❝എൽ ക്ലാസിക്കോ ⚔🔥കളിക്കാതിരിക്കാൻ റഫറി മനഃപൂർവം റെഡ്🔴🤦‍♂️ കാർഡ് കാണിക്കാൻ ശ്രമിച്ചന്ന് മെസ്സി ❞

ലാ ലീഗയിലെ റയല്‍ വല്ലാഡോലിഡിന് എതിരായ കളിയില്‍ റഫറിക്കെതിരെ ബാഴ്‌സ നായകന്‍ മെസി. ഡെംബെലെയുടെ 90ാം മിനിറ്റിലെ ഗോളിലൂടെ 1-0ന് ബാഴ്‌സ ജയിച്ചു കയറിയ കളിയിലെ ആദ്യ പകുതി അവസാനിച്ചപ്പോഴാണ് മെസി പ്രതികരിച്ചത്. ആദ്യ പകുതി അവസാനിച്ചതിന് ശേഷം ഡഗൗട്ടിലേക്ക് മടങ്ങുമ്പോഴാണ് മെസിയുടെ പ്രതികരണം. റഫറിക്ക് എനിക്ക് എതിരെ കാര്‍ഡ് കാണിക്കണം എന്നായിരുന്നു, അവിശ്വസനീയം എന്നാണ് മെസി പറഞ്ഞത്. ഈ ആഴ്ച റയലിന് എതിരായ പോരില്‍ മെസി ഇറങ്ങുന്നത് തടയുന്നതിനായി നടന്ന ഗൂഡാലോചന എന്നാണ് മെസിയുടെ പ്രതികരണം വന്നതിന് പിന്നാലെ ബാഴ്‌സ ഫാന്‍സ് പറയുന്നത്.

മത്സരം നിയന്ത്രിച്ച സാന്റിയാഗോ ജയ്‌മേ ലാറ്ററേയുടെ തീരുമാനങ്ങളിൽ തൃപ്തനായിരുന്നില്ലെന്ന് മെസിയുടെ വാക്കുകൾ വ്യക്തമാക്കുന്നു. “എനിക്ക് മഞ്ഞക്കാർഡ് നൽകാൻ റഫറിക്ക് ആഗ്രഹമുണ്ടായിരുന്നു. അവിശ്വസനീയം.” മെസി പറഞ്ഞു. എന്നാൽ കാർഡ് വാങ്ങാതെ തന്നെ ബാഴ്‌സ നായകൻ മത്സരം പൂർത്തിയാക്കി.മെസിക്ക് സസ്‌പെന്‍ഷന്‍ നേടിക്കൊടുക്കാന്‍ മനപൂര്‍വം നടത്തിയ ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നാണ് സ്പാനിഷ് മാധ്യമമായ ഡയറിയോ എഎസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.


ഈ സീസണില്‍ ഇതുവരെ നാല് തവണയാണ് മെസിക്ക് ലാ ലീഗയില്‍ റഫറിയുടെ നടപടി നേരിടേണ്ടി വന്നത്. ഒരു വട്ടം കൂടി കാര്‍ഡ് കാണേണ്ടി വന്നാല്‍ ലാ ലീഗ നിയമം അനുസരിച്ച് മെസിക്ക് സസ്‌പെന്‍ഷന്‍ ലഭിക്കും.മെസിയെ കൂടാതെ ബാഴ്‌സ മധ്യനിര താരം ഫ്രെക്കീ ഡെ ജോങ്ങിനും ഒരു കാര്‍ഡ് കൂടി ലഭിച്ചാല്‍ സസ്‌പെന്‍ഷന്‍ ആവും.മത്സരത്തിന്റെ തൊണ്ണൂറാം മിനുട്ടിൽ നേടിയ ഒരേയൊരു ഗോളിൽ വിജയം നേടിയതോടെ ബാഴ്‌സലോണ ലാ ലിഗ പോയിന്റ് ടേബിളിൽ അത്ലറ്റികോ മാഡ്രിഡിന്റെ തൊട്ടു പിന്നിലെത്തി.

സീസണില്‍ 9 കളിയാണ് ഇനി ബാഴ്‌സയ്ക്ക് മുന്‍പിലുള്ളത്. അടുത്തയാഴ്ച നടക്കുന്ന എൽ ക്‌ളാസികോ ബാഴ്‌സലോണക്കും റയലിനും അതിനിർണായകമാണ്. റയലിനെ സംബന്ധിച്ച് എൽ ക്ലാസിക്കോ വിജയം പോയിന്റ് ടേബിളിൽ ബാഴ്‌സയെ മറികടക്കാനുള്ള അവസരമാണ്. അതേസമയം ലാ ലീഗ്‌ കിരീടത്തിനായുള്ള റയലിന്റെ വെല്ലുവിളി കുറക്കാൻ ബാഴ്‌സക്കും വിജയം കൂടിയേ തീരൂ.