❝ആദ്യ മത്സരത്തിൽ ഗോളുമായി മെസ്സി ; പ്രീ സീസണിൽ മികച്ച വിജയവുമായി പിഎസ്ജി❞

2022 -23 സീസണിന് മുന്നോടിയായുള്ള ആദ്യ പ്രീ സീസൺ മത്സരത്തിൽ പിഎസ്ജി ക്ക് ജയം. ജാപ്പനീസ് ക്ലബ് കവാസാക്കി ഫ്രോണ്ടേലൈൻ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പിഎസ്ജി പരാജയപെടുത്തിയത്. വിജയികൾക്കായി സൂപ്പർ താരം ലയണൽ മെസ്സിയും കലിമുൻഡോ-മുയിംഗ എന്നിവർ ഗോൾ നേടി.

മെസ്സി, എംബാപ്പെ, നെയ്മർ എന്നിവരെ മുൻ നിരയിൽ അണിനിരത്തിയാണ് പുതിയ പരിശീലകൻ ഗാൽറ്റിയർ ഇന്നിറങ്ങിയത്.ലയണൽ മെസ്സി പാരീസ് സെന്റ് ജെർമെയ്‌ന്റെ പ്രീസീസൺ കാമ്പെയ്‌നിലെ തന്റെ ആദ്യ ഗോൾ നേടിയത് തന്നെയായിരുന്നു മത്സരത്തിലെ സവിശേഷത.കഴിഞ്ഞ സീസണിൽ 2005-06 സീസണിന് ശേഷം 35 കാരനായ മെസ്സി തന്റെ ഏറ്റവും കുറഞ്ഞ സ്‌കോറാണ് നേടിയത്.ലീഗ് 1ൽ ആറ് ഗോളുകൾ മാത്രമാണ് നേടിയത്. അർജന്റീന ഫോർവേഡ് എല്ലാ മത്സരങ്ങളിൽ നിന്നും 11 ഗോളുകൾ നേടി.

കവാസാക്കിക്കെതിരെ പിഎസ്‌ജിയുടെ ഓപ്പണിംഗ് ഗോൾ നേടിയത് മെസ്സിയാണ്. 33 ആം മിനുട്ടിൽ അഷ്‌റഫ് ഹക്കിമിയുടെ പാസിൽ നിന്നും വാളൻ കാൽ ഷോട്ടിലൂടെയാണ് മെസ്സി ഗോൾ നേടിയത്. ഗോൾ നേടുന്നതിന് മുൻപ് മെസ്സിയ്ട്ട് ഷോട്ട് ഗോൾ ലൈനിൽ വെച്ച് തടഞ്ഞിരുന്നു. എംബാപ്പയുടെ ഗോളെന്നുറച്ച രണ്ടു ഷോട്ടുകലും എതിരാളിയേക്കൽ തടഞ്ഞു.

രണ്ടാം പകുതിയിൽ ക്ലോസ് റേഞ്ചിൽ നിന്ന് അർനൗഡ് കലിമുൻഡോ പിഎസ്ജി യുടെ ലീഡ് ഉയർത്തി.84 ആം മിനുട്ടിൽ സബ്സ്റ്റിറ്റ്യൂട്ട് ഗോൾകീപ്പർ സെർജിയോ റിക്കോയെ ഹെഡ്ഡറിലൂടെ കസുയ യമമുറ മറികടന്നു ജാപ്പനീസ് ടീമിന്റെ ആശ്വാസ ഗോൾ നേടി.മെസ്സിയെയും എംബാപ്പെയെയും നെയ്മറെയും ഹാഫ് ടൈമിന് ശേഷം ക്രിസ്റ്റോഫ് ഗാൽറ്റിയർ മാറ്റി.