഡെസ് ലെ ജേണൽ ഡു ഡിമാഞ്ചെയോട് പറഞ്ഞു.

“ഞാൻ പറയുന്നതിനെക്കുറിച്ചും, എന്റെ നിലപാടുകളും ആളുകൾക്ക് ഇഷ്ടപ്പെട്ടില്ല. ചിലർ ഇത് അനാദരവായിട്ടാണ് കാണുന്നത്, എന്നെ സംബന്ധിച്ചിടത്തോളം അങ്ങനെയല്ല.” സീസണിന്റെ അവസാനത്തിൽ തന്റെ ഭാവിയുമായി എന്തുചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് ശാന്തമായി തീരുമാനിക്കേണ്ടത് മെസ്സിയാണ്. ” താരം കൂട്ടിച്ചേർത്തു.

പി‌എസ്‌ജിയുടെ ടീമിൽ നിരവധി സൗത്ത് അമേരിക്കകാരുണ്ട്, അതിൽ മൂന്നു അര്ജന്റീന താരങ്ങളുമുണ്ട് കൂടാതെ മൗറീഷ്യോ പോച്ചെറ്റിനോയുടെ സാന്നിധ്യമാണ് ഏറ്റവും പ്രധാനപ്പെട്ട ഘടകം. ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമിടുന്ന പിഎസ്ജി മെസ്സിയെ സ്വന്തമാകാക്കനായി എത്ര പണം വേണമെങ്കിലും മുടക്കും. പിഎസ്ജി താരം അഞ്ചൽ ഡി മരിയയും മെസ്സിയെ പാരിസിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു .ലയണൽ മെസ്സി 2015 മുതൽ ചാമ്പ്യൻസ് ലീഗ് നേടിയിട്ടില്ല, അതിനാൽ പി‌എസ്‌ജിയിൽ നെയ്മറുമായി വീണ്ടും ഒത്തുചേർന്നു കിരീടം ഉയർത്താനാവുമോ.

സാമ്പത്തികമായി, ലയണൽ മെസ്സിയെ ടീമിൽ ഉൾപ്പെടുത്താൻ കഴിയുന്ന ചുരുക്കം ചില ക്ലബ്ബുകളിൽ ഒന്നാണ് പി‌എസ്‌ജി, കാരണം അദ്ദേഹത്തിന്റെ ഉയർന്ന വേതനം താങ്ങാനാവുന്ന ക്ലബ്ബുകൾ നിലവിൽ കുറവാണ്.ലയണൽ മെസ്സിയെ സ്വന്തമാക്കാൻ സിറ്റിയും പിഎസ്ജി കൊപ്പം മത്സര രംഗത്തുണ്ട്. അതെ സമയം ബെക്കാമിന്റെ ഇന്റർ മിയാമി സിഎഫും താരത്തെ ടീമിലെത്തിയാക്കൻ ശ്രമിക്കുന്നുണ്ട്.