ലയണൽ മെസ്സിയുടെ മേജർ ലീഗ് സോക്കറിലേക്കുള്ള വരവ് പ്രതീക്ഷിച്ചതിലും വലിയ ഇമ്പാക്ട് ആണ് ഉണ്ടാക്കിയിട്ടുള്ളത്. മെസ്സിയുടെ വരവോടെ ഇന്റർ മിയാമിയെ ലോകമെമ്പാടുമുള്ള ആരാധകർ ശ്രദ്ധിക്കാൻ തുടങ്ങുകയും ചെയ്തു. MLSൽ ഏറ്റവും മോശം പ്രകടനം പുറത്തെടുത്ത ക്ലബ്ബുകൾ ഒന്നായിരുന്നു ഇന്റർ മിയാമി. തുടർച്ചയായ മത്സരങ്ങളിൽ വിജയിക്കാത്ത ടീമുകളിൽ ഒന്നുകൂടിയായിരുന്നു മിയാമി.
എന്നാൽ മെസ്സി എല്ലാം മാറ്റിമറിച്ചു.മെസ്സിയുടെ വരവിനു ശേഷം ഒരു മത്സരത്തിൽ പോലും മയാമി തോൽവി അറിഞ്ഞിട്ടില്ല.MLS ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ താരമായ മെസ്സി വെറും 5 മത്സരങ്ങൾകൊണ്ട് തന്നെ അമേരിക്കൻ ഫുട്ബാളിൽ വലിയ സ്വാധീനമാണ് ചെലുത്തുന്നത്. ഈ 5 മത്സരങ്ങളിൽ മൂന്നിലും മെസ്സി ഇരട്ട ഗോളുകൾ നേടിയിടുന്നു. മൊത്തത്തിൽ 8 ഗോളുകളാണ് മെസി ഇന്റർ മിയമിക്കായി നേടിയത് അതിൽ രണ്ടു ഫ്രീകിക്ക് ഗോളുകളും ഉൾപ്പെടും
ഇന്ന് ലീഗ്‌സ് കപ്പ് ക്വാർട്ടർ ഫൈനലിൽ ഷാർലെറ്റിനെതിരെ ഇന്റർ മയാമി നാല് ഗോളിന്റെ ഗോളിന്റെ വിജയം നേടിയപ്പോൾ ഒരു ഗോൾ നേടാൻ മെസ്സിക്ക് സാധിച്ചു. ഇന്റർമിയാമിക്ക് വേണ്ടി ഇന്നത്തെ മത്സരത്തിലും തുടർച്ചയായി ഗോൾ നേടിയ ലിയോ മെസ്സി മിയാമി ജേഴ്സിയിലെ തന്റെ ഗോൾ നേട്ടം 8 ആയി ഉയർത്തിയിട്ടുണ്ട്. 86 ആം മിനുട്ടിൽ ബോക്സിനുള്ളിലേക്ക് തനിക്ക് ലഭിച്ച പന്ത് ഫസ്റ്റ് ടച്ചിൽ തന്നെ എതിർ പോസ്റ്റിന്റെ വലയിലേക്ക് തട്ടിയിട്ടു.ലിയോ മെസ്സിയെ കൂടാതെ ഇന്റർമിയാമിക്ക് വേണ്ടി മാർട്ടിനെസ്സ്, ടെയ്ലർ എന്നിവർ ഓരോ ഗോള്‍ വീതം നേടിയപ്പോൾ ഒരു ഗോൾ എഫ് സി ഷാർലെറ്റ് താരത്തിന്റെ സെൽഫ് ഗോളായിരുന്നു.
ഡള്ളാസിനെതീരെ ലീഗ് കപ്പ് പ്രീ ക്വാർട്ടറിൽ ഇന്റർ മയാമി തോൽവിയിലേക്ക് പോവുമ്പോഴാണ് 85 ആം മിനുട്ടിൽ മെസ്സിയുടെ ഫ്രീകിക്ക് ഗോൾ എത്തുന്നതും സമനില പിടിച്ചതും. അതോടെ മത്സരം പെനാൽറ്റിയിലേക്ക് പോവുകയും ഇന്റർ മയാമി വിജയം നേടുകയും ചെയ്തു.ഇന്നത്തെ ഇന്റർ മിയാമിയെ ആറാം മിനുട്ടിൽ തന്നെ ലയണൽ മെസി മുന്നിലെത്തിച്ചു. കഴിഞ്ഞ മത്സരത്തിൽ ഇന്റർ മിയാമിക്കായി അരങ്ങേറ്റം നടത്തിയ മുൻ ബാഴ്‌സലോണ താരം ജോർദി ആൽബയാണ് മെസിയുടെ ഗോളിന് വഴിയൊരുക്കിയത്. ജോർദി ആൽബ വിങ്ങിൽ നിന്നും നൽകിയ പാസ് ബോക്‌സിനു പുറത്തു നിന്നും മനോഹരമായൊരു ഷോട്ടിലൂടെ മെസി വലയിലെത്തിക്കുകയായിരുന്നു.
എന്നാൽ ഡാളസ് തിരിച്ചടിച്ചതോടെ സ്കോർ 4 -3 ൽ എത്തിയെങ്കിലും മെസ്സിയിലൂടെ മയാമി തിരിച്ചെത്തുകയും വിജയം നേടുകയും ചെയ്തു. കഴിഞ്ഞ മത്സരത്തിൽ ഒർലാൻഡോ സിറ്റിക്കെതിരെ നടന്ന മത്സരത്തിൽ റോബർട്ട് ടെയ്‌ലറുടെ മനോഹരമായ ക്രോസിൽ നിന്നുള്ള മികച്ച വോളിയിലൂടെ മെസ്സി ആദ്യ പകുതിയിൽ തന്നെ ഇന്റർ മിയാമിയെ മുന്നിലെത്തിച്ചു.ജോസെഫ് മാർട്ടിനെസിന്റെ മനോഹരമായ ക്രോസിൽ നിന്നുള്ള മറ്റൊരു മികച്ച വോളിയിൽ നിന്നും രണ്ടാം ഗോൾ കൂട്ടിച്ചേർത്തു.ക്രൂസ് അസൂളിനെതിരായ മത്സരത്തിന്റെ അവസാന നിമിഷം ലിയോ മെസ്സി നേടുന്ന തകർപ്പൻ ഫ്രീക്ക് ഗോളിലൂടെ ഇന്റർമിയാമി അരങ്ങേറ്റം ഗംഭീരമാക്കി.
അറ്റ്ലാന്റ യൂണൈറ്റഡിനെതിരെ 4-0 ത്തിന്റെ വിജയം ഇന്റർ മിയാമി നേടിയപ്പോൾ ആരാധകരെ ഒരിക്കൽക്കൂടി കയ്യിലെടുക്കുന്ന പ്രകടനമാണ് മെസ്സി പുറത്തെടുത്തത്. മത്സരത്തിൽ രണ്ടു ഗോളുകൾ നേടിയ മെസ്സി ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. മെസ്സിയുടെ വരവ് ഇന്റർ മിയാമി ടീമിൽ മാത്രമല്ല അമേരിക്കൻ ഫുട്ബോളിലും വലിയ മാറ്റങ്ങളാണ് വരുത്തിയത്.മെസ്സി വരുന്നതിനുമുമ്പ് രണ്ടുമാസമായി ഒരു മത്സരം പോലും വിജയിച്ചിട്ടില്ലാത്ത ഇന്റർ മിയാമി ഇപ്പോൾ തുടർച്ചയായി വിജയിച്ചിരിക്കുകയാണ്.
മെസ്സിയുടെ വരവ് ഇന്റർ മിയാമി ഉണ്ടാക്കിയിട്ടുള്ള പ്രഭാവം ഊഹിക്കാവുന്നതിനുമപ്പുറമാണ്. ലീഗ് കപ്പിന്റെ മറ്റൊരു ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഫിലാഡല്‍ഫിയ വിജയം നേടി സെമിഫൈനലിൽ പ്രവേശിച്ചു. ഓഗസ്റ്റ് 15ന് നടക്കുന്ന സെമിഫൈനൽ മത്സരങ്ങളിൽ ഇന്റർ മിയാമി ഫിലാഡൽഫിയെയാണ് നേരിടുന്നത്. ലിയോ മെസ്സിയിൽ പ്രതീക്ഷയർപ്പിച്ച് കളിക്കാൻ ഇറങ്ങുന്ന ഇന്റർ മിയാമിക്ക് മത്സരം വിജയിക്കാനായാൽ സീസണിലെ ലീഗ് കപ്പിന്റെ ഫൈനൽ മത്സരത്തിലേക്കും മുന്നേറാനാവും.