ലോകകപ്പ് ഫൈനലിന് ശേഷം കൈലിയൻ എംബാപ്പെയുമായി സംസാരിച്ചതിനെക്കുറിച്ച് ലയണൽ മെസ്സി |Lionel Messi

ലോകകപ്പ് ഫൈനലിന് ശേഷം പിഎസ്ജി സഹതാരം കൈലിയൻ എംബാപ്പെയുമായി സംസാരിച്ചതായി ലയണൽ മെസ്സി വെളിപ്പെടുത്തി. വിജയത്തിന് ശേഷം അർജന്റീനയിലെ ആഘോഷങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചുവെന്നും മെസ്സി പറഞ്ഞു.ലോകകപ്പ് ഫൈനലിൽ എംബാപ്പെ ഹാട്രിക് നേടിയെങ്കിലും ഫ്രാൻസിനെ വിജയിപ്പിക്കാൻ സാധിച്ചില്ല.ഇരട്ടഗോൾ നേടിയ മെസ്സിയും സംഘവും പെനാൽറ്റി ഷൂട്ടൗട്ടിൽ ജയിച്ചാണ് കിരീടം ഉയർത്തിയത്.

ഈ ആഴ്ച ഒലെയോട് സംസാരിച്ച മെസ്സി, PSG ടീമംഗം എംബാപ്പെയുമായി ഫൈനലിനെക്കുറിച്ച് സംസാരിച്ചതിനെക്കുറിച്ച് പറഞ്ഞു.”തീർച്ചയായും വേൾഡ് കപ്പ് ഫൈനലിനെ കുറിച്ച് ഞാൻ കിലിയൻ എംബപ്പേയുമായി സംസാരിച്ചിരുന്നു.ഞങ്ങൾ ആ മത്സരത്തെക്കുറിച്ച് സംസാരിച്ചു,കിരീടം നേടിയതിനു ശേഷമുള്ള സെലിബ്രേഷനുകളെ കുറിച്ച് സംസാരിച്ചു,ആ ദിവസങ്ങളിൽ അർജന്റീനയിൽ ജീവിക്കുന്നതിലെ അനുഭവങ്ങളെ കുറിച്ച് സംസാരിച്ചു,ഞങ്ങളുടെ വെക്കേഷനെക്കുറിച്ചും ആഘോഷ പരിപാടികളെ കുറിച്ചും സംസാരിച്ചു, അതിനേക്കാൾ ഉപരി ഒന്നും ഉണ്ടായിട്ടില്ല’ മെസ്സി പറഞ്ഞു.

ലോകകപ്പ് ഫൈനലിന് ശേഷം തന്റെ പിഎസ്ജി സഹതാരം ലയണൽ മെസ്സിയുമായി സംസാരിച്ചതായി എംബപ്പേയും വെളിപ്പെടുത്തിയിരുന്നു.”വേൾഡ് കപ്പ് ഫൈനലിന് ശേഷം ഞാൻ ലിയോയുമായി സംസാരിച്ചു. വിജയത്തിന് ഞാൻ അദ്ദേഹത്തെ അഭിനന്ദിച്ചു. ഇത് അവനു വേണ്ടിയുള്ള ജീവിതത്തിന്റെ അന്വേഷണമായിരുന്നു, എനിക്കും, പക്ഷേ ഞാൻ പരാജയപ്പെട്ടു, അതിനാൽ നിങ്ങൾ എല്ലായ്പ്പോഴും ഒരു മികച്ച കളിക്കാരനാകണം” എംബപ്പേ പറഞ്ഞു.

ലയണൽ മെസ്സിയും കൈലിയൻ എംബാപ്പെയുമാണ് നെയ്മറിനൊപ്പം പിഎസ്ജിയുടെ ആക്രമണം നയിക്കുന്നത്. മൂവരും മികച്ച ഫോമിലാണ് കളിച്ചികൊണ്ടിരിക്കുന്നത്.ഈ സീസണിൽ യുവേഫ ചാമ്പ്യൻസ് ലീഗാണ് അവർ ലക്‌ഷ്യം വെക്കുന്നത്.

Rate this post